നിങ്ങളുടെ ആധാർ നഷ്ടപ്പെട്ടോ? ഉടൻ തന്നെ കാർഡ് ലോക്ക് ചെയ്യാം

ഇന്ത്യൻ പൗരന്മാരുടെ പ്രധാനപ്പെട്ടൊരു രേഖയാണ് ആധാർ കാർഡ്. എല്ലാ ആവശ്യങ്ങൾക്കും ഇന്ന് ആധാർ കാർഡ് ആവശ്യമാണ്. എന്നാൽ നിങ്ങളുടെ ആധാർ കാർഡ് മോഷ്ടിക്കപ്പെട്ടാൻ അത് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതകൾ വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ആധാർ കാർഡ് കാണാതാവുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ തന്നെ അവ ലോക്ക് ചെയ്യേണ്ടതുണ്ട്. ഇതിനുള്ള സംവിധാനം യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) നൽകുന്നുണ്ട്.

ആധാറിന്റെ ഗവേണിംഗ് ബോഡിയായ യുഐഡിഎഐ നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്യാനുള്ള സൗകര്യം ഓൺലൈനായി തന്നെ നൽകുന്നു. നിങ്ങളുടെ ആധാർ കാർഡ് ലോക്ക് ചെയ്‌താൽ പിന്നിട് ഇത് ആധികാരിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുകയില്ല. ആധാർ കാർഡ് ലോക്ക് ചെയ്യുന്നതിലൂടെ, ബയോമെട്രിക്‌സ്, ഡെമോഗ്രാഫിക്‌സ്, ഒടിപി, യുഐഡി, യുഐഡി ടോക്കൺ, വിഐഡി എന്നിവയുൾപ്പെടെയുള്ള ഓതന്റിക്കേഷന് നിങ്ങളുടെ കാണാതായ ആധാർ ഉപയോഗിക്കാൻ സാധിക്കാതെ വരുന്നു. നിങ്ങളുടെ കാണാതായ ആധാർ കാർഡ് കണ്ടെത്തുകയോ പുതിയ ആധാർ കാർഡ് ലഭിക്കുകയോ ചെയ്താൽ യുഐഡിഎഐ വെബ്സൈറ്റ് വഴിയോ എംആധാർ ആപ്പ് വഴിയോ ഏറ്റവും പുതിയ വിഐഡി ഉപയോഗിച്ച് നിങ്ങളുടെ യുഐഡി അൺലോക്ക് ചെയ്യാനും സാധിക്കും. ആധാർ (UID) അൺലോക്ക് ചെയ്ത ശേഷം യുഐഡി, യുഐഡി ടോക്കൺ, വിഐഡി എന്നിവയിലൂടെ ഓതന്റിക്കേഷൻ റീസ്റ്റാർട്ട് ചെയ്യാനും കഴിയും.

ഓൺലൈനായി ആധാർ കാർഡ് എങ്ങനെ ലോക്ക് ചെയ്യാം

* യുഐഡിഎഐ വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/)

* ‘മൈ ആധാർ’ ടാബിൽ ക്ലിക്ക് ചെയ്യുക

* ‘ആധാർ സർവ്വീസസ്’ വിഭാഗത്തിന് കീഴിൽ, ‘ആധാർ ലോക്ക്/അൺലോക്ക്’ ക്ലിക്ക് ചെയ്യുക

*’ലോക്ക് യുഐഡി’ ഓപ്ഷൻ തിരഞ്ഞെടുക്കുക

* നിങ്ങളുടെ ആധാർ നമ്പർ, മുഴുവൻ പേര്, പിൻ കോഡ് എന്നിവ നൽകുക

* ‘സെന്റ് ഒടിപി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക

* നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക

എസ്എംഎസ് വഴി ആധാർ കാർഡ് ലോക്ക് ചെയ്യാം

* നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ GETOTP എന്ന് ടൈപ്പ് ചെയ്യുക

* ആധാറിന്റെ അവസാനത്തെ നാല് നമ്പർ കൂടി ടൈപ്പ് ചെയ്യുക

* 1947 എന്ന നമ്പറിലേക്ക് എസ്എംഎസ് അയക്കുക

* ഉദാഹരണത്തിന് ആധാർ നമ്പർ 123456789012 ആണെങ്കിൽ, നിങ്ങൾ GETOTP 9012 എന്ന് അയക്കാം ഇപ്പോൾ, നിങ്ങളുടെ രജിസ്റ്റർ ചെയ്ത
മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്ക് ലോക്കിങ് റിക്വസ്റ്റ് എസ്എംഎസ് അയയ്ക്കുക.

