തെന്നിന്ത്യയിലും മലയാളത്തിലും എല്ലാം ഒരുപോലെ ആരാധകരുള്ള നായികയാണ് സായ് പല്ലവി.അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ഒറ്റ സിനിമ മാത്രം മതിയായിരുന്നു മലയാളി മനസ്സിൽ സായിക്ക് സ്ഥാനം ലഭിക്കാൻ . തമിഴ്, തെലുങ്ക് ഭാഷകളിൽ ഇന്ന് തിളങ്ങി നിൽക്കുകയാണ് ഇപ്പോൾ സായ് പല്ലവി. താരമൂല്യത്തിന്റെ കാര്യത്തിലടക്കം സമകാലീനരായ മറ്റു നടിമാരിൽ നിന്നെല്ലാം ഏറെ മുന്നിലാണ് താരം. സോഷ്യൽ മീഡിയയിൽ പോലും അത്ര സജീവമല്ല. എങ്കിലും ഇടയ്ക്കിടെ നടിയുടെ വിശേഷങ്ങളെല്ലാം ആരാധകർക്കിടയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ സായ് പല്ലവിയുടെ പഴയ ഒരു അഭിമുഖം സമൂഹമാധ്യമങ്ങളിൽ ചർച്ചയാണ് . തന്നെ ഏറെ അലട്ടിയ ഒരു ചോദ്യത്തിന് ഉത്തരം കണ്ടെത്തിയതിനെ കുറിച്ച് പറയുകയാണ് താരം. താൻ അച്ഛനും അമ്മയ്ക്കും പിറന്ന മകളാണോ അതോ ദത്തുപുത്രിയാണോ എന്ന് സംശയം തോന്നിയിരുന്നു . അവരോടു തന്നെ ചോദിച്ച് അതിനുള്ള ഉത്തരം കണ്ടെത്തിയതിനെപ്പറ്റിയാണ് സായ് പല്ലവി പറയുന്നത്.സായ് പല്ലവി കുട്ടിയായിരിക്കുമ്പോൾ റിലീസ് ചെയ്ത ചിത്രമാണ് മാധവൻ, സിമ്രൻ എന്നിവർ വേഷമിട്ട കന്നത്തിൽ മുത്തമിട്ടാൽ. ഇതിൽ ഒരു കുഞ്ഞിനെ മാധവൻ ദത്തെടുക്കുകയും, ഭാവിയിൽ ഭാര്യയായി മാറുന്ന സിമ്രൻ കുഞ്ഞിനെ സ്വന്തം മകളായി സ്വീകരിച്ച് വളർത്തുന്നതുമാണ് കഥ. സിനിമ കണ്ട് വീട്ടിൽ വന്നതോടെയാണ് താനും ദത്തെടുക്കപ്പെട്ട കുട്ടിയാണോ എന്ന് സായ് പല്ലവിക്ക് സംശയം ഉണ്ടാകുന്നത്. സായ് പല്ലവിക്ക് അത്തരമൊരു ചിന്ത ഉണ്ടാവാനും കാരണങ്ങൾ പലതുണ്ട്.
ആ സിനിമ കാണുമ്പോൾ ഞാൻ തീരെ ചെറിയ കുട്ടിയാണ്. ‘സിനിമ കണ്ട് വീട്ടിൽപ്പോയി ഞാൻ ദത്തു പുത്രിയാണോ എന്ന് ചോദിക്കുകയുണ്ടായി. അതൊരു വലിയ വിഷയമായി മാറി.അച്ഛനമ്മമാരുടെ നിറമല്ല എനിക്ക്. അവർക്ക് എന്നേക്കാൾ നിറംകുറവാണ്. ഞാൻ സംസാരിക്കുന്നതും അവരെപ്പോലെയല്ല എന്നതായിരുന്നു സംശയത്തിന് കാരണം. അവരുടെ മൂക്ക് പോലെയല്ല എന്റെ മൂക്ക്,’ സായ് പല്ലവി പറയുന്നു.അങ്ങനെ ഒരുപാട് ചിന്തിച്ചു കൂട്ടിയിട്ടാണ് സായ് പല്ലവി അച്ഛനോടും അമ്മയോടും ചോദിക്കുന്നത്. ഉത്തരം കണ്ടെത്താതെ അച്ഛനും അമ്മയ്ക്കും നിർവാഹമില്ല എന്നായി. ഒടുവിൽ ‘നീയും നിന്റെ അനിയത്തി പൂജയും ഒരുപോലെയല്ലേ, ഇതുംകൊണ്ട് പൊക്കോണം’ എന്നായി അച്ഛന്റെയും അമ്മയുടെയും മറുപടി.എന്തായാലും താരത്തിന്റെ ഈ വെളിപ്പെടുത്തൽ ആരാധകർ ഏറ്റെടുത്തു.
Read Also : പ്രണവിനെ കുറിച്ച് എനിക്ക് പലതും പറയാനുണ്ട് : ധ്യാൻ ശ്രീനിവാസൻ ! അവന് എന്നെ പേടിയാണ്!