മടക്കാവുന്ന സ്മാർട്ട്ഫോൺ : വൺപ്ലസ് ഇന്ത്യയിൽ

ജനപ്രിയ സ്മാർട്ട്ഫോൺ ബ്രാന്റാണ് വൺപ്ലസ് . ഇപ്പോഴിതാ മടക്കാവുന്ന സ്മാർട്ഫോണുകളാണ് വൺപ്ലസ് വിപണിയിൽ എത്തിക്കുന്നത് . ആകർഷകമായ ഡിസൈനും സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഡ്യുവൽ ഡിസ്‌പ്ലേ സെറ്റപ്പുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്. സാംസങ്, ഓപ്പോ തുടങ്ങിയ ബ്രാന്റുകളുടെ മടക്കാവുന്ന ഫോണുകളുമായി ഈ ഡിവൈസ് മത്സരിക്കും.പ്രീമിയം, ഫോൾഡബിൾ സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവർക്ക് മികച്ച ചോയിസാണ് വൺപ്ലസ് ഓപ്പൺ. കോം‌പാക്റ്റ് ഡിസൈനോടെ വരുന്ന ഈ ഫോൺ മികച്ച പെർഫോമൻസും നൽകുന്നുണ്ട്. വൺപ്ലസ് ഓപ്പൺ സ്മാർട്ട്ഫോണിന്റെ വിലയും സവിശേഷതകളും നോക്കാം

വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോൺ ഒരു വേരിയന്റിലാണ് ലഭ്യമാകുന്നത്. ഈ ഡിവൈസിൽ 16 ജിബി റാമും 512 ജിബി സ്റ്റോറേജുമാണുള്ളത്. ഈ ഫോണിന് 1,39,999 രൂപയാണ് വില. എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ഈ ഡിവൈസ് ലഭ്യമാകും. ഈ ഡിവൈസിന്റെ വിൽപ്പന ഒക്‌ടോബർ 27 മുതലാണ് ആരംഭിക്കുന്നത്. ഇന്നലെ മുതൽ ഈ ഡിവൈസിന്റെ പ്രീ-ഓർഡർ ആരംഭിച്ചിട്ടുണ്ട്. പ്രീ ഓർഡർ ചെയ്യുന്ന ആളുകൾക്ക് ആകർഷകമായ ഓഫറുകളും കമ്പനി നൽകുന്നു.വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിൽ 2800 നിറ്റ്സ് വരെ ബ്രൈറ്റ്നസുള്ള 7.82 ഇഞ്ച് ഫ്ലെക്‌സി-ഫ്ലൂയിഡ് അമോലെഡ് മെയിൻ ഡിസ്‌പ്ലേയാണുള്ളത്. ഫോണിന്റെ കവർ ഡിസ്പ്ലേ 6.31-ഇഞ്ച് വലിപ്പമുള്ളതാണ്. 2കെ റെസല്യൂഷനും 431 പിപിഐ പിക്സൽ ഡെൻസിറ്റിയുമുള്ള ഡിസ്പ്ലെയാണ് ഇത്. രണ്ട് ഡിസ്പ്ലേകൾക്കും 120Hz വരെ റിഫ്രഷ് റേറ്റും ഉണ്ട്. 16 ജിബി വരെ റാമും 512 ജിബി സ്റ്റോറേജുമുള്ള ഈ ഡിവൈസിന് കരുത്ത് നൽകുന്നത് ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 പ്രോസസറാണ്.

മൂന്ന് പിൻക്യാമറകളാണ് വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്ഫോണിലുള്ളത്. സോണിയുടെ LYT-T808 “പിക്സൽ സ്റ്റാക്ക്ഡ്” CMOS സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമുള്ള 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ എന്നിവയാണ് പിൻ ക്യാമറകൾ. ഇവയ്ക്ക് 60 FPSൽ 4K ക്വാളിറ്റി വീഡിയോകൾ ഷൂട്ട് ചെയ്യാൻ സാധിക്കും. മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ, 20 മെഗാപിക്സൽ ക്യാമറകളാണുള്ളത്.

Read Also :കാറുകളിലെ പുകയിൽ നിന്നറിയാം എഞ്ചിന്റെ കുഴപ്പം

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

അനു പിൻമാറിയതോടെ രേണുവിനെ സമീപിച്ചു; സുധിയുടെ ഭാര്യ വീണ്ടും വിവാഹിതയായോ?

സമൂഹ മാധ്യമങ്ങളിൽ അടുത്തിടെയായി വിവാദ ചർച്ചകളിൽ നിറയുന്ന താരമാണ് രേണു സുധി....

വിഷുവിന് വീടണയാൻ കാത്ത് ജനം; കേരള, കർണാടക ആർടിസി ബുക്കിങ്ങുകൾ ഇന്ന് മുതൽ

ബെംഗളൂരു: വിഷു അവധിക്ക് നാടണയാൻ കാത്തിരിക്കുന്നവർക്കായി കേരള, കർണാടക ആർടിസി ബസുകളിലെ...

ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനി മുങ്ങി മരിച്ചു! ഉറപ്പിക്കാറായിട്ടില്ലെന്ന് പോലീസ്

സാന്റോ ഡൊമിങ്കോ: ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ കാണാതായ ഇന്ത്യൻ വിദ്യാർത്ഥിനി മുങ്ങി മരിച്ചതായി...

പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത് 13ഉം 17ഉം വയസുള്ള സഹോദരിമാരെ; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

തിരുവനന്തപുരം: സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടുപേരെ പിടികൂടി...

യുകെയിൽ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പരിചയപ്പെട്ട പെൺകുട്ടികളെ പീഡിപ്പിച്ച് ഇന്ത്യക്കാരൻ !

യുകെയിൽ കൗമാരക്കാരായ രണ്ട് പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കണ്ടെത്തിയ ഇന്ത്യൻ വംശജന്...

ആ പൂതി മനസിലിരിക്കട്ടെ; മീറ്റര്‍ ഇട്ടില്ലെങ്കിലും യാത്ര സൗജന്യമല്ല!

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ 'മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം' എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കാനുള്ള...

Related Articles

Popular Categories

spot_imgspot_img