web analytics

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം

ചികിത്സ കിട്ടാതെ പാവങ്ങൾ; ആയുഷ്മാൻ ഭാരത് കുടിശികയിൽ വലഞ്ഞ് കേരളം

നിർദ്ധന കുടുംബങ്ങൾക്കുള്ള Ayushman Bharat പദ്ധതിയിൽ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 1,824.29 കോടി രൂപയായി ഉയർന്നു.

2020 ജൂലായ് മുതൽ 2026 മാർച്ച് ഒന്നുവരെയുള്ള കണക്കാണിത്.സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കുടിശിക വർധിക്കാൻ കാരണമെന്നാണ് സൂചന.

കുടിശിക പെരുകിയതോടെ നിരവധി സ്വകാര്യ ആശുപത്രികൾ പദ്ധതിയിൽ നിന്ന് പിന്മാറിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.സംസ്ഥാനത്ത് സർക്കാർ ആശുപത്രികൾക്കൊപ്പം 500ഓളം സ്വകാര്യ ആശുപത്രികളാണ് പദ്ധതിയിൽ പങ്കാളികളായിരുന്നത്. എന്നാൽ കുടിശിക തീരാത്തതിനെ തുടർന്ന് സേവനത്തിൽ നിയന്ത്രണങ്ങൾ വരാനിടയുണ്ട്.പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ച് ലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ആയുഷ്മാൻ ഭാരത്.

60:40 അനുപാതത്തിലാണ് കേന്ദ്ര-സംസ്ഥാന വിഹിതം.70 വയസിന് മുകളിലുള്ള പൗരന്മാർക്കും സാമ്പത്തികനില പരിഗണിക്കാതെ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാണ്. ആശുപത്രിയിൽ പ്രവേശനത്തിന് മുമ്പും ശേഷവുമുള്ള മരുന്ന്, പരിശോധന ചെലവുകൾ ഉൾപ്പെടെ ചികിത്സാ ചെലവുകൾ പദ്ധതിയിൽ ഉൾപ്പെടുന്നു.സംസ്ഥാനത്ത് 43 ലക്ഷം കുടുംബങ്ങളാണ് പദ്ധതിയിൽ അംഗങ്ങൾ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലെ ഗുണഭോക്താക്കളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.2018ൽ ആരംഭിച്ച പദ്ധതിയിൽ 2019ലാണ് കേരളം പങ്കാളിയായത്. ഇതുവരെ പദ്ധതിക്കായി 5,237.24 കോടി രൂപ സംസ്ഥാന സർക്കാർ ചെലവിട്ടിട്ടുണ്ട്.

English Summary

Kerala owes ₹1,824 crore to hospitals under Ayushman Bharat schemeKerala government has pending dues of ₹1,824.29 crore to hospitals under the Ayushman Bharat health insurance scheme, covering the period from July 2020 to March 2026.The delay is attributed to financial constraints, leading several private hospitals to withdraw from the scheme. Around 500 private hospitals were part of the network along with government institutions.The scheme provides up to ₹5 lakh annual free treatment for poor families, with a 60:40 funding split between the Centre and State.Over 43 lakh families in Kerala are beneficiaries, and the state has spent ₹5,237 crore on the scheme so far.

ayushman-bharat-kerala-dues-hospitals

Ayushman Bharat, Kerala Health Scheme, Medical Insurance India, Hospital Dues, Kerala Government, Health News, Karunya Scheme, Breaking News

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

ശരണംവിളികളാൽ മുഖരിതം സന്നിധാനം; പൊന്നമ്പലമേട്ടിൽ കണി കണ്ടുണർന്ന് ആയിരങ്ങൾ! വൻ ഭക്തജനത്തിരക്ക്

പത്തനംതിട്ട: ലോകമെമ്പാടുമുള്ള മലയാളി മനസ്സുകളിൽ കണിക്കൊന്നയുടെയും ഐശ്വര്യത്തിന്റെയും സ്മരണകൾ ഉണർത്തിക്കൊണ്ട് സന്നിധാനത്ത്...

ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞു; ആശ്വാസമായി സമാധാന ചർച്ചകൾ

ന്യൂഡല്‍ഹി: ആഗോള സാമ്പത്തിക വിപണിയിൽ നിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വലിയ ആശ്വാസം...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

Related Articles

Popular Categories

spot_imgspot_img