web analytics

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ്: കാരവാൻ അരിച്ചുപെറുക്കി എസ്.ഐ.ടി, സിസിടിവി ദൃശ്യങ്ങൾ നിർണായകം


കൊച്ചി: സംവിധായകൻ രഞ്ജിത്ത് അറസ്റ്റിലായ ലൈംഗികാതിക്രമ കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേകാന്വേഷണ സംഘം (എസ്.ഐ.ടി). സംഭവമുണ്ടായതായി പറയുന്ന കാരവാനിൽ പൊലീസ് പ്രാഥമിക പരിശോധന നടത്തി. കാരവാനിൽ അകത്ത് സിസിടിവി സംവിധാനമില്ലെന്ന് കണ്ടെത്തിയെങ്കിലും പുറത്തുള്ള ക്യാമറ ദൃശ്യങ്ങൾ ശേഖരിക്കാനാണ് തീരുമാനം.

ചിത്രീകരണത്തിനായി പ്രൊഡക്ഷൻ ടീം വാടകയ്ക്ക് എടുത്ത കാരവാനിലാണ് സംഭവം നടന്നതെന്നാണ് വിവരം. രഞ്ജിത്ത് അറസ്റ്റിലാകുന്നതിന് മുൻപ് സഞ്ചരിച്ച വാഹനത്തിന്റെ ഉടമയും നടനുമായ ബോബി കുര്യൻ, അസോസിയേറ്റ് ഡയറക്ടർ, മറ്റ് സഹായികൾ എന്നിവരെ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. അറസ്റ്റ് സമയത്ത് ഇവർ വാഹനത്തിൽ ഉണ്ടായിരുന്നതായി അന്വേഷണ സംഘം പറയുന്നു.

അശ്വതി ജിജിയുടെ മേൽനോട്ടത്തിൽ ഉദയംപേരൂർ ഇൻസ്പെക്ടറാണ് അന്വേഷണം നയിക്കുന്നത്. രണ്ട് വനിതാ എസ്.ഐമാരും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജനുവരി 30ന് ഉദയംപേരൂരിലെ ഷൂട്ടിങ് ലൊക്കേഷനിലെ കാരവാനിൽ വച്ച് രഞ്ജിത്ത് കയറിപ്പിടിക്കാൻ ശ്രമിച്ചെന്നാണ് യുവനടിയുടെ പരാതി.

സംഭവത്തിന് ശേഷം നടി കരഞ്ഞുകൊണ്ട് കാരവാനിൽ നിന്ന് ഇറങ്ങിവന്നതായി സ്ഥലത്ത് ഉണ്ടായിരുന്നവർ കണ്ടതായി കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമാകുക.

നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് അപേക്ഷയും പ്രതിയുടെ ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും. തെളിവെടുപ്പ് നടത്തുന്നതിനായി കസ്റ്റഡി ആവശ്യമാണ് എന്നാണ് പൊലീസിന്റെ നിലപാട്.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികച്ചുവയോടെ സംസാരിക്കൽ, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകളാണ് രഞ്ജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മുമ്പും സമാനമായ രണ്ട് കേസുകൾ ഉണ്ടായിരുന്നുവെന്ന വിവരവും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

English Summary:
Police have intensified the investigation against director Ranjith in a sexual assault case, examining the caravan where the incident allegedly occurred. An SIT is probing the case, questioning key witnesses, and seeking custody of the accused, who is currently in judicial remand.


ranjith-sexual-assault-case-sit-investigation-kochi


Ranjith, Sexual Assault Case, Kochi Police, SIT Investigation, Malayalam Cinema, Kerala News, Crime News

spot_imgspot_img
spot_imgspot_img

Latest news

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം! ‘കൈപ്പത്തി’ ക്ഷേത്രത്തിൽ പ്രത്യേക വഴിപാട്

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണം! 'കൈപ്പത്തി' ക്ഷേത്രത്തിൽ പ്രത്യേക വഴിപാട് പാലക്കാട്: K. C. Venugopal...

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; 11 മണിക്ക് ശേഷം വിലക്ക്, കർശന നടപടി പ്രഖ്യാപിച്ച് കൊച്ചി പോലീസ്

ഡിജെ പാർട്ടികൾക്ക് നിയന്ത്രണം; 11 മണിക്ക് ശേഷം വിലക്ക്, കർശന നടപടി...

നാളെ നേരം വെളുക്കുമ്പോൾ മിൽമ പാൽവില കൂടുമോ? ലിറ്ററിന് 4 രൂപ വരെ വർദ്ധനയ്ക്ക് സാധ്യത

നാളെ നേരം വെളുക്കുമ്പോൾ മിൽമ പാൽവില കൂടുമോ? ലിറ്ററിന് 4 രൂപ...

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം

ഉറക്കത്തിനിടയിൽ മരണം മുന്നിൽ കണ്ട നിമിഷങ്ങൾ; ചന്തവിളയിൽ വയോധികയ്ക്ക് നേരെ അതിക്രമം തിരുവനന്തപുരം: പോത്തൻകോട്...

മെഡിക്കൽ കോളേജിന് പറ്റിയ ‘അബദ്ധം’ കണ്ടോ? യുവാവിന് ഗർഭപാത്രമുണ്ടെന്ന് സ്‌കാൻ റിപ്പോർട്ട്! ഗുരുതര വീഴ്ച, അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ സി.ടി. സ്‌കാനിൽ യുവാവിന് ഗർഭപാത്രമുണ്ടെന്ന് റിപ്പോർട്ട്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

Related Articles

Popular Categories

spot_imgspot_img