web analytics

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ മധ്യവയസ്‌കയെ വീടിനോട് ചേർന്ന കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്ലാച്ചി കോവിലകം റോഡിൽ താമസിക്കുന്ന താഴെ ഗൗരിശങ്കർ വീട്ടിൽ ഗീത (57) ആണ് മരിച്ചത്.

ഇന്ന് രാവിലെ ഏഴോടെയാണ് വീടിന്റെ പിന്‍വശത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മുതൽ ഗീതയെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയിരുന്നു.

മൃതദേഹം പുറത്തെടുത്ത് നാദാപുരം ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ ഗീതയുടെ ബന്ധുവായ സജീവ് കുമാറിന്റെ പരാതിയിൽ നാദാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

പരേതനായ ശശിധരനാണ് ഭർത്താവ്. മക്കൾ: ജൂലി, ദീപക്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

English Summary

Kozhikode: A 57-year-old woman who had been missing was found dead in a well near her house in Kallachi. The deceased, Geetha, was discovered during a search by relatives and locals.

She was taken to Nadapuram Taluk Hospital but could not be revived. Police have registered a case and further investigation is underway.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ ‘കുട്ടിക്കുറുമ്പി’ക്ക് ഇന്ന് ഒന്നാം പിറന്നാൾ

അമ്മയില്ലാത്ത കുഞ്ഞിന് വനപാലകർ കൂട്ട്; അഭയാരണ്യത്തിലെ ആ 'കുട്ടിക്കുറുമ്പി'ക്ക് ഇന്ന് ഒന്നാം...

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി വിശ്വാസികൾ; സ്വർണ്ണ വിപണിയിലും തിരക്ക്

പുണ്യമായി അക്ഷയ തൃതീയ; സമ്പദ്‌സമൃദ്ധിയുടെയും സദ്കർമ്മങ്ങളുടെയും അക്ഷയദിനം ഇന്ന്; ഐശ്വര്യം തേടി...

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img