സൈനിക വിമാനം തകർന്നു വീണു: 15 മരണം; ചിതറിത്തെറിച്ചത് കോടിക്കണക്കിന് നോട്ടുകൾ
ലാ പാസ്: ബൊളീവിയയിൽ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണു 15 പേർ മരിച്ചു. മുപ്പതിലധികം പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. ബൊളീവിയ വ്യോമസേനയുടെ ഹെർക്കുലീസ് സി–130 വിമാനമാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.
സാന്താക്രൂസിൽ നിന്ന് പുതുതായി അച്ചടിച്ച കറൻസി നോട്ടുകളുമായി തലസ്ഥാനമായ ലാ പാസിലേക്ക് വരുകയായിരുന്ന വിമാനം എൽ ആൾട്ടോ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതിന് പിന്നാലെ റൺവേയിൽ നിന്ന് തെന്നിമാറിയതായി ബൊളീവിയ പ്രതിരോധ മന്ത്രി മാർസെലോ സാലിനാസ് അറിയിച്ചു.
അപകടത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. റോഡിലേക്കു ചിതറിക്കിടന്ന കറൻസി നോട്ടുകൾ ശേഖരിക്കാൻ ചിലർ ശ്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.
സംഭവത്തെ തുടർന്ന് എൽ ആൾട്ടോ വിമാനത്താവളം താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. അപകടകാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
English Summary
At least 15 people were killed and over 30 injured after a Bolivian Air Force Hercules C-130 cargo aircraft crashed at El Alto International Airport in La Paz. The plane reportedly skidded off the runway after landing while carrying newly printed currency notes from Santa Cruz. The airport was temporarily closed, and authorities have launched an investigation into the incident.
bolivia-air-force-c130-crash-la-paz
Bolivia Plane Crash, C130 Hercules, La Paz, El Alto Airport, Air Force Accident, World News









