web analytics

ഏലപ്പാറ കൊലപാതകം; പൊലീസിന്റെ ‘മിന്നൽ’ നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ!

ഏലപ്പാറ കൊലപാതകം; പൊലീസിന്റെ ‘മിന്നൽ’ നീക്കം; കൊലയാളി കുടുങ്ങിയത് മണിക്കൂറുകൾക്കുള്ളിൽ!

ഏലപ്പാറ: ലോഡ്ജ് മുറിയിൽ സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറും ആറു മണിക്കൂറിനുള്ളിൽ പിടികൂടി പൊലീസ്. പീരുമേട് പൊലീസിന്റെ ദ്രുതനടപടിയിലാണ് അറസ്റ്റ്.

കോതമംഗലം കുട്ടമ്പുഴ സ്വദേശി മനു ജോസഫ് (45) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ വെസ്റ്റ് ബംഗാൾ നാദിയ സ്വദേശി സൈഫുദ്ദീൻ മണ്ഡൽ (33) കോട്ടയം റെയിൽവേ സ്റ്റേഷൻ സമീപത്ത് നിന്ന് പിടിയിലായി.

ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലിൽ കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും ജോലി ചെയ്തുവരികയായിരുന്നു. ശിവദാസന്റെ ലോഡ്ജിലായിരുന്നു താമസം. മനു ജോസഫിനെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും മാരകമായി പരിക്കേറ്റ നിലയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തി. സംഭവത്തിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയെ കാണാതായതോടെ സംശയം ശക്തമായി.

ആദ്യഘട്ടത്തിൽ കൊല്ലപ്പെട്ടയാളെയും പ്രതിയെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിക്കാതിരുന്ന സാഹചര്യത്തിൽ പൊലീസ് ശാസ്ത്രീയ അന്വേഷണത്തിലേക്ക് തിരിഞ്ഞു. സാജു വർഗീസ് നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

പ്രതി നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുമെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. തുടർന്ന് കോട്ടയം ജില്ലാപോലീസിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ പ്രതിയെ പിടികൂടിയത്.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

വേനലിൽ വില്ലനായി ഷിഗെല്ല; ഭീതി പടർത്തി മൂന്നര വയസുകാരിയുടെ മരണം; അതീവ...

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ

ശബരിമലയിൽ യുവതി പ്രവേശനത്തിന് എതിർപ്പ്; ദേവസ്വം ബോർഡ് സുപ്രീംകോടതിയിൽ ഡൽഹി: ശബരിമലയിലെ യുവതീ...

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന

നാമനിർദേശ സമർപ്പണം പൂർത്തിയായി: 140 മണ്ഡലങ്ങളിൽ 1269 പത്രികകൾ; നാളെ സൂക്ഷ്മപരിശോധന തിരുവനന്തപുരം:...

Other news

ക്യാമ്പസിൽ രാഷ്ട്രീയ പോര്! ‘സ്ഥാനാർഥിയെ തൊടാൻ നീ ആരാടാ’; അബിനെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ

ക്യാമ്പസിൽ രാഷ്ട്രീയ പോര്! ‘സ്ഥാനാർഥിയെ തൊടാൻ നീ ആരാടാ’; അബിനെ തടഞ്ഞ്...

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ തേടി ആ 7 നായകൾ നടത്തിയ ‘അത്ഭുത യാത്ര’!

മരണമുഖത്ത് നിന്ന് ജീവിതത്തിലേക്ക് 17 കിലോമീറ്റർ; ഇറച്ചിക്കച്ചവടക്കാരിൽ നിന്ന് രക്ഷപ്പെട്ട് യജമാനനെ...

വിവാദങ്ങളും ഉയർന്ന ചിലവും വില്ലനായി: അപ്രതീക്ഷിത പിൻവാങ്ങൽ നടത്തി സോറ; ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ.

ആറുമാസത്തിനുള്ളിൽ എഐ വീഡിയോ ആപ്പ് പൂട്ടി ഓപ്പൺ എഐ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ലോകത്ത്...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം

ജെമിനിയിൽ 3D അവതാർ ഫീച്ചർ; സ്വന്തം ഡിജിറ്റൽ രൂപം സൃഷ്ടിക്കാം കാലിഫോർണിയ: അമേരിക്കൻ...

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ!

ജനപ്രീതിയിൽ മോദി പ്രഭാവം തുടരുന്നു; ട്രംപും മാക്രോണും പിന്നിൽ! ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര...

Related Articles

Popular Categories

spot_imgspot_img