web analytics

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രജിസ്റ്റർ ചെയ്ത രണ്ടാം ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് പരാതിക്കാരി തിരുവനന്തപുരത്തെ കോടതിയിൽ രഹസ്യമൊഴി നൽകി.

കഴിഞ്ഞ ദിവസമാണ് മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ വൈദ്യ പരിശോധനയും പൂർത്തിയായതായി വിവരങ്ങൾ വ്യക്തമാക്കുന്നു.

പരാതിയിൽ ഒരുതവണ ബലാത്സംഗം നടന്നതായി പറയുമ്പോൾ, മൊഴിയിൽ പലവട്ടം ഭീഷണിപ്പെടുത്തി അതിക്രമം നടത്തിയതായി ആരോപണമുണ്ട്.

ഹോംസ്റ്റേയിൽ കൊണ്ടുപോയി അതിക്രമം നടത്തിയതായും വീട്ടിൽ കയറി ഉപദ്രവിച്ചുവെന്നുമാണ് പരാതിക്കാരി മൊഴിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

കേരളത്തിന് പുറത്താണ് പരാതിക്കാരി പഠിക്കുന്നത്; അവിവാഹിതയാണ്. പ്രതിയുടെ സ്വാധീനം ഭയന്നതിനാൽ നേരത്തെ പൊലീസിൽ പരാതി നൽകാൻ മടിച്ചുവെന്നാണ് മൊഴിയിൽ പറയുന്നത്.

എന്നാൽ രണ്ടാം പരാതി കള്ളമാണെന്ന രീതിയിൽ പ്രതി മാധ്യമങ്ങളിൽ പ്രതികരിച്ചതിനെത്തുടർന്നാണ് മുന്നോട്ട് പോകാൻ തീരുമാനിച്ചതെന്നും അവർ അറിയിച്ചു. കേസിൽ നേരത്തെ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.

English Summary

In the second rape case filed against MLA Rahul Mankootathil, the complainant recorded a confidential statement before a magistrate in Thiruvananthapuram. She alleged repeated assaults and intimidation, though the initial complaint mentioned a single incident. She said she delayed approaching police due to fear of influence but decided to proceed after the accused publicly denied the allegations. The accused had earlier received bail.

rahul-mankootathil-second-case-secret-statement

Rahul Mankootathil, Kerala News, Court Statement, Legal Case, Allegation, Crime News, Thiruvananthapuram

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു

ലോകത്തിന്റെ ഇന്ധനപ്പാതയിൽ യുദ്ധസമാന സാഹചര്യം; ഇറാൻ തുറമുഖങ്ങളിലേക്ക് കപ്പൽ ഗതാഗതം തടസ്സപ്പെട്ടു Tehran:...

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു!

വിഷുക്കണി വിളക്കിൽ നിന്ന് തീപടർന്നു; വീട് ഭാഗീകമായി കത്തിനശിച്ചു! Thiruvananthapuram: നഗരത്തിൽ...

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു

ജില്ലാ സെഷൻസ് ജഡ്ജിമാർക്ക് സ്ഥലംമാറ്റം; ഹൈക്കോടതി പട്ടിക പ്രസിദ്ധീകരിച്ചു Kochi: സംസ്ഥാനത്തെ ജില്ലാ...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

നെടുമങ്ങാട് വൻ കവർച്ച: ഊട്ടിയിൽ കറങ്ങാൻ പോയ കുടുംബം തിരിച്ചെത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നെടുമങ്ങാട്: നെടുമങ്ങാട് ചുള്ളിമാനൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് വൻ കവർച്ച വീട്ടുകാർ...

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം!

ചുട്ടുപൊള്ളി കേരളം; റെക്കോർഡുകൾ തകർത്ത് വൈദ്യുതി ഉപഭോഗം! സംസ്ഥാനത്ത് ചൂട് ശക്തമായതോടെ വൈദ്യുതി...

Related Articles

Popular Categories

spot_imgspot_img