web analytics

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത് സെൽഫി എടുക്കുന്നതിനിടെ തിരയടിച്ച് കടലിൽ വീണ യുവാവിന് ദാരുണാന്ത്യം. ആഴിമല കടൽ തീരത്താണ് സംഭവം.

പത്തനംതിട്ട ഇടയാറൻമുള പഞ്ചവടിയിൽ താമസിക്കുന്ന 45 കാരനായ അനീഷ് ആണ് മരിച്ചത്. ബന്ധുക്കൾ അടങ്ങിയ 17 അംഗ സംഘത്തോടൊപ്പം തീർത്ഥാടന യാത്രയിൽ എത്തിയിരിക്കെയാണ് അപകടം ഉണ്ടായത്.

പദ്മനാഭസ്വാമി ക്ഷേത്രം ദർശനം കഴിഞ്ഞ് സംഘം ഉച്ചയ്ക്കുശേഷം ആഴിമലയിൽ എത്തിയിരുന്നു. പാറപ്പുറത്ത് കയറി സെൽഫി എടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ശക്തമായ തിരയടിച്ചതോടെ അനീഷ് കടലിലേക്ക് വീണുവെന്നാണ് ബന്ധുക്കൾ പറഞ്ഞത്.

ലൈഫ് ഗാർഡുകൾ ഉൾപ്പെടെയുള്ളവർ ചേർന്ന് അനീഷിനെ കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് അറിയിച്ചു.

മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അനീഷിന് ഭാര്യയും കാർത്തിക എന്ന ഒരു മകളും ഉണ്ട്. സംഭവത്തിൽ പൊലീസ് തുടർ നടപടികൾ സ്വീകരിച്ചു.

English Summary

A 45-year-old man from Pathanamthitta died after being swept away by waves while taking a selfie at Azhimala beach near Vizhinjam. He was part of a 17-member pilgrimage group. Despite rescue efforts by lifeguards, he could not be saved. Police have initiated further proceedings.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img