web analytics

ആശുപത്രികളിൽ ‘പിഴവ്’ പതിവാകുന്നു; മന്ത്രി റിപ്പോർട്ട് ചോദിക്കുന്നു, ഫയലുകൾ കുന്നുകൂടുന്നു! ‘റിപ്പോർട്ടുകളുടെ’ കേരളം!

ആശുപത്രികളിൽ ‘പിഴവ്’ പതിവാകുന്നു; മന്ത്രി റിപ്പോർട്ട് ചോദിക്കുന്നു, ഫയലുകൾ കുന്നുകൂടുന്നു! ‘റിപ്പോർട്ടുകളുടെ’ കേരളം!

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സാപ്പിഴവുകൾ തുടർക്കഥയായി മാറുകയാണെന്ന് ആരോപണം ശക്തമാകുന്നു.

ഓരോ സംഭവത്തിലും റിപ്പോർട്ട് തേടുന്നുവെന്ന പ്രഖ്യാപനം ഉണ്ടാകുന്നുണ്ടെങ്കിലും, കുറ്റക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുന്നില്ലെന്നതാണ് പ്രധാന വിമർശനം.

ആരോഗ്യമന്ത്രി വീണാ ജോർജ് റിപ്പോർട്ടുകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും, അവ റിപ്പോർട്ടുകൾ മാത്രമായി ഒതുങ്ങുകയാണെന്നാണ് ആക്ഷേപം.

കഴിഞ്ഞ നാല് വർഷത്തിനിടെ സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികളിലുണ്ടായ ഗുരുതര ചികിത്സാപ്പിഴവുകളുടെ പട്ടിക ചുവടെ:

2022 ജൂൺ 20 – തിരുവനന്തപുരം മെഡിക്കൽ കോളജ്
അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു.
കൊച്ചിയിൽ നിന്ന് കൃത്യസമയത്ത് വൃക്ക എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ സ്വീകരിക്കാത്തതാണ് ശസ്ത്രക്രിയ വൈകാൻ കാരണമെന്ന് കണ്ടെത്തൽ. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രിയുടെ നിർദ്ദേശം.

2022 നവംബർ 21 – തലശ്ശേരി ജനറൽ ആശുപത്രി
ചികിത്സാപ്പിഴവിനെ തുടർന്ന് ഒരു വിദ്യാർത്ഥിയുടെ കൈ മുറിച്ചുമാറ്റേണ്ടിവന്നു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദ്ദേശം.

2023 ജനുവരി 16 – വയനാട് മെഡിക്കൽ കോളേജ്
കടുവാക്രമണത്തിൽ പരിക്കേറ്റ കർഷൻ ചികിത്സാ വീഴ്ചയെ തുടർന്ന് മരിച്ചതായി പരാതി. അന്വേഷണം നടത്താൻ നിർദ്ദേശം.

2023 ഏപ്രിൽ 18 – ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം
പ്രതിരോധ മരുന്നിന് പകരം മറ്റൊരു മരുന്ന് കുത്തിവച്ചതായി പരാതി. ആരോഗ്യവകുപ്പ് ഡയറക്ടറോട് മന്ത്രി റിപ്പോർട്ട് തേടി.

2023 മാർച്ച് 3 – കോഴിക്കോട് മെഡിക്കൽ കോളേജ്
ഹർഷീനയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കത്രിക കുടുങ്ങി. മന്ത്രി റിപ്പോർട്ട് തേടി.

2023 ജൂൺ 11 – നെടുമങ്ങാട് ആശുപത്രി
ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദ്ദേശം.

2024 മേയ് 14 – കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃ–ശിശു സംരക്ഷണ കേന്ദ്രത്തിൽ, കൈവിരൽ ശസ്ത്രക്രിയയ്ക്കായി എത്തിയ നാല് വയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി.

2025 ആഗസ്റ്റ് 29 – തിരുവനന്തപുരം ജനറൽ ആശുപത്രി
ചികിത്സാപ്പിഴവിനെ തുടർന്ന് കാട്ടാക്കട സ്വദേശിനിയായ സുമയ്യയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങി. വിദഗ്ധ സമിതിയെ നിയോഗിച്ചതായി മന്ത്രി അറിയിച്ചു.

2025 നവംബർ 6 – തിരുവനന്തപുരം മെഡിക്കൽ കോളജിൽ മതിയായ ചികിത്സ ലഭിക്കാതെ കൊല്ലം പന്മന സ്വദേശിയായ ഓട്ടോ ഡ്രൈവർ വേണു മരിച്ചു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് മന്ത്രി നിർദ്ദേശിച്ചു.

2025 ഡിസംബർ 4 – പാലക്കാട് ജില്ലാ ആശുപത്രി
ചികിത്സാപ്പിഴവ് മൂലം ഒമ്പത് വയസുകാരിയുടെ വലതു കൈ മുറിച്ചുമാറ്റേണ്ടിവന്നു. ആരോഗ്യ ഡയറക്ടർ നേരിട്ട് പരിശോധന നടത്തി അടിയന്തര റിപ്പോർട്ട് നൽകണമെന്ന് മന്ത്രി നിർദേശിച്ചു.

2026 ഫെബ്രുവരി 17 – തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അടിയന്തര അന്വേഷണത്തിന് മന്ത്രിയുടെ നിർദ്ദേശം.

തുടർച്ചയായി റിപ്പോർട്ടുകൾ തേടുന്ന രീതിയിലേക്കാണ് കാര്യങ്ങൾ ചുരുങ്ങുന്നതെന്നും, യഥാർത്ഥ ഉത്തരവാദിത്വനിർണ്ണയവും ശിക്ഷാനടപടികളും ഉണ്ടാകുന്നില്ലെന്നുമാണ് പൊതുവായ വിമർശനം.

English Summary
Medical negligence cases continue to surface across government hospitals in Kerala. Although Health Minister Veena George orders inquiries and seeks reports in every incident, critics allege that no strict action is taken against those responsible. Several serious cases reported between 2022 and 2026 highlight repeated lapses in public healthcare institutions.

medical-negligence-cases-continue-kerala-hospitals-2026

medical negligence, Kerala health news, Veena George, government hospitals, hospital inquiry, healthcare crisis, patient safety, Kerala news, medical college, district hospital

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

Other news

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

ഇടുക്കി ഡാമിൽ വെള്ളം വറ്റുന്നു: കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക്

തൊടുപുഴ: കേരളത്തിന്റെ 'പവർ ഹൗസ്' എന്നറിയപ്പെടുന്ന ഇടുക്കി ജലസംഭരണിയിൽ വെള്ളം വറ്റിത്തുടങ്ങുന്നു....

തൃശൂർ പൂരത്തിന് കൊല്ലത്ത് നിന്ന് സ്പെഷ്യൽ മെമു സർവീസുകൾ

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ആനപ്പുറത്തെ വർണ്ണക്കാഴ്ചകളും ഇലഞ്ഞിത്തറ മേളവും...

അമിതഭാരം കയറ്റിയ ലോറികൾക്ക് ‘പൂട്ടിട്ട്’ ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3 കോടി രൂപ പിഴ

അമിതഭാരം കയറ്റിയ ലോറികൾക്ക് 'പൂട്ടിട്ട്' ഹൈക്കോടതി; മൂന്ന് മാസത്തിനിടെ ഈടാക്കിയത് 3...

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ കീഴടങ്ങി

നാടിനെ നടുക്കിയ കൊലപാതകം; അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകൻ പോലീസിൽ...

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

Related Articles

Popular Categories

spot_imgspot_img