web analytics

പുരസ്‌കാരം ലഭിക്കാന്‍ യോഗ്യതയില്ല; മെസ്സിക്ക് ഫിഫ ബെസ്റ്റ് പുരസ്‌കാരം നൽകിയതിനെതിരെ മുൻ ജർമൻ താരം

മ്യൂണിക്ക്: അര്‍ജന്റീന താരം ലയണല്‍ മെസ്സിയ്ക്ക് 2023 ലെ മികച്ച താരത്തിനുള്ള ഫിഫ ബെസ്റ്റ് പുരസ്‌കാരം നൽകിയതിനെതിരെ മുൻ ജർമൻ താരം ലോതര്‍ മത്തേയോസ്. 2023 കലണ്ടര്‍ വര്‍ഷത്തിലെ മെസ്സിയുടെ പ്രകടനങ്ങള്‍ അവാര്‍ഡിന് അര്‍ഹതപ്പെട്ടതല്ലെന്ന് മുന്‍ ബാലണ്‍ദ്യോര്‍ ജേതാവുകൂടിയായ മത്തേയോസ് വിമർശിച്ചു.

”മെസ്സിക്ക് ഇത്തവണ പുരസ്‌കാരം ലഭിക്കാന്‍ യോഗ്യതയില്ല. കഴിഞ്ഞ 20 വര്‍ഷക്കാലയളവില്‍ നാം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനാണ് മെസ്സിയെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. പക്ഷേ പാരിസിലും മയാമിയിലും ഉണ്ടായിരുന്നു, അവിടങ്ങളില്‍ ഒരു ഹൈപ്പ് സൃഷ്ടിച്ചു എന്നല്ലാതെ വലിയ കിരീടങ്ങളൊന്നും നേടിയിട്ടില്ല.” – ജര്‍മന്‍ മാധ്യമങ്ങളോട് അദ്ദേഹം പ്രതികരിച്ചു. പുരസ്‌കാരത്തിനായി വലിയ വിജയങ്ങളാണ് പരിഗണിക്കുന്നതെങ്കില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെയും മികച്ച താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ എര്‍ലിങ് ഹാളണ്ടിനെയും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ 20 വര്‍ഷമായി ഫുട്‌ബോള്‍ മൈതാനത്ത് മെസ്സിയുടെ മിടുക്ക് അംഗീകരിക്കുമ്പോള്‍ തന്നെ 2023 സീസണിലെ കിരീടങ്ങളുടെ അഭാവം മെസ്സിയെ ഹാളണ്ടിനെ പോലുള്ള മറ്റ് നോമിനികള്‍ക്ക് പിന്നിലാക്കുന്നുവെന്നും മത്തേയോസ് വിമർശിച്ചു.

”നിങ്ങള്‍ വലിയ വിജയങ്ങളാണ് നോക്കുന്നതെങ്കില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെയും മികച്ച താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ എര്‍ലിങ് ഹാളണ്ടിനെയും കണ്ടില്ലെന്ന് നടിക്കാന്‍ ഒരു വഴിയുമില്ല. കഴിഞ്ഞ സീസണില്‍ സിറ്റിക്കൊപ്പം പ്രധാന കിരീടങ്ങളെല്ലാം നേടിയ താരമാണ് ഹാളണ്ട്. അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് മികച്ചതാണ്. നിങ്ങള്‍ മികച്ചതും വളരെ പ്രധാനപ്പെട്ടതുമായ താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ ഇതെല്ലാമായിരുന്നു പരിഗണിക്കേണ്ടിയിരുന്നത്.” – എന്നും മത്തേയോസ് പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

പുനലൂരിൽ ആറാം ക്ലാസ്സുകാരനോട് ക്രൂരത; 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു

പുനലൂരിൽ ആറാം ക്ലാസ്സുകാരനെ 500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് കെട്ടിത്തൂക്കി മർദ്ദിച്ചു കൊല്ലം പുനലൂരിൽ...

കോൺഗ്രസിലും പ്രശ്നങ്ങൾ; ശ്രദ്ധിക്കണമെന്ന് ജി. സുധാകരന്റെ മുന്നറിയിപ്പ്

ആലപ്പുഴ: കോൺഗ്രസിനകത്ത് പ്രശ്നങ്ങളുണ്ടെന്നും അത് ശ്രദ്ധിക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പുമായി മുൻ മന്ത്രി ജി. സുധാകരൻ....

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

ഓസ്കാർ ശില്പം ആയുധമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ, കാർഗോയിലേക്ക് മാറ്റി; വിമാനയാത്രയ്ക്കിടെ പുരസ്കാരം കാണാതായി

വിമാനയാത്രയ്ക്കിടെ ഓസ്കാർ പുരസ്കാരം കാണാതായി റഷ്യൻ ചലച്ചിത്ര നിർമാതാവ് പാവൽ താലൻകിന്റെ...

Related Articles

Popular Categories

spot_imgspot_img