‘കേന്ദ്ര അന്വേഷണം മുഖ്യമന്ത്രിയുടെ മകൾ ആയതുകൊണ്ട് മാത്രം’; ബേജാറില്ലെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: പിണറായി വിജയന്റെ മകളെന്ന നിലയിലാണ് എക്സാലോജികിനെതിരെ കേന്ദ്ര അന്വേഷണം നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി അന്വേഷണ ഏജൻസികളെ ഉപയോഗിക്കുകയാണെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി. എക്സലോജികിൽ അന്വേഷണം നടക്കട്ടെ, ആർക്കാ പ്രയാസം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്, ഭയപ്പെടുന്നില്ല, അന്വേഷണം കഴിഞ്ഞ ശേഷം കൂടുതൽ പറയാം. സർക്കാരല്ലേ അന്വേഷിക്കുന്നത്, ഞങ്ങൾക്ക് ബേജാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടതുപക്ഷത്തിനുള്ള പ്രാധാന്യം വ്യക്തമാക്കുന്നതാണ് രാമക്ഷേത്ര നിർമാണത്തിൽ കോൺഗ്രസ് നിലപാടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ഉറച്ച നിലപാട് കേരളത്തിലെ കോൺഗ്രസിന് ഇല്ല. ഇടതുപക്ഷം പാർട്ടികൾ കൃത്യമായ നിലപാട് സ്വീകരിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാൻ ഇടതുപക്ഷം പ്രതിജ്ഞബദ്ധരാണ്. രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായാണ് പണി പൂർത്തിയാകാത്ത രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്താൻ ബിജെപി തീരുമാനിക്കുന്നത്. രാഷ്ട്രീയമാണ് പിന്നിലെന്നും ബിജെപിയുടെത് വർഗീയ നിലപാടാണെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസ് വൻ വിജയമായിത്തീർന്നു. അപേക്ഷകൾ പരിശോധിക്കാൻ പ്രത്യേക സംവിധാനമുണ്ട്. പ്രശ്നപരിഹാരത്തിന് പുതിയ ശ്യംഖല തീർത്തിട്ടുണ്ട്. യു ഡി എഫിന്റെ ബദൽ പരിപാടി ജനങ്ങളില്ലാതെ ശുഷ്കമായി. രാഷ്ട്രീയമായി പ്രതിപക്ഷത്തിന് സമനില തെറ്റിയിരിക്കുന്നു. ഇതാണ് ഇപ്പോഴത്തെ പ്രതികരണത്തിൽ പിന്നിലെന്നും എംവി ഗോവിന്ദൻ വിമർശിച്ചു. സാഹിത്യകാരന്മാർ ഉൾപ്പെടെ ഉന്നയിക്കുന്ന വിമർശനത്തെ കാതു കൂർപിച്ച് കേൾക്കും. ക്രിയാത്മകമായി പരിശോധിക്കും. മാറ്റങ്ങൾ ആവശ്യമെങ്കിൽ മാറ്റം വരുത്തും. ആരുടേയും വിമർശനത്തേയും ശരിയായ രീതിയിൽ കാണുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

 

Read Also: 14.01.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

spot_imgspot_img
spot_imgspot_img

Latest news

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

Other news

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു

വീട് കുത്തിത്തുറന്ന് 40 പവൻ സ്വർണ്ണം കവർന്നു വീട് കുത്തിത്തുറന്ന് 40 പവൻ...

വീണ്ടും ഭാരതാംബ വിവാദം

വീണ്ടും ഭാരതാംബ വിവാദം തിരുവനന്തപുരം: വീണ്ടും ഭാരതാംബ വിവാദം. രാജ്ഭവനിൽ നടന്ന സ്കൗട്ടിൻറെ...

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ

ഫാസ്ടാഗ് വാർഷിക പാസ് എന്ത് എങ്ങനെ ന്യൂഡൽഹി: ഹൈവേകളിൽ ടോൾ പിരിവുമായി ബന്ധപ്പെട്ടുള്ള...

പാതിവിലത്തട്ടിപ്പ്:പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച്

പാതിവിലത്തട്ടിപ്പ്:പുതിയ നീക്കവുമായി ക്രൈംബ്രാഞ്ച് IDUKKI: ഇരുചക്രവാഹനങ്ങളും , ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വളവും പകുതി...

പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കും

പീച്ചി ഡാം സ്ലൂയിസ് ഷട്ടര്‍ നാളെ തുറക്കും തൃശൂര്‍: പീച്ചി ഡാം സ്ലൂയിസ്...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

Related Articles

Popular Categories

spot_imgspot_img