ധന്യ എന്ന നാട്ടിൻ പുറത്തുകാരി നവ്യാനായർ ആയ കഥ : സംവിധായകൻ സിബി മലയിൽ

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് നവ്യ നായർ . ഇഷ്ടം എന്ന സിനിമയിലൂടെയാണ് ആദ്യമായി താരം വെളിത്തിരയിൽ എത്തുന്നത്. പിന്നീട് ചെയ്ത നന്ദനത്തിലെ പ്രകടനം നടിക്ക് കരിയറിൽ തന്നെ വലിയ വഴിത്തിരിവായി. പാണ്ടിപ്പട, കല്യാണരാമൻ തുടങ്ങി ഹിറ്റ് സിനിമകളുടെ വലിയൊരു നിര തന്നെ നവ്യക്ക് പിന്നീട് കരിയറിലുണ്ട്. ഇപ്പോഴിതാ നവ്യ ആദ്യമായി അഭിനയിച്ച ഇഷ്ടം എന്ന സിനിമയെക്കുറിച്ച് സംവിധായകൻ സിബി മലയിൽ തുറന്നു പറഞ്ഞ കാര്യങ്ങളാണ് ചർച്ച.

നവ്യ സിനിമയിൽ എത്തിയതും , പേര് മാറിയതിനെയും കുറിച്ചായിരുന്നു തുറന്ന് പറച്ചിൽ.സിനിമയുടെ പ്രൊഡക്ഷൻ മാനേജരായിരുന്ന സിദ്ധാർത്ഥൻ മലയാള മനോരമ ആഴ്ചപതിപ്പിലെ കവർ പേജിൽ ഒരു കുട്ടിയുണ്ട്, കണ്ടിട്ട് നന്നായിട്ട് തോന്നുന്നു, സാറൊന്ന് നോക്കെന്ന് പറഞ്ഞു. അങ്ങനെയാണ് നവ്യയെ കാണുന്നത് . നവ്യ മാതാപിതാക്കളോടൊപ്പം തൃശൂരിൽ വന്ന് കണ്ടു. ഓഡിഷനിൽ വളരെ നന്നായി പെർഫോം ചെയ്ത നവ്യയെ മതി എന്ന തീരുമാനത്തിലും എത്തി പിന്നീട് വൈകാതെ. അന്ന് നവ്യയുടെ പേര് ധന്യയെന്നാണ്. ധന്യയെന്ന പേരിൽ ഒരു കുട്ടി ആ സമയത്ത് മലയാള സിനിമയിലുണ്ട്. എന്റെ തന്നെ ദേവദൂതൻ എന്ന സിനിമയിൽ ഒരു വേഷം ചെയ്തിട്ടുമുണ്ട്. ധന്യയെന്ന പേര് വരുമ്പോൾ കൺഫ്യൂഷനുണ്ടാകും, ഇഷ്ടമുള്ള പേര് ആലോചിച്ച് പറയാൻ പറഞ്ഞു. പേര് നവ്യയെന്ന് തീരുമാനിച്ചതായി പിതാവ് വന്ന് പറഞ്ഞു. അങ്ങനെയാണ് ധന്യ നവ്യ നായരായി മാറിയത്. ​ഗ്രാമീണ പശ്ചാത്തലത്തിൽ നിന്ന് വന്ന നവ്യക്ക് മോഡേണായ കഥാപാത്രം അഭിനയിക്കുമ്പോൾ ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നെന്നും സിബി മലയിൽ ഓർത്തു.

ഒരുപാട് നീളത്തിലുള്ള മുടിയുണ്ട്. അത്രയും നീളത്തിലുള്ള മുടി വിദേശത്ത് നിന്ന് വരുന്ന കുട്ടികൾക്കുണ്ടാകില്ല. മുടി വെട്ടുന്നതിൽ നവ്യക്ക് പ്രയാസമുണ്ടായിരുന്നു. മുടിയല്ലേ, വളർന്ന് വരും, ക്യാരക്ടറിന് വേണ്ടി നമ്മൾ മാറണ്ടേ എന്നൊക്കെ ചോദിച്ചാണ് മുടി മുറിക്കാൻ സമ്മതിച്ചത്. സ്ലീവ് ലെസ് വസ്ത്രങ്ങൾ ധരിക്കാൻ നവ്യ മടിച്ചെന്നും ഇങ്ങനെയുള്ള വസ്ത്രങ്ങൾ ഇടില്ലെന്ന് പറഞ്ഞ് കരഞ്ഞെന്നും സിബി മലയിൽ പറയുന്നു. പതുക്കെ അതിനോടൊക്കെ ചേർന്ന് നല്ല രീതിയിൽ നവ്യ കഥാപാത്രത്തെ ചെയ്തു. നല്ലൊരു നർത്തകിയാണ്. മോണോ ആക്ടും മിമിക്രിയുമൊക്കെ ചെയ്യുന്നതിനാൽ അഭിനയം അത്ര ബുദ്ധിമുട്ടുണ്ടായില്ലെന്നും സിബി മലയിൽ പറഞ്ഞു.

Read Also : ജയലളിതയ്ക്ക് ശേഷം തമിഴ്നാട് രാഷ്ട്രിയത്തിൽ വിജയിച്ച ഏക നടൻ.

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

വഖഫ് ഭേദഗതി ബിൽ പാസാക്കുമോ? ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും

ന്യൂഡൽഹി: താരിഫുകളെ പറ്റിയുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ, ഡ്യൂപ്ലിക്കേറ്റ് വോട്ടർ ഐഡന്റിറ്റി കാർഡ്...

അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി വിവാദ ചർച്ചകളിൽ നിറയുന്ന താരമാണ് രേണു സുധി....

പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം, പോസ്റ്റ്മോർട്ടം ഇന്ന്

കാസർകോട്: പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും കുടുംബ...

വിശ്രമമില്ലാതെ കുതിപ്പ് തുടർന്ന് സ്വർണവില…

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന്...

എല്‍ഡിഎഫിന്റെ ഐശ്വര്യം എന്‍ഡിഎയാണ്… പിണറായി മാറിയാൽ സർവനാശം

ആലപ്പുഴ: പിണറായി വിജയന്‍ നേതൃസ്ഥാനത്ത് നിന്ന് മാറിയാല്‍ സിപിഎമ്മില്‍ സര്‍വനാശമെന്ന് എസ്എന്‍ഡിപി...

ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ പണിമുടക്കി എക്സ്: ഒടുവിൽ തീരുമാനമായി !

ഇന്ത്യയുൾപ്പെടെ ലോകത്ത് വിവിധ രാജ്യങ്ങളിൽ പണി മുടക്കി എലോൺ മസ്കിന്റെ സോഷ്യൽ...

Related Articles

Popular Categories

spot_imgspot_img