web analytics

സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

സ്‌ട്രോങ്ങ് റൂമിൽ സിസിടിവി പണിമുടക്കി; അട്ടിമറി സംശയിച്ച് യുഡിഎഫ്, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

Thrissur: ഗുരുവായൂര്‍ മണ്ഡലത്തിലെ സ്‌ട്രോങ് റൂമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് യുഡിഎഫ് പരാതി നല്‍കി. കഴിഞ്ഞ ദിവസം വൈകിട്ട് 4.30 മുതല്‍ 5.30 വരെ ഏകദേശം ഒരു മണിക്കൂര്‍ സമയം സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നുവെന്നും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് ആരോപണം.

ഗുരുവായൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ C H Rasheed ആണ് പരാതി നല്‍കിയത്. ഇവിഎമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന ശ്രീകൃഷ്ണ കോളേജിലെ ക്യാമറകളാണ് പ്രവര്‍ത്തനരഹിതമായതെന്നും, ആ സമയത്തെ ദൃശ്യങ്ങള്‍ ലഭ്യമല്ലായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. സ്‌ട്രോങ് റൂമിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനുമുമ്പ് പേരാമ്പ്രയിലെ സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെ തുടര്‍ന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്നായിരുന്നു നിര്‍ദേശം.

പാലക്കാട് നെന്മാറ മണ്ഡലത്തിലെ വോട്ടുകള്‍ സൂക്ഷിച്ചിരിക്കുന്ന കേന്ദ്രത്തിനരികിലെ മുറി തുറക്കുന്നതുമായി ബന്ധപ്പെട്ടും വിവാദം ഉയര്‍ന്നിരുന്നു. പിന്നീട് മുറി തുറക്കേണ്ടെന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ചിറ്റൂര്‍ മണ്ഡലത്തിലെ സ്‌ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി ക്യാമറകളും പ്രവര്‍ത്തനരഹിതമായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി സുമേഷ് അച്യുതന്‍ ആരോപിച്ചിരുന്നു. പുലര്‍ച്ചെ 12.30 മുതലാണ് ക്യാമറകള്‍ പ്രവര്‍ത്തിക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

English Summary
In Thrissur, the UDF has filed a complaint with the Election Commission over CCTV cameras becoming non-functional at the strong room in the Guruvayur constituency.

Thrissur, Guruvayur, UDF, CCTV Issue, Election Commission, EVM Security, Kerala Politics, Election News

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം

ദിവസത്തിന്റെ ആദ്യഭാഗം അനുകൂലം; ഉച്ചയ്ക്ക് ശേഷം മാറ്റങ്ങൾ—ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ ആദ്യ...

ഇടുക്കിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം

ഇടുക്കിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം Idukki: ഇടുക്കിയിലെ വെള്ളത്തൂവലിയിൽ സൈക്കിൾ ഇടിച്ച്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

തൃശൂരിനെ നടുക്കി മഹാദുരന്തം: ആകാശപ്പൂരത്തിന് മുൻപേ കരിമരുന്നുശാലയിൽ കൂട്ടക്കുരുതി; മുണ്ടത്തിക്കോട്ട് മരണം 9 കടന്നു

തൃശൂർ: നാടിനെ നടുക്കി തൃശൂർ മുണ്ടത്തിക്കോട്ട് പടക്കനിർമാണ ശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ...

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു Kochi: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല....

Related Articles

Popular Categories

spot_imgspot_img