web analytics

ഗൾഫിൽ യുദ്ധഭീതി: ഇറാൻ മിസൈൽ ആക്രമണത്തിന് പിന്നാലെ വ്യോമപാതകൾ അടച്ചു; വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫിൽ യുദ്ധഭീതി: ഇറാൻ മിസൈൽ ആക്രമണത്തിന് പിന്നാലെ വ്യോമപാതകൾ അടച്ചു; വിമാന സർവീസുകൾ റദ്ദാക്കി

ദോഹ: ഗൾഫ് മേഖലയിലെ യു.എസ്. സൈനിക വ്യോമതാവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ ഖത്തർ, കുവൈത്ത്, യുഎഇ എന്നിവ രാജ്യങ്ങൾ വ്യോമപാത താൽക്കാലികമായി അടച്ചു.

ഖത്തർ, കുവൈത്ത്, ബഹറൈൻ, യുഎഇ എന്നിവിടങ്ങളിലേക്കാണ് മിസൈൽ ആക്രമണങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ. സൗദി അറേബ്യയിലെ റിയാദിലും സ്ഫോടന ശബ്ദം കേട്ടതായി എഎഫ്പി അറിയിച്ചു.

ഇറാനിൽ നിന്ന് വിക്ഷേപിച്ച മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് നിർവീര്യമാക്കിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പിന്നാലെ ദോഹയിൽ ഒന്നിലധികം വലിയ സ്ഫോടനങ്ങൾ കേട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. കുവൈത്തിലും സ്ഫോടന ശബ്ദം കേട്ടതായി പ്രാദേശിക സ്രോതസുകൾ വ്യക്തമാക്കി.

ഖത്തറിലെ അൽ ഉദൈദ് എയർബേസ്, കുവൈത്തിലെ അൽ സലീം എയർബേസ്, യുഎഇയിലെ അൽ ദാഫ്ര എയർബേസ്, ബഹറൈനിലെ യു.എസ്. നേവിയുടെ അഞ്ചാം കപ്പൽപട ആസ്ഥാനങ്ങൾ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇതിനിടെ ഇസ്രയേൽ ഇറാനിൽ ആക്രമണം തുടരുകയാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഇറാന്റെ പടിഞ്ഞാറൻ മേഖലയായ ഉർമിയയിൽ സ്ഫോടന ശബ്ദം കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ അറിയിച്ചു.

ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്ക് സമീപം താമസിക്കുന്നവർ ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.

വ്യോമപാത അടച്ചതിനെ തുടർന്ന് ഖത്തർ എയർവേസ് സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. ഖത്തർ, കുവൈത്ത്, ബഹറൈൻ, യുഎഇ, ഒമാൻ, ലെബനൻ, സിറിയ, ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ തുർക്കിഷ് എയർലൈൻസ് റദ്ദാക്കി.

വിസ് എയർ ദുബായ്, അബുദാബി, അമ്മാൻ സർവീസുകൾ ഏഴുവരെ നിർത്തി. ലുഫ്താൻസ രണ്ട് ദിവസത്തേക്ക് ദുബായ്, ടെൽ അവീവ്, ബെയ്റൂട്ട്, മസ്കറ്റ് സർവീസുകൾ നിർത്തിവെച്ചു.

റഷ്യയും കുവൈത്തും ഇറാനിലേക്കുള്ള സർവീസുകൾ നിർത്തിയതായി റിപ്പോർട്ട്. ഇസ്രയേൽ സ്വന്തം വ്യോമാതിർത്തി അടച്ച് സിവിലിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പ്രദേശത്ത് യുദ്ധഭീതി രൂക്ഷമായ സാഹചര്യത്തിലാണ് വിമാന സർവീസുകളിൽ വ്യാപകമായ തടസ്സം ഉണ്ടായിരിക്കുന്നത്.

English Summary

Following Iran’s missile attacks targeting US air bases in the Gulf region, Qatar, Kuwait, and the UAE temporarily closed their airspace. Explosions were reported in multiple Gulf countries, and Iran claimed to have targeted key US military installations. Qatar stated that incoming missiles were intercepted. Several international airlines, including Qatar Airways, Turkish Airlines, Lufthansa, and Wizz Air, suspended flights to affected destinations amid rising regional tensions. Israel has also reportedly continued strikes in Iran, further escalating the crisis.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

Other news

മംഗല്യപ്പന്തലിലേക്ക് എത്തുന്നതിന് മുൻപ് അന്ത്യം; ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു

ഉത്തർപ്രദേശിൽ വിവാഹഘോഷയാത്രയ്ക്കിടെ വരനെ വെടിവച്ചു കൊന്നു ഉത്തർപ്രദേശിലെ ജൗൻപുരിൽ വിവാഹ...

500 രൂപ മോഷണം ആരോപണം; പുനലൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിയെ കെട്ടിത്തൂക്കി ക്രൂരമായി മർദ്ദിച്ചു

കൊല്ലം: Punalurയിലെ വെട്ടിത്തിട്ടയിൽ പ്രവർത്തിക്കുന്ന ‘ലിവിങ് വാട്ടർ’ ഹോസ്റ്റലിൽ ആറാം ക്ലാസ് വിദ്യാർത്ഥിക്കെതിരെ...

ഹോട്ടൽ ഭക്ഷണത്തിന് വില കൂടും; വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം

വാണിജ്യ പാചകവാതകത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം ഇറാൻ യുദ്ധം ആഗോള...

ക്രൂഡ് ഓയിൽ കുതിപ്പ്; പെട്രോൾ, ഡീസൽ വില ഉയരാൻ സാധ്യത

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയർന്നതോടെ...

നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ സഹിതം യുവാവ് പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ കഞ്ചാവ് വേട്ടയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി....

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട്; വരും ദിവസങ്ങളിലും മഴ കനക്കും

സംസ്ഥാനത്ത് ആശ്വാസമായി വേനൽമഴ; ഇന്ന് എട്ടു ജില്ലകളിൽ യെല്ലോ അലർട്ട് സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img