പ്രവാസലോകത്ത് നിന്ന് വീണ്ടുമൊരു നൊമ്പരവാർത്ത; കയാക്കിംഗിനിടെ മലയാളി യുവതിക്ക് ദാരുണാന്ത്യം; മൃതദേഹം നാട്ടില്‍ എത്തിക്കാന്‍ യുകെ മലയാളികളുടെ സഹായം തേടി നോര്‍ക്ക
ലണ്ടൻ: ലണ്ടനൽ പഠനത്തിനായി എത്തിയ മലയാളി യുവതി കയാക്കിംഗ് അപകടത്തിൽ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശിനിയായ കീർത്തി രാജഗോപാലിനാണ് ദുരന്താന്ത്യം സംഭവിച്ചത്.
പഠനം പൂർത്തിയാക്കിയ ശേഷം പിഎസ്ഡബ്ല്യു വിസയിൽ ജോലി ചെയ്യുകയായിരുന്ന കീർത്തി, ഈസ്റ്റർ അവധിക്കിടെ കയാക്കിംഗ് നടത്തുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്നാണ് കുടുംബത്തിന് ലഭിച്ച പ്രാഥമിക വിവരം. പൊലീസ് നൽകിയ സൂചനപ്രകാരം യുവതിയെ അവസാനമായി കണ്ടത് ലണ്ടനിലെ E14 പോസ്റ്റ്‌കോഡ് പ്രദേശത്താണ്.
River Thames തീരപ്രദേശങ്ങളിലൊന്നായ ഈ ഭാഗത്താണ് സംഭവം നടന്നതെന്നാണ് വിലയിരുത്തൽ. മുൻ സൈനിക ഉദ്യോഗസ്ഥനായ കേണൽ രാജഗോപാലിന്റെയും റീനയുടെയും മകളാണ് കീർത്തി. സഹോദരൻ വിനായക്.
യുകെയിൽ അവധിക്കാലമായതിനാൽ ഔദ്യോഗിക നടപടികൾ വൈകാനിടയുള്ള സാഹചര്യത്തിൽ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ NORKAയുടെ ഇടപെടൽ അഭ്യർത്ഥിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്തതിനാൽ കുടുംബം നോർകയെ സമീപിച്ചു.
ഈസ്റ്റർ അവധിയോടൊപ്പം ബാങ്ക് ഹോളിഡേയും ഉള്ളതിനാൽ ഇന്ത്യൻ എംബസിയിലുൾപ്പെടെ ഓഫീസുകൾ ചൊവ്വാഴ്ച മാത്രമേ പ്രവർത്തനം പുനരാരംഭിക്കൂ. അതിനാൽ കൂടുതൽ വിവരങ്ങൾ ലഭിക്കാൻ വൈകാൻ സാധ്യതയുണ്ട്.
ഇതിനിടെ, തെംസ് നദിയിലെ വൂൾവിച്ച് ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് വിവരം. നിലവിൽ മൃതദേഹം ഗ്രീൻവിച്ച് പബ്ലിക് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സൗത്ത് ഈസ്റ്റ് ലണ്ടനിലെ ലാംബത്ത് പ്രദേശത്തെ ജിപി സർജറിയിലായിരുന്നു കീർത്തി ജോലി ചെയ്തിരുന്നത്. കുടുംബവും സുഹൃത്തുക്കളും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നാട്ടിൽ മൃതദേഹം എത്തിക്കാൻ യുകെയിലെ മലയാളി സമൂഹവും സജീവമായി ഇടപെടുന്നു.
English Summary
A Malayali woman from Kanhangad died in a kayaking accident in London during Easter holidays. Efforts are underway to repatriate her body.
malayali-woman-dies-kayaking-accident-london
London News, Malayali Abroad, UK News, Accident News, NORKA, Kerala News, Breaking News









