web analytics

വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം ഫോൺ സുരക്ഷാ ടിപ്‌സുകൾ

വാഗമൺ പൊലീസിന്റെ സഹായത്തോടെ ഉടമയ്ക്ക് ഫോൺ തിരികെ ലഭിച്ച വാർത്തയോടൊപ്പം അറിയാം ഫോൺ സുരക്ഷാ ടിപ്‌സുകൾ

വാഗമൺ ∙ നഷ്ടപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്തി നൽകി വാഗമൺ പൊലീസ്. വാഗമൺ സ്വദേശിയായ വക്കച്ചന്റെ ഫോൺ നഷ്ടമായതായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ. ജോസഫിന്റെ നിർദേശപ്രകാരം എസ്.ഐ. ജോസ് സെബാസ്റ്റ്യൻ നടത്തിയ അന്വേഷണത്തിലാണ് ഫോൺ കണ്ടെത്തിയത്. പിന്നീട് ഉടമ പോലീസ് സ്റ്റേഷനിലെത്തി ഫോൺ ഏറ്റുവാങ്ങി.

ഫോൺ നഷ്ടപ്പെട്ടാൽ ചെയ്യേണ്ടത്:

  • ഉടൻ പൊലീസിൽ പരാതി നൽകുക. കേരള പൊലീസിന്റെ പോൾ-ആപ്പ്, തുണ വെബ് പോർട്ടൽ അല്ലെങ്കിൽ സ്റ്റേഷനിൽ നേരിട്ട് പരാതി നൽകാം. പരാതിയിൽ ഫോണിന്റെ IMEI നമ്പർ നിർബന്ധമായി രേഖപ്പെടുത്തണം.
  • സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ടു സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക. ഇത് നമ്പർ ദുരുപയോഗം തടയാൻ സഹായിക്കും. സാധാരണയായി 24 മണിക്കൂറിനകം സിം ആക്ടിവേറ്റ് ചെയ്യും.
  • www.ceir.gov.in വഴി ഫോൺ ബ്ലോക്ക് ചെയ്യാം. പരാതിയുടെ കോപ്പി, തിരിച്ചറിയൽ രേഖ, ഇൻവോയ്സ് തുടങ്ങിയവ നൽകി അപേക്ഷിച്ചാൽ IMEI ബ്ലോക്ക് ചെയ്യപ്പെടും. ഫോൺ ബ്ലോക്ക് ചെയ്താലും പൊലീസ് ട്രാക്ക് ചെയ്യാൻ കഴിയും. റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് സ്റ്റാറ്റസ് പരിശോധിക്കാം.
  • ഫോൺ തിരികെ ലഭിച്ചാൽ അതേ സൈറ്റിൽ നിന്ന് അൺബ്ലോക്ക് ചെയ്യാം.
  • സ്വകാര്യ വിവരങ്ങൾ സുരക്ഷിതമാക്കാൻ https://www.google.com/android/find/ വഴി ഫോൺ റിങ് ചെയ്യുക, ലോക്ക് ചെയ്യുക, അല്ലെങ്കിൽ ഡാറ്റ പൂർണമായി ഡിലീറ്റ് ചെയ്യുക. (ഫോണിൽ ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരിക്കണം.)
നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാൽ ഉടൻ എന്ത് ചെയ്യണം?
  • എത്രയും വേഗം പോലീസിൽ ഒരു പരാതി രജിസ്റ്റർ ചെയ്യുക
    അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ-ആപ്പ് വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. ഓർക്കുക പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്

  • സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക
    സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക വഴി ഇത് നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഉപകരിക്കും. ഓർക്കുക നിങ്ങളുടെ ഫോൺ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പർ ആവശ്യമാണ്. 24 മണിക്കൂറിൽ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാർഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും.

  • www.ceir.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോൺ ബ്ലോക്ക് ചെയ്യാം
    ഈ വെബ്‌സൈറ്റിൽ ചുവന്ന നിറത്തിലുള്ള ബട്ടനിൽ Block Stolen/Lost Mobile എന്ന ഓപ്ഷൻ കാണാം.

