വളരെ പെട്ടെന്ന് തന്നെ വിപണി കീഴടക്കിയവരാണ് ജിയോ . ഇപ്പോഴിതാ അധിക സിം കണക്ഷനുകളും 5ജി അൺലിമിറ്റഡ് ഡാറ്റയുമായി ജിയോ എത്തി . കഴിഞ്ഞ ദിവസമാണ് ഉപയോക്താക്കൾക്കായി വിവിധ പോസ്റ്റ് പെയ്ഡ് പ്ലാനുകൾ ജിയോ അവതരിപ്പിച്ചത്. 399 രൂപയുടേയും 699 രൂപയുടേയും ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാൻ ആഗ്രഹിക്കുന്നവർക്ക് ഉപയോഗിക്കാനാവുന്ന പ്ലാനുകളാണ് ഇക്കൂട്ടത്തിലുള്ളത്. ഒടിടി ആനുകൂല്യങ്ങളും ഇതിൽ ലഭിക്കും.
75 ജിബി ഡാറ്റയുമായാണ് 399 രൂപയുടെ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ എത്തുന്നത്. അൺലിമിറ്റഡ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവയുമുണ്ട്. 3 സിം കാർഡുകൾ ഈ പ്ലാനിൽ ഉപയോഗിക്കാം. അതായത് ഈ പ്ലാൻ ഒരേ സമയം വ്യത്യസ്ത നമ്പറുകളിൽ മൂന്ന് പേർക്ക് ഉപയോഗിക്കാനാവും. എന്നാൽ അധിക കണക്ഷനുകൾ ഒരോന്നിനും പ്രതിമാസം 99 രൂപ അധികമായി നൽകണം. ഓരോ സിം കാർഡിനും 5 ജിബി ഡാറ്റ അധികമായി ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ഉയോഗിക്കാം. മൈജിയോ ആപ്പ് വഴി 5ജി ഡാറ്റ ആനുകൂല്യവും നേടാം.
699 രൂപയുടോ ജിയോ പോസ്റ്റ് പെയ്ഡ് പ്ലാൻ ആണ് മറ്റൊന്ന് . 100 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, ദിവസേന 100 എസ്എംഎസ് എന്നിവ ഈ പ്ലാനിൽ ലഭിക്കും. 3 കണക്ഷനുകൾ ഉപയോഗിക്കാം. അധിക കണക്ഷനുകൾ ഓരോന്നിനും 99 രൂപ അധികമായി നൽകണം. 5 ജിബി ഡാറ്റ ഓരോ കണക്ഷനും അധികമായി ലഭിക്കും. നെറ്റ്ഫ്‌ളിക്‌സ് ബേസിക് പ്ലാൻ, ആമസോൺ പ്രൈം വീഡിയോ, ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയും ആസ്വദിക്കാം. പരിധിയില്ലാതെ 5ജി ഡാറ്റയും ലഭിക്കും.
Read Also :പുതിയ നീക്കവുമായി മൈക്രോസോഫ്റ്റ്; 24 കോടി കംപ്യൂട്ടറുകൾ ഉപയോഗ്യ ശൂന്യമായേക്കും