web analytics

പശ്ചിമേഷ്യയിൽ യുദ്ധഭീതി: എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ റദ്ദാക്കി; പ്രവാസികൾക്കായി ഹെൽപ്പ് ലൈനുകൾ

പശ്ചിമേഷ്യയിൽ യുദ്ധഭീതി: എയർ ഇന്ത്യയും ഇൻഡിഗോയും സർവീസുകൾ റദ്ദാക്കി; പ്രവാസികൾക്കായി ഹെൽപ്പ് ലൈനുകൾ

ന്യൂഡൽഹി: ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തെ തുടർന്ന് പശ്ചിമേഷ്യയിൽ രൂപപ്പെട്ട അതീവ സുരക്ഷാ സാഹചര്യം പരിഗണിച്ച്, ആ മേഖലയിൽ ഉള്ള എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്കുമുള്ള വിമാന സർവീസുകൾ എയർ ഇന്ത്യയും ഇൻഡിഗോയും താൽക്കാലികമായി റദ്ദാക്കി.

യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയ്ക്ക് പരമപ്രധാനമായ പരിഗണന നൽകിയാണ് ഈ തീരുമാനമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി.

സുരക്ഷാ സാഹചര്യങ്ങൾ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും അവലോകനത്തിന് അനുസരിച്ച് സർവീസുകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.

യാത്രക്കാരെ സഹായിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.

ഇൻഡിഗോയും മധ്യപൂർവദേശത്തേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും അർധരാത്രിവരെ റദ്ദാക്കിയതായി അറിയിച്ചു.

നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നതെന്നും ഇൻഡിഗോ വ്യക്തമാക്കി.

തടസങ്ങൾ പരമാവധി കുറയ്ക്കാൻ സർവീസുകൾ പുനഃക്രമീകരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

ഇസ്രയേലിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ടെൽ അവീവിലെ ഇന്ത്യൻ എംബസി നിർദേശിച്ചു.

പ്രാദേശിക അധികാരികൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും, ഷെൽട്ടറുകളിൽ തന്നെ തുടരണമെന്നും, അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ +972-54-7520711 എന്ന നമ്പറിലോ cons1.telaviv@mea.gov.in
എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

ഇറാനിലെ ഇന്ത്യൻ പൗരന്മാർക്കും ടെഹ്‌റാനിലെ ഇന്ത്യൻ എംബസി സമാന മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കി വീടുകളിൽ തുടരണമെന്നും വാർത്തകൾ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും നിർദേശം നൽകി.

അടിയന്തര ആവശ്യങ്ങൾക്കായി +989128109115, +989128109109, +989128109102, +989932179359 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംഘർഷ സാധ്യതയെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശപ്രകാരം നോർക റൂട്ട്സ് ഹെൽപ്പ്ഡെസ്ക് പ്രവർത്തനം ആരംഭിച്ചു.

സഹായം ആവശ്യമുള്ള കേരളീയർ +91-8802012345 (രാജ്യാന്തര മിസ്ഡ് കോൾ) അല്ലെങ്കിൽ 18004253939 (ടോൾ ഫ്രീ, ഇന്ത്യയിൽ നിന്ന്) എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട ഇന്ത്യൻ എംബസികളും നൽകുന്ന നിർദേശങ്ങൾ പാലിക്കണമെന്ന് നോർക അറിയിച്ചു.

English Summary

Amid escalating tensions in West Asia following Israeli strikes on Iran, Air India and IndiGo have suspended flights to and from the region citing passenger and crew safety. Both airlines said they are closely monitoring the situation and will adjust services accordingly. The Indian embassies in Israel and Iran have issued advisories urging Indian nationals to remain cautious, avoid unnecessary travel, and stay in shelters where required. Emergency helplines have been activated. Meanwhile, Kerala’s NORKA Roots has launched a helpdesk to assist Malayalis in affected regions.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

Related Articles

Popular Categories

spot_imgspot_img