* ഇതിനായി LOCKUID OTP എന്ന് ടൈപ്പ് ചെയ്യുക

* ആധാർ നമ്പർ 123456789012 ആണെങ്കിൽ OTP 123456 ആണെങ്കിൽ, നിങ്ങൾ LOCKUID 9012 123456 എന്ന് വേണം അയക്കാൻ

* ആധാർ കാർഡ് ലോക്ക് ചെയ്‌തു കഴിഞ്ഞാൽ ഒരു കൺഫർമേഷൻ എസ്എംഎസ് ലഭിക്കും

ആധാർ കാർഡ് ഓൺലൈനായി അൺലോക്ക് ചെയ്യാം

*UIDAI വെബ്‌സൈറ്റിൽ കയറുക (https://uidai.gov.in/).

*’മൈആധാർ’ ടാബിൽ ക്ലിക്ക് ചെയ്യുക.

*’ആധാർ സർവ്വീസ് വിഭാഗത്തിന് കീഴിൽ, ‘ആധാർ ലോക്ക്/അൺലോക്ക്’ ക്ലിക്ക് ചെയ്യുക.

*യുഐഡി അൺലോക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുക.

*നിങ്ങളുടെ 16 അക്ക വെർച്വൽ ഐഡി നൽകുക.

*’സെന്റ് ഒടിപി’ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

*രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകി സബ്മിറ്റ് ചെയ്യുക.

*എസ്എംഎസ് വഴി ആധാർ അൺലോക്ക് ചെയ്യാം

*രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 1947 എന്ന നമ്പറിലേക്ക് ഒടിപി റിക്വസ്റ്റ് എസ്എംഎസ് അയക്കണം

*GETOTP എന്ന് ടൈപ്പ് ചെയ്ത് വെർച്വൽ ഐഡിയുടെ അവസാന ആറ് നമ്പർ കൂടി ചേർത്ത് വേണം അയക്കാൻ

*ഇനി UNLOCKUID എന്ന് ടൈപ്പ് ചെയ്ത് അതിപ്പം വെർച്വൽ ഐഡിയുടെ ആറ് നമ്പരും ലഭിച്ചിട്ടുള്ള ഒടിപി കൂടി ചേർത്ത് ടൈപ്പ് ചെയ്ത്
അയക്കുക.

*ആധാർ കാർഡ് അൺലോക്ക് ചെയ്തുകഴിഞ്ഞാൽ യുഐഡിഎഐൽ നിന്ന് നിങ്ങൾക്ക് ഒരു എസ്എംഎസ് ലഭിക്കും.

Read Also:വില കുത്തനെ കുറച്ചു , വിവോ എക്സ്90 പ്രോ

spot_imgspot_img
spot_imgspot_img

Latest news

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

Other news

കൊല്ലത്ത് പള്ളിവളപ്പിൽ സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി

കൊല്ലം: പള്ളിവളപ്പിൽ കിടന്നിരുന്ന സൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. കൊല്ലത്ത് ആണ് സംഭവം....

കരിക്ക് കടയിലേക്ക് കാർ പാഞ്ഞു കയറി; യുവതിക്ക് ദാരുണാന്ത്യം

കൊച്ചി: കരിക്കു വിൽക്കുന്ന കടയിലേക്ക് കാർ പാഞ്ഞുകയറി യുവതി മരിച്ചു. എറണാകുളം...

തല്ലിപ്പൊളി ഭക്ഷണമാണെന്ന് പറഞ്ഞതിന് തല്ല്മാല; ഹോട്ടലിന്റെ പേര് തീപ്പൊരി എന്നാണെങ്കിൽ കടക്കാര് കാട്ടുതീയാണ്

കോട്ടയം: കോട്ടയത്ത്ഭക്ഷണം മോശമാണെന്ന് ആരോപിച്ചതിനെത്തുടർന്ന് തർക്കം. ഭക്ഷണം കഴിക്കാനെത്തിയവരെ കട ഉടമയും...

ചാതുർവർണ്യത്തിന്റെ ഉച്ചിഷ്ഠങ്ങളും എല്ലിൻ കഷ്ണങ്ങളും പൊക്കിയെടുത്ത് പഴയകാല വ്യവസ്ഥിതിയും പറഞ്ഞ് വരുന്ന…

ആലപ്പുഴ: ഇന്നത്തെകാലത്തും ചില സവർണ്ണ തമ്പുരാക്കൻമാർ ജാതിവിവേചനം നടപ്പിൽ വരുത്തുകയാണെന്ന് എസ്എൻഡിപി...

വീണ്ടും കൗമാര ആത്മഹത്യ! അഞ്ചലിൽ 17കാരി വീടിനുള്ളിൽ മരിച്ച നിലയിൽ

കൊല്ലം: അഞ്ചൽ ഏരൂർ കരിമ്പിൻകോണത്ത് 17കാരി തൂങ്ങിമരിച്ച നിലയിൽ. കരിമ്പിൻകോണം തടത്തിവിള...

“വാടി നമുക്ക് സെൽഫി എടുക്കാം”… ചോദിക്കാൻ ചെന്ന ഭർത്താവിനെ പൊതിരെ തല്ലി; സംഭവം മറൈൻ ഡ്രൈവിൽ

കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ രണ്ട്...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!