‘വാഴ 2’ കാണുന്നതിനിടെ തീപിടിത്തം, കാണികൾ ഇറങ്ങിയോടി; ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ ഉദ്‌ഘാടന ദിവസം ഷോകൾ നിർത്തിവച്ചു
കൊച്ചി: എറണാകുളം ജില്ലയിലെ പിറവത്തെ ആശിർവാദ് സിനിമാ കോംപ്ലക്‌സിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് പ്രദർശനം താൽക്കാലികമായി നിർത്തിവച്ചു. തീയേറ്ററിനുള്ളിൽ പുക ഉയർന്നതോടെ കാണികൾ പരിഭ്രാന്തരായി പുറത്തേക്ക് ഓടി.
ഇന്ന് രാവിലെ പ്രവർത്തനം ആരംഭിച്ച കോംപ്ലക്‌സിൽ ‘വാഴ 2’ സിനിമ പ്രദർശനം നടക്കുന്നതിനിടെയാണ് രാവിലെ 10.45ഓടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ കാണികളെ സുരക്ഷിതമായി പുറത്തേക്ക് ഒഴിപ്പിച്ചു. പിന്നാലെ കോംപ്ലക്‌സിലെ എല്ലാ സ്ക്രീനുകളുടെയും പ്രവർത്തനം നിർത്തിവെച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലവിൽ തീയേറ്ററിനുള്ളിൽ കൂടുതൽ പരിശോധനകൾ നടത്തുകയാണ്.
English Summary
A fire broke out at Aashirvad Cinema Complex in Piravom, Kochi, during a movie screening. Smoke inside the theatre caused panic among viewers, who were safely evacuated. The fire was brought under control, and a short circuit is suspected.









