web analytics

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

തൃശൂർ∙ വാടാനപ്പിള്ളി സ്വദേശി സുനിതയെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പൊലീസ് തിരഞ്ഞിരുന്ന പ്രതി ദീപക് കൃഷ്ണനെ കന്യാകുമാരിയിൽ നിന്ന് പിടികൂടി. കൊല്ലം മുളങ്കാടകം സ്വദേശിയായ ദീപക് ബെംഗളൂരുവിൽ തെരുവുനായകളെ സംരക്ഷിക്കുന്ന ഷെൽട്ടർ ഹോം നടത്തിവരികയായിരുന്നു.

ഷെൽട്ടർ ഹോമിൽ ജോലി ചെയ്യാനെത്തിയ സുനിത ലൈംഗികാതിക്രമ ശ്രമം ചെറുത്തതോടെയാണ് ദീപക് അതിക്രൂരമായി മർദിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.

ഷെൽട്ടർ ഹോമിലെ വലിയ പറമ്പിനുള്ളിലെ ചെറിയ വീട്ടിൽ 16 നായ്ക്കളെ സംരക്ഷിച്ചുവരികയായിരുന്നു. സുനിതയ്ക്കൊപ്പം ബന്ധുവായ ഒരു പെൺകുട്ടിയും ചെന്ത്രാപ്പിന്നി സ്വദേശിയായ മറ്റൊരു യുവതിയും അവിടെ ജോലി ചെയ്യാനെത്തിയിരുന്നു.

ദീപകിന്റെ മോശം പെരുമാറ്റത്തെ തുടർന്ന് ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനാണെന്ന് ഇവർ അറിയിച്ചതോടെ ദേഹോപദ്രവം ആരംഭിച്ചു. മേയ് മൂന്നിന് വൈകിട്ട് നാട്ടിലേക്ക് മടങ്ങുന്നതായി അറിയിച്ചതിന് പിന്നാലെയാണ് മർദനം നടന്നത്.

മർദനത്തെ തുടർന്ന് സുനിത അബോധാവസ്ഥയിലായപ്പോൾ മറ്റു രണ്ട് യുവതികളോടൊപ്പം വീട്ടിൽ പൂട്ടിയിട്ട ശേഷം ദീപക് പുറത്തേക്ക് പോവുകയായിരുന്നു.

തുടർന്ന് യുവതികൾ പൊലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ പൊലീസ് പൂട്ടുതുറന്ന് അകത്തു കടന്ന് സുനിതയെ ആശുപത്രിയിലെത്തിച്ചു.

വിവരമറിഞ്ഞ ഭർത്താവ് ഷിന്റോ ബെംഗളൂരുവിലെത്തി സുനിതയെ തൃശൂരിലേക്ക് കൊണ്ടുപോയെങ്കിലും പിന്നീട് മരണം സംഭവിച്ചു.

ദീപക് കൃഷ്ണൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംക്രിമിനലും തട്ടിപ്പുകാരനുമാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

2017ൽ ദുബായിൽ മലയാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത ശേഷം വ്യാജ പാസ്പോർട്ടിൽ ഇന്ത്യയിലേക്ക് കടന്നതായും വിവരമുണ്ട്.

കൊച്ചി വൈറ്റില പൊന്നുരുന്നിയിലെ വെറ്ററിനറി ആശുപത്രിയിൽ ആക്രമണം നടത്തിയതിനും 500 രൂപ നോട്ടുകൾ കീറിയെറിഞ്ഞതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. ഇതിന് പുറമെ ലഹരി ഇടപാടുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന്...

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img