web analytics

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

തിരുവനന്തപുരം: എ.കെ.ജി. സെന്ററിന് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട പ്രധാന ഫയൽ കാണാനില്ലെന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ പുതിയ വിവാദം ഉയർന്നു. സെന്ററിന് അനുവദിച്ചതിനേക്കാൾ കൂടുതൽ ഭൂമി കൈവശമുണ്ടെന്ന കേസ് ഹൈക്കോടതിയിൽ തുടരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.

1977ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിയുടെ കാലത്ത് എ.കെ.ജി. പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ എ.കെ.ജി. സ്മാരകസമിതിക്ക് കേരള സർവകലാശാലയ്ക്ക് സമീപമുള്ള ഭൂമി കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയൽ ആർക്കൈവ്‌സിലേക്ക് കൈമാറിയതാണെന്ന് റവന്യൂ വകുപ്പ് മുമ്പ് വിവരാവകാശനിയമപ്രകാരം അറിയിച്ചിരുന്നു.

എന്നാൽ, ഇപ്പോൾ ആർക്കൈവ്‌സ് ഡയറക്ടർ നൽകിയ മറുപടിയിൽ, 1977 ഓഗസ്റ്റ് 20-ലെ ജി.ഒ.(എം.എസ്) 1172/77/ആർഡി ഉത്തരവ് ഉൾപ്പെട്ട ഫയൽ ലഭ്യമല്ലെന്ന് വ്യക്തമാക്കുന്നു. 1171/77ന് ശേഷം നേരിട്ട് 1174/77 നമ്പർ ഫയലാണ് ലഭ്യമെന്നതും രേഖയിൽ പറയുന്നു.

എ.കെ.ജി.യുടെ മരണത്തിന് ശേഷം ഇ.എം.എസ്. ചെയർമാനായും ഇ.കെ. നായനാർ സെക്രട്ടറിയായും എ.കെ.ജി. സ്മാരകസമിതി രൂപീകരിച്ചിരുന്നു. തുടർന്ന് സി.പി.എം നേതാക്കളായ എം.വി. രാഘവൻ, ടി.കെ. രാമകൃഷ്ണൻ എന്നിവർ മുഖ്യമന്ത്രിയെ സമീപിച്ച് ഗവേഷണകേന്ദ്രത്തിനായി ഭൂമി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഭൂമി അനുവദിച്ചതെന്ന് പറയുന്നു.

എന്നാൽ, അനുവദിച്ച ഭൂമിയുടെ വിസ്തീർണ്ണം എത്രയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഭൂമി അനുവദിച്ച ഉത്തരവ് ലഭ്യമായാൽ മാത്രമേ ഇതിൽ വ്യക്തത വരൂവെന്നാണ് വിലയിരുത്തൽ.

തുടർന്ന് കേരള സർവകലാശാലയിൽ നിന്ന് 15 സെന്റ് ഭൂമി പുതുതായി രൂപവത്കരിച്ച എ.കെ.ജി. ട്രസ്റ്റിന് ഗിഫ്റ്റായി നൽകിയതായും രേഖകൾ സൂചിപ്പിക്കുന്നു. എന്നാൽ സർക്കാർ ഭൂമി സർവകലാശാലയ്ക്ക് ഇത്തരത്തിൽ മറ്റൊരു സ്ഥാപനത്തിന് കൈമാറാനാകില്ലെന്ന വാദവും ഉയരുന്നുണ്ട്.

2018ലെ റീസർവേ പ്രകാരം എ.കെ.ജി. സെന്ററിന് 55 സെന്റ് ഭൂമി കൈവശമുണ്ടെന്നും അത് പുറമ്പോക്ക് ഭൂമിയാണെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. ഭൂമി നൽകിയ ഉദ്ദേശ്യത്തിന് വിരുദ്ധമായി ഉപയോഗിച്ചാൽ അത് അസാധുവാകുമെന്ന വ്യവസ്ഥയും നിലനിൽക്കുന്നു.

ഈ വിഷയങ്ങൾ ഉന്നയിച്ചാണ് ‘സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി’ ഹൈക്കോടതിയിൽ കേസ് നൽകിയിരിക്കുന്നത്.

English Summary
A controversy has emerged after an RTI reply revealed that the file related to land allotment for AKG Centre is missing. The issue surfaced while a High Court case is ongoing regarding excess land possession. Authorities say the key government order file is unavailable.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ ഭർത്താവിന്റെ ക്രൂരതയോ അതോ നിസ്സഹായാവസ്ഥയോ?

കാലുകൾ ചങ്ങലയിട്ട് പൂട്ടി… നടുറോഡിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന; പിന്നിൽ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക നീക്കങ്ങൾ

അമേരിക്കയും ഇറാനും നേർക്കുനേർ; യു.എസ്.എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ; ലോകം ഉറ്റുനോക്കുന്ന സൈനിക...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ...

Related Articles

Popular Categories

spot_imgspot_img