അതിൽ പരാതിയുടെ കോപ്പി, തിരിച്ചറിയൽ രേഖ ഏതെങ്കിലും, ഫോൺ വാങ്ങിയതിന്റെ ഇൻവോയ്‌സ് തുടങ്ങിയ രേഖകളുടെ പിൻബലത്തോടെ അപേക്ഷ സമർപ്പിച്ചാൽ വൈകാതെതന്നെ നിങ്ങൾ നൽകിയ ഐഎംഇഐ നമ്പർ(മൊബൈൽ നമ്പർ) ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാർഡും ഈ ഫോണിൽ പ്രവർത്തിക്കുകയില്ല.

ഫോൺ ഈ രീതിയിൽ ബ്ലോക്ക് ചെയ്താൽപോലും അത് ട്രാക്ക് ചെയ്യാൻ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയിൽ നിങ്ങൾക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോൾ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.

നഷ്ടപ്പെട്ട ഫോൺ തിരിച്ച് കിട്ടിയാൽ www.ceir.gov.in വെബ്‌സൈറ്റിൽ തന്നെ അൺബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടൻ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നൽകിയതിന് ശേഷം അൺബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അൺബ്ലോക്ക് ചെയ്ത ഫോണിൽ പിന്നീട് സിംകാർഡ് ഇട്ട് ഉപയോഗിക്കാം

  • നഷ്ടമായ സ്മാർട്ട് ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ മറ്റൊരു മാർഗ്ഗത്തിലൂടെ കഴിയും.
    അതിനായി https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഉപയോഗിക്കാവുന്നതാണ്.

നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും.

കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

English Summary:

Vagamon Police successfully traced and returned a lost mobile phone to its owner following a complaint.

vagamon-police-recovered-lost-mobile

Vagamon Police, Lost Mobile, Kerala Police, Mobile Recovery, CEIR, Phone Safety, Public Awareness

spot_imgspot_img
spot_imgspot_img

Latest news

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

പുരയിടത്തിൽ തലയോട്ടികളും എല്ലുകളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ; നാട് നടുക്കത്തിൽ!

പുരയിടത്തിൽ തലയോട്ടികളും എല്ലുകളും പ്ലാസ്റ്റിക് കവറിൽ കെട്ടിയ നിലയിൽ; നാട് നടുക്കത്തിൽ! തിരുവനന്തപുരം...

മണ്ണുമാഫിയയുമായി ബന്ധം; പൂവാർ എസ്‌ഐക്കും എഎസ്‌ഐക്കും വയർലെസിലൂടെ സ്ഥലംമാറ്റ ഉത്തരവ്

മണ്ണുമാഫിയയുമായി ബന്ധം; പൂവാർ എസ്‌ഐക്കും എഎസ്‌ഐക്കും വയർലെസിലൂടെ സ്ഥലംമാറ്റ ഉത്തരവ് തിരുവനന്തപുരം: കൈക്കൂലി...

കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു

കോഴിക്കോട് വീട്ടമ്മയ്ക്ക് കാട്ടുപന്നിയുടെ ആക്രമണം; വീണതോടെ ബോധം നഷ്ടപ്പെട്ടു കോഴിക്കോട്: കോഴിക്കോട് തോട്ടുമുക്കത്തിനടുത്ത്...

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തി; റഷ്യൻ പൗരന് ദാരുണാന്ത്യം

ശരീരഭാരം കുറക്കുന്നതിനുളള ചികിൽസയ്ക്ക് എത്തിയ റഷ്യൻ പൗരന് ദാരുണാന്ത്യം തിരുവനന്തപുരം വിഴിഞ്ഞം പുളിങ്കുടിയിലെ...

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം

രുചിയിൽ കനൽ വീണ് നാടൻ പപ്പടം; വിലക്കയറ്റത്തിൽ പൊള്ളി പരമ്പരാഗത വ്യവസായം കോട്ടയം:വെട്ടിത്തിളയ്ക്കുന്ന...

Related Articles

Popular Categories

spot_imgspot_img