web analytics

രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം; കാസർഗോഡ് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു; നാളെ സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ച്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ സംസ്ഥാന വ്യാപക പ്രതിഷേധം. കാസർ​ഗോഡ് യൂത്ത് കോൺ​​ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ദേശീയ പാത ഉപരോധിക്കാനുള്ള പ്രവർത്തകരുടെ നീക്കം പൊലീസ് തടഞ്ഞു. നേതാക്കളുൾപ്പെടെ പത്തോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
നാളെ പന്ത്രണ്ട് മണിക്ക് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺ​ഗ്രസ് പ്രതിഷേധ മാർച്ചിനും ആ​​ഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിക്കുന്നത്. സർക്കാരിനെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. സർക്കാരിൻെറ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടങ്ങൾ തുടരും. രാഹുലിനെ അറസ്റ്റ് ചെയ്തെങ്കിലും സർക്കാരിന് മുന്നിൽ അടിയറവ് പറയില്ല. സമാധാനപരമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിഷേധത്തിനിടെ രാഹുല്‍ പൊലീസുകാരുടെ കഴുത്തിലും ഷീല്‍ഡിലും അടക്കം പിടിക്കുന്ന ദൃശ്യങ്ങളടങ്ങിയ ഫോട്ടോകളും വിഡിയോകളും പ്രോസിക്യൂഷന്‍ കോടതിയില്‍ തെളിവായി ഹാജരാക്കി. നേതൃത്വം എന്ന നിലയില്‍ അക്രമത്തില്‍ നിന്ന് പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാനുള്ള ഉത്തരവാദിത്തം രാഹുലിനുണ്ടായിരുന്നു. എന്നാല്‍ അത് ചെയ്തില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. സെക്രട്ടേറിയറ്റ് സമരത്തില്‍ മുന്നില്‍ നിന്ന് നയിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലെന്ന് പ്രോസിക്യൂഷന്‍ കോടതിയിൽ പറഞ്ഞു. കേസിലെ ഒന്നാം പ്രതി പ്രതിപക്ഷ നേതാവാണെങ്കിലും അദ്ദേഹം സമരത്തിന് നേതൃത്വം നല്‍കി മുന്നിലുണ്ടായിരുന്നില്ല എന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Also read: അടിയും തിരിച്ചടിയുമായി ഇസ്രായേലും – ഹിസ്ബുള്ളയും; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളം

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത്

പരിചയസമ്പന്നർക്കും പിഴച്ചോ? മുണ്ടത്തിക്കോട് ദുരന്തം വിരൽ ചൂണ്ടുന്നത് Thrissur: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ...

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത

ഇത്തവണത്തെ തൃശൂർ പൂരത്തിന് വെടിക്കെട്ടുണ്ടാകില്ല? ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ സാധ്യത Thrissur: സംസ്ഥാനത്തിന്റെ ഏറ്റവും...

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ

അയർലൻഡിൽ മലയാളി നഴ്സിന് നേരെ വംശീയ ആക്രമണം; കുത്തേറ്റ നഴ്സ് ആശുപത്രിയിൽ Ireland:...

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം രൂപ പ്രഖ്യാപിച്ചു

വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ സഹായഹസ്തം നീട്ടി കല്യാണരാമൻ; ദുരിതബാധിതർക്കായി 5 ലക്ഷം...

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത

മുണ്ടത്തിക്കോട് സ്ഫോടനം: മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന; മരണസംഖ്യ ഉയരാൻ സാധ്യത Thrissur:...

Related Articles

Popular Categories

spot_imgspot_img