web analytics

കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട് രണ്ടിടങ്ങളിൽ പാമ്പുകടി; വീട്ടുമുറ്റത്ത് യുവതിയടക്കം രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: ജില്ലയിലെ രണ്ടിടങ്ങളിലായി വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റ് യുവതിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു.

താമരശ്ശേരി ചെമ്പ്ര പുലിയാറക്കുന്ന് സ്വദേശിനി ശിൽപ്പ (20)യ്ക്കാണ് പാമ്പുകടിയേറ്റത്. രാത്രി ഏകദേശം 7.30-ഓടെ വീട്ടുമുറ്റത്ത് കൈ കഴുകാൻ ഇറങ്ങിയപ്പോൾ വാട്ടർ ടാങ്കിന് സമീപത്തുവെച്ചാണ് സംഭവം.

ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അയർലൻഡിൽ നിന്ന് നാട്ടിലെത്തിയ ഇടുക്കി സ്വദേശി ആലുവ റെയിൽവേ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു

ഉള്ളിയേരി പുതിയോട്ടിൽ സുധീഷ് (42)നും വീട്ടുമുറ്റത്ത് വച്ച് പാമ്പ് കടിയേറ്റു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയതിനിടെയാണ് സംഭവം.

സുധീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കടുത്ത ചൂടിനെ തുടർന്ന് പ്രദേശങ്ങളിൽ പാമ്പ് ശല്യം കൂടുന്നതായി നാട്ടുകാർ പറയുന്നു. വീടുകളുടെ പരിസരങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

English Summary:

Two people, including a young woman, were bitten by snakes in separate incidents in Kozhikode, both occurring near their homes. The victims sustained the bites while stepping out into their courtyards, highlighting the growing risk in residential areas. They were initially given first aid at nearby hospitals and were later shifted to a medical college hospital for advanced treatment. The incidents have raised concerns among residents, especially as snake sightings have increased in the region amid rising temperatures

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

കൊച്ചി പുല്ലേപ്പടി പാലത്തിന് സമീപം വൻ തീപിടിത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനമായ കൊച്ചിയെ പരിഭ്രാന്തിയിലാഴ്ത്തി എറണാകുളം പുല്ലേപ്പടി പാലത്തിന്...

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ

കാമുകന്റെ ഭാര്യയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി; 45കാരി കസ്റ്റഡിയിൽ Mumbai: മഹാരാഷ്ട്രയിലെ Chhatrapati Sambhajinagarയിൽ...

അമിതഭാരം കയറ്റിയ ലോറികൾക്ക് ‘പൂട്ടിട്ട്’ ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3 കോടി രൂപ പിഴ

അമിതഭാരം കയറ്റിയ ലോറികൾക്ക് 'പൂട്ടിട്ട്' ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3...

നിതിൻ രാജിന്റെ മരണം: അധ്യാപകൻ ഡോ. റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതികളായ...

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

Related Articles

Popular Categories

spot_imgspot_img