അരപ്പട്ടിണിയുമായി ഇറാനെ നേരിടാൻ അമേരിക്കൻ പടക്കപ്പലുകൾ; പ്ലേറ്റിലെ ശൂന്യമായ അറകൾ ലോകത്തെ ഞെട്ടിക്കുന്നു
വാഷിങ്ടൺ: ഇറാൻ അതിർത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകളിൽ ഭക്ഷണക്കുറവ് രൂക്ഷമാണെന്ന ആരോപണം ഉയർന്നു. യുഎസ്എസ് ട്രിപ്പൊളി, യുഎസ്എസ് ഏബ്രഹാം ലിങ്കൺ എന്നീ കപ്പലുകളിലെ സൈനികരുടെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം ചർച്ചയായത്.
സൈനികർക്ക് നൽകുന്ന ഭക്ഷണം വളരെ കുറവാണെന്നും പ്ലേറ്റിലെ ഭൂരിഭാഗം ഭാഗവും ശൂന്യമാണെന്നും യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചില ചിത്രങ്ങളിൽ ചെറിയ അളവിൽ ടോർട്ടില, മീറ്റ് തുടങ്ങിയവ മാത്രമാണ് കാണുന്നത്.
ഡിപ്ലോയ്മെന്റ് സാഹചര്യത്തിൽ ഭക്ഷണം പരിമിതമാണെന്നും ലഭിക്കുന്നതെല്ലാം പങ്കുവെച്ചാണ് കഴിക്കുന്നതെന്നും സൈനികർ കുടുംബാംഗങ്ങളെ അറിയിച്ചു. ഇതോടെ സൈനികരുടെ മനോവീര്യം താഴ്ന്ന നിലയിലാണെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
ഇറാനെതിരായ സൈനിക നീക്കങ്ങളുടെ ഭാഗമായി ഈ യുദ്ധക്കപ്പലുകൾ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്. നാവികരും മറീനുകളുമായി ആയിരക്കണക്കിന് സൈനികരാണ് കപ്പലുകളിൽ ഉള്ളത്. ഇറാനിലെ തുറമുഖങ്ങളിൽ നിന്നുള്ള കപ്പലുകളെ നിയന്ത്രിക്കുകയാണ് പ്രധാന ദൗത്യം.
ഇതിനിടെ, സംഘർഷാവസ്ഥയെ തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ കുടുംബങ്ങൾ അയക്കുന്ന സാധനങ്ങൾ പലതും സൈനികരുടെ അടുത്തേക്ക് എത്താത്തതായും റിപ്പോർട്ടുണ്ട്. യുഎസ് പോസ്റ്റൽ സർവീസും ചില സൈനിക കേന്ദ്രങ്ങളിലേക്കുള്ള സേവനം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
English Summary
Washington: US troops deployed on warships near Iran are reportedly facing food shortages, according to images and reports from American media. Personnel aboard USS Tripoli and USS Abraham Lincoln are said to be receiving minimal food, affecting morale.
Due to deployment conditions and disrupted logistics, supplies sent by families have not reached many units. The warships are part of US military operations in the region amid rising tensions with Iran.
US Navy, Iran conflict, warships, food shortage, military news, USS Tripoli, USS Abraham Lincoln, world news, breaking news









