web analytics

കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന


  • കളിക്കിടയിൽ കിണറ്റിലേക്ക് വീണ് 14-കാരൻ; രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി! 
    ഇരുവരെയും രക്ഷിച്ച് അഗ്‌നിരക്ഷാസേന

മലപ്പുറം: ഫുട്ബോൾ കളിക്കുന്നതിനിടെ കിണറ്റിൽ വീണ 14കാരനെയും രക്ഷിക്കാനിറങ്ങിയ ആളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി. ചുങ്കത്തറ മാമ്പൊയിൽ സ്വദേശിയായ അദിനാനാണ് അപകടത്തിൽപ്പെട്ടത്.

ഗ്രൗണ്ടിൽ നിന്ന് പുറത്തേക്ക് പോയ പന്ത് എടുക്കാൻ ഓടുന്നതിനിടെ നിർമാണത്തിലിരുന്ന ഏകദേശം നാല്‍പ്പത് അടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് കുട്ടി വീഴുകയായിരുന്നു. സംഭവം കണ്ടുനിന്ന പ്രദേശവാസിയായ ഒരാൾ കുട്ടിയെ രക്ഷിക്കാൻ കിണറ്റിലേക്ക് ഇറങ്ങിയെങ്കിലും ഇരുവരും കുടുങ്ങി.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

അഗ്‌നിരക്ഷാസേന എത്തി വല ഉപയോഗിച്ച് ആദ്യം കുട്ടിയെയും തുടർന്ന് രക്ഷിക്കാനിറങ്ങിയ ആളെയും സുരക്ഷിതമായി പുറത്തെത്തിച്ചു.

കുട്ടിയുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. ആദ്യം നിലമ്പൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും ഗുരുതര പരിക്കുകളില്ലെന്നാണ് വിവരം.

English Summary

A 14-year-old boy who fell into a deep well while playing football in Malappuram was rescued by the Fire Force. A local man who tried to rescue the boy also got trapped inside the well.

spot_imgspot_img
spot_imgspot_img

Latest news

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു

താമസസ്ഥലത്ത് ഹൃദയാഘാതം; സൗദിയിൽ മലയാളി തൊഴിലാളി മരിച്ചു റിയാദ്: സൗദി അറേബ്യയിലെ അൽ...

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി

കൊലപാതകത്തിന് ശേഷം ആത്മഹത്യ; 16-കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, 20-കാരനായ പ്രതി ജീവനൊടുക്കി കോഴിക്കോട്:...

പ്രകടനപത്രികയുമായി ബിജെപി; കളം പിടിക്കാൻ സ്റ്റാലിനും ഇപിഎസും! തമിഴകം ആര് ഭരിക്കും?

പ്രകടനപത്രികയുമായി ബിജെപി; കളം പിടിക്കാൻ സ്റ്റാലിനും ഇപിഎസും! തമിഴകം ആര് ഭരിക്കും? ചെന്നൈ:...

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം

ഒരേസമയം എല്ലായിടത്തും ‘വിജയ്’; ഹോളോഗ്രാമിലൂടെ ടിവികെയുടെ ഡിജിറ്റൽ പ്രചാരണ വിപ്ലവം ചെന്നൈ: തമിഴ്‌നാട്...

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം പൂഴ്ത്തുന്നതിന് പിന്നിൽ ആര്?

അന്വേഷണം മുക്കാനോ? ശബരിമലയിൽ കവർന്നത് 1700 ഗ്രാം സ്വർണമെന്ന് സ്ഥിരീകരണം; കുറ്റപത്രം...

Related Articles

Popular Categories

spot_imgspot_img