web analytics

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള എൻസിപി സ്ഥാനാർഥി പട്ടിക പുറത്തുവന്നു. എലത്തൂർ മണ്ഡലത്തിൽ മന്ത്രി എ.കെ. ശശീന്ദ്രൻ, കുട്ടനാട് മണ്ഡലത്തിൽ തോമസ് കെ. തോമസ്, മലപ്പുറം മണ്ഡലത്തിൽ കെ.ടി. മുജീബ് എന്നിവർ മത്സരിക്കുമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം തീരുമാനിച്ചു. പട്ടിക ഔദ്യോഗികമായി വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.

എലത്തൂരിൽ എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരിക്കുന്നതിനെതിരെ ജില്ലാ കമ്മിറ്റിയിൽ പ്രതിഷേധം ഉയർന്നിരുന്നു. എന്നിരുന്നാലും പാർട്ടി കേന്ദ്ര നേതൃത്വം അന്തിമ പട്ടിക കൈമാറിയതായാണ് റിപ്പോർട്ട്.

മൂന്ന് സീറ്റുകളിലാണ് എൻസിപി ഇത്തവണ മത്സരിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. സ്ഥാനാർഥി നിർണ്ണയത്തിലെ അന്തിമ തീരുമാനം പാർട്ടിയുടെ പാർലമെന്ററി ബോർഡിനാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി നേതൃത്വം എടുത്ത തീരുമാനം എല്ലാവരും അംഗീകരിച്ച് എൽഡിഎഫിനെ വിജയിപ്പിക്കണമെന്നാണ് ആഹ്വാനം. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.

സീറ്റുകൾക്കായി ആവശ്യക്കാരുണ്ടാകുന്നത് സ്വാഭാവികമാണെന്നും എന്നാൽ പാർട്ടി നേതൃത്വത്തിന്റെ തീരുമാനമാണ് അന്തിമമെന്നും എ.കെ. ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

English Summary

The NCP has finalized its candidates for three constituencies in the upcoming Kerala elections. Minister A.K. Saseendran will contest from Elathur, Thomas K. Thomas from Kuttanad, and K.T. Mujeeb from Malappuram. The party’s central leadership has submitted the candidate list, with the official announcement expected in the evening. There had been protests within the district committee against Saseendran contesting again from Elathur. However, the final decision was made by the party leadership. Saseendran stated that the NCP will contest three seats and that the party’s parliamentary board has the final authority in candidate selection.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ

37 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന്; ഫലം രാത്രിയോടെ ഡല്‍ഹി: രാജ്യസഭയിലെ 37...

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത് വി മുരളീധരൻ

ബിജെപിയുടെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക: നേമത്ത് രാജീവ് ചന്ദ്രശേഖർ, കഴക്കൂട്ടത്ത്...

ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി

ദുബായ് വിമാനത്താവളം അടച്ചു; കൊച്ചിയിൽ നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനം തിരിച്ചിറക്കി Nedumbassery: ...

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം പാലക്കാട്: കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്രം...

മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും…റൂവൻ അസർ പറഞ്ഞത് ഇങ്ങനെ

മോദിയുടെ ഇസ്രയേൽ സന്ദർശനവും പിന്നീട് ഉണ്ടായ ഇറാൻ ആക്രമണവും…റൂവൻ അസർ പറഞ്ഞത്...

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന്

സീറ്റ് വിഭജനത്തിൽ വിട്ടുവീഴ്ചക്ക് കേരള കോൺഗ്രസ്: ഇടുക്കിയും ഏറ്റുമാനൂരും കോൺഗ്രസിന് സീറ്റ് വിഭജന...

Related Articles

Popular Categories

spot_imgspot_img