ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ദാരുണാന്ത്യം
പാലക്കാട്: കോങ്ങാട് തടുക്കശ്ശേരി നാഗൻകുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് പാപ്പാന് ദാരുണാന്ത്യം. കൊല്ലങ്കോട് ഗോവിന്ദൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്.
പകൽ ശീവേലിക്കിടെ തെക്കും ഭാഗം ദേശം എഴുന്നെള്ളിച്ച ആന വിരണ്ടോടുകയായിരുന്നു. വീടുകളിലേക്ക് കടക്കാൻ ശ്രമിച്ച ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.
പരിക്കേറ്റ രണ്ടാം പാപ്പാൻ രാമനെ ഗുരുതരാവസ്ഥയിൽ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇടഞ്ഞ ആനയെ ഇതുവരെ പൂർണ്ണമായി നിയന്ത്രണത്തിലാക്കാനായിട്ടില്ല. എലിഫന്റ് സ്‌ക്വാഡും മറ്റ് പാപ്പാൻമാരും ചേർന്ന് ആനയെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
English Summary
A mahout died after an elephant ran amok during a temple festival in Palakkad. The incident occurred while trying to control the elephant, which became aggressive during the ritual. Efforts are ongoing to restrain the animal.









