വീടിനുള്ളിലും രക്ഷയില്ല; തൃശ്ശൂരിൽ ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു!
തൃശ്ശൂർ (കാട്ടകാമ്പാൽ):
വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന കുട്ടിക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയായിരുന്നു സംഭവം. കാട്ടകാമ്പാൽ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള പെരുമ്പുള്ളി നഗറിൽ താമസിക്കുന്ന അന്നിക്കര സുബ്രഹ്‌മണ്യന്റെയും അശ്വതിയുടെയും മകൾ, ഒൻപതുവയസ്സുകാരിയായ ദേവികയ്ക്കാണ് പരിക്കേറ്റത്.
കാട്ടുപന്നി കുട്ടിയെ ആക്രമിച്ചതോടെ വീട്ടുകാർ ബഹളം വെക്കുകയും, തുടർന്ന് മൃഗം തൊട്ടടുത്ത റബ്ബർ തോട്ടത്തിലേക്ക് ഓടിമറയുകയും ചെയ്തു. വാരിയെല്ലിന്റെ മുകള്ഭാഗത്ത് ആഴത്തിൽ പരിക്കേറ്റ ദേവികയെ ഉടൻ പഴഞ്ഞി കോട്ടോൽ പ്രൈമറി ഹെൽത്ത് സെന്റർ-ൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണെന്നും, ജനവാസ മേഖലകളിലേക്ക് വന്യമൃഗങ്ങൾ കടന്നുകയറുന്നത് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
English Summary
A nine-year-old girl was injured in a wild boar attack while playing inside her house at Kattakampal in Thrissur district on Saturday noon. The animal fled into a nearby rubber plantation after family members raised an alarm. The child was taken to a nearby primary health centre with deep injuries. Locals have demanded urgent measures to prevent wild animals from entering residential areas.









