എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അവരാണ്! – നടി രേഖ രതീഷ്
കൊച്ചി: യൂട്യൂബിൽ ചിലർ മോശം ക്യാപ്ഷനുകളോടെ തന്നെക്കുറിച്ച് വീഡിയോകൾ പ്രചരിപ്പിച്ച് മാനസിക സമ്മർദത്തിലാക്കുകയാണെന്ന് നടി രേഖ രതീഷ് ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ ടാഗ് ചെയ്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് താരം തന്റെ വേദന തുറന്നുപറഞ്ഞത്.
ഒമ്പത് മാസമായി ജോലിയില്ലാതെ ഫ്ലാറ്റിൽ കഴിയുകയാണെന്നും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന മകനോടൊപ്പം ജീവിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് താൻ ഇതെല്ലാം നേരിടുന്നതെന്നും രേഖ പറഞ്ഞു.
വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.
ഇത്തരം ഓൺലൈൻ ആക്രമണങ്ങൾ കാരണം പലരും മാനസികമായി തളരുന്നുണ്ടെന്നും, തനിക്കെന്തെങ്കിലും സംഭവിച്ചാൽ അതിന് ഉത്തരവാദികൾ തന്നെ അപകീർത്തിപ്പെടുത്തുന്നവരായിരിക്കുമെന്ന് രേഖ വീഡിയോയിൽ പറഞ്ഞു.
തന്റെ മാത്രം പ്രശ്നമല്ല, ഈ മേഖലയിലെ പലരും ഇതുപോലെ അപമാനിക്കപ്പെടുന്നുണ്ടെന്നും ഇതിനെതിരെ ശക്തമായ നടപടി വേണമെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും അവർ അഭ്യർഥിച്ചു.
ഇതിനിടെ, “എ ന്യൂ ചാപ്റ്റർ” എന്ന തലക്കെട്ടോടെ രേഖ പങ്കുവച്ച മറ്റൊരു വീഡിയോയും ശ്രദ്ധ നേടിയിരുന്നു.
ജീവിതത്തിൽ പുതിയൊരു വലിയ തീരുമാനം എടുക്കുകയാണെന്ന് വീഡിയോയിൽ പറഞ്ഞ താരം നടനും സുഹൃത്തുമായ ഈശ്വറുമായി വീഡിയോ കോളിൽ സംസാരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
മിനി സ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ രേഖ രതീഷ് നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളിലൂടെ സീരിയൽ രംഗത്ത് സാന്നിധ്യം അറിയിച്ചിട്ടുള്ള താരമാണ്.
English Summary
Actress Rekha Ratheesh alleged that certain YouTubers have been harassing her by posting videos with defamatory captions, causing severe mental stress. In an Instagram video tagging Kerala Chief Minister Pinarayi Vijayan, she appealed for action, saying she has been jobless for nine months and is struggling to live with her school-going son. She warned that online attacks are affecting many people in the industry. Another video she shared titled “A New Chapter” also went viral, hinting at a major personal decision.
rekha-ratheesh-youtube-harassment-appeal
Rekha Ratheesh, Cyber Harassment, Social Media, Kerala News, Celebrity News, Online Abuse, Viral Video, Entertainment









