web analytics

രേഖ രതീഷിന് സത്യഭാമയുടെ മറുപടി

അഞ്ച് കല്യാണം സാരി മാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ!

രേഖ രതീഷിന് സത്യഭാമയുടെ മറുപടി

നടി രേഖ രതീഷിന്റെ സൈബർ ആക്രമണ ആരോപണങ്ങൾക്ക് മറുപടിയുമായി കലാമണ്ഡലം സത്യഭാമ രംഗത്തെത്തി.

സിനിമയിലും ടെലിവിഷനിലും ശ്രദ്ധേയമായ വേഷങ്ങളിലൂടെ പ്രേക്ഷകപ്രിയയായ രേഖ അടുത്തിടെ പങ്കുവച്ച വീഡിയോയിൽ താൻ കടുത്ത സൈബർ ബുള്ളിയിങ് നേരിടുകയാണെന്നും ചില യൂട്യൂബ് ചാനലുകൾ മനപ്പൂർവം തേജോവധം ചെയ്യുന്നുവെന്നും ആരോപിച്ചിരുന്നു.

തന്നെ രക്ഷിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അവർ അഭ്യർഥിച്ചിരുന്നു.

ഇതിനോടെയാണ് സത്യഭാമ പ്രതികരിച്ചത്. സോഷ്യൽ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യ വനിതയാണോ രേഖയെന്ന് ചോദിച്ച അവർ, പൊതുപ്രവർത്തകയായതിനാൽ വിമർശനങ്ങൾ നേരിടേണ്ടി വരുന്നത് സ്വാഭാവികമാണെന്നും കുറച്ച് കാലം സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നത് മനശ്ശാന്തിക്ക് സഹായകരമാകുമെന്നും അഭിപ്രായപ്പെട്ടു.

മൂന്ന് മാസത്തോളമായി ചില യൂട്യൂബർമാർ മോശം ക്യാപ്ഷനുകളോടെ തന്റെ പേരിൽ വീഡിയോകൾ പ്രചരിപ്പിച്ച് മാനസിക സമ്മർദത്തിലാക്കുകയാണെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ അവരായിരിക്കുമെന്നും രേഖ വീഡിയോയിൽ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ടതും ശ്രദ്ധ നേടിയിരുന്നു. ”എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. സോഷ്യൽ മീഡിയ ബുള്ളിയിങ് നേരിടുന്ന കേരളത്തിലെ ആദ്യത്തെ വനിതയാണോ നിങ്ങൾ?

അഞ്ചു കല്യാണം സാരിമാറുന്ന പോലെ നടത്തിയാൽ പിള്ളേര് വെറുതെ ഇരിക്കുമോ? എപ്പോ കേറ്റി വിട്ടൂന്ന് ചോതിച്ചാൽ പോരെ റോക്കറ്റിൽ.നിങ്ങൾ ഒരു പബ്ലിക് ഫിഗർ ആയത് കൊണ്ടാണ് ഇത്രക്കും ടെൻഷൻ.

കുറച്ച് നാൾ സോഷ്യൽ മീഡിയ ഉപയോഗിക്കാതെ ഹാപ്പി ആയി ഇരിക്കൂ. എല്ലാം റെഡി ആകും” എന്നാണ് സത്യഭാമ പറയുന്നത്.

English Summary

Kalamandalam Sathyabhama responded to actress Rekha Ratheesh’s claims of cyber harassment. Rekha had alleged in a viral video that certain YouTube channels were defaming her and causing severe mental stress, requesting intervention from Kerala’s Chief Minister. Sathyabhama questioned whether Rekha was the first woman facing online bullying and suggested that as a public figure she should expect criticism and consider taking a break from social media.

sathyabhama-responds-rekha-ratheesh-cyber-row

Rekha Ratheesh, Kalamandalam Sathyabhama, Cyber Bullying, Social Media Row, Celebrity News, Kerala, Viral Video, Entertainment

spot_imgspot_img
spot_imgspot_img

Latest news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

Other news

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ

കേരള ഹൈക്കോടതിയിലേക്ക് രണ്ട് വനിത അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ശുപാർശ New Delhi: കേരള...

ആലത്തൂരിൽ നൊമ്പരമായി പ്ലസ്ടു വിദ്യാർത്ഥിനിയുടെ മരണം; ഭർത്താവ് കുടുങ്ങിയത് നിർണ്ണായക മൊഴിയിൽ

പാലക്കാട്: വിവാഹം കഴിഞ്ഞ് ഒരു വർഷം തികയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ,...

കേരളം കത്തുന്നു! 12 ജില്ലകളിൽ തീവ്രതാപമുന്നറിയിപ്പ്; പാലക്കാട് 40 ഡിഗ്രി കടക്കും; ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം

തിരുവനന്തപുരം: വരാനിരിക്കുന്ന ദിവസങ്ങളിൽ കേരളം അക്ഷരാർത്ഥത്തിൽ ഒരു തീച്ചൂളയായി മാറും. സംസ്ഥാനത്ത്...

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ് തീരുമാനം

നിതിൻ രാജ് മരണം; ഡോ. എസ്.കെ. റാമിനെ പുറത്താക്കാൻ കോളേജ് മാനേജ്‌മെന്റ്...

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം

വിജയം, ലാഭം, നല്ല കൂടിക്കാഴ്ചകൾ; ഇന്നത്തെ നക്ഷത്രഫലം ഏപ്രിൽ 15, 2026: ഇന്നത്തെ...

Related Articles

Popular Categories

spot_imgspot_img