ദര്‍സ് വിദ്യാര്‍ഥികള്‍ക്ക് മര്‍ദ്ദനം; നാലുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: ദര്‍സ് വിദ്യാര്‍ഥികളെ ആക്രമിച്ച സംഭവത്തില്‍ പേരാമ്പ്രയ്ക്ക് സമീപമുള്ള ചെറുവണ്ണൂരില്‍ പൊലീസ് അന്വേഷണം തുടങ്ങി. ചുവരെഴുതാന്‍ എത്തിയ വിദ്യാര്‍ഥികളെ ചെമ്പ് വള ഉപയോഗിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി.
ചെറുവണ്ണൂര്‍ പള്ളി ദര്‍സിലെ വിദ്യാര്‍ഥികളായ മുഹമ്മദ് സിനാന്‍, മുഹമ്മദ് ഉനൈസ്, മുഹമ്മദ് ഷാമില്‍, അബ്ദുല്‍ ഹാദി എന്നിവര്‍ക്കാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ദര്‍സിലെ പരിപാടിയുമായി ബന്ധപ്പെട്ട് സമീപത്തെ വീട്ടുമതിലില്‍ ചുവരെഴുതാന്‍ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. രാവിലെ തന്നെ വീട്ടുകാരില്‍ നിന്ന് അനുമതി വാങ്ങിയിരുന്നുവെന്നാണ് വിദ്യാര്‍ഥികളുടെ വിശദീകരണം.
എന്നാല്‍ രാത്രി വീണ്ടും സ്ഥലത്തെത്തിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന സന്തോഷ്, സുരേഷ് എന്നിവര്‍ വിദ്യാര്‍ഥികളോട് തര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് പരാതി. സംഭവത്തിനിടെ വർഗീയ പരാമർശങ്ങളും നടത്തിയതായി ആരോപണമുണ്ട്.
സംഭവത്തില്‍ മേപ്പയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
English Summary
Kozhikode: A group of Dars students were allegedly assaulted in Cheruvannur near Perambra while attempting to write on a wall for a religious programme. Four students sustained injuries and were hospitalized, with some shifted to Kozhikode Medical College.
The victims claim they had prior permission, but were later attacked by two individuals, who also allegedly made communal remarks. Police have registered a case and begun an investigation.
dars-students-attacked-cheruvannur-kozhikode
Kozhikode, Cheruvannur, Dars students, assault case, Kerala crime, Perambra, police investigation, breaking news









