web analytics

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

ശബരിമല സ്വർണക്കവർച്ച കേസ്; നടൻ ജയറാം ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരായേക്കും

തിരുവനന്തപുരം:
ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മുമ്പാകെ ഹാജരായേക്കും.

ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നിർദേശിച്ച് ഇഡി ജയറാമിന് സമൻസ് അയച്ചിരുന്നു. ചോദ്യം ചെയ്യലിനായി അദ്ദേഹം ഇന്ന് ഇഡിയുടെ കൊച്ചി ഓഫീസിൽ എത്തുമെന്നാണ് വിവരം.

ശബരിമലയിലെ ദ്വാരപാലക പാളികൾ ഉണ്ണികൃഷ്ണൻ പോറ്റി വഴി ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയതടക്കം, പോറ്റിയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.

ശബരിമലയിലെ സ്വർണം ഉപയോഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം കൈവരിച്ചിട്ടുണ്ടോ എന്നതാണ് ഇഡിയുടെ അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദു.

ഇതിന്റെ ഭാഗമായാണ് പോറ്റിയുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് ജയറാമിനോട് വിശദീകരണം തേടുന്നത്.

നിർമാണ വേളയിൽ ശബരിമലയിലെ കട്ടിളപ്പാളികളും വാതിലുകളും പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നുവെന്നും, ജയറാമിന്റെ ചെന്നൈയിലെ വസതിയിലും ഇത്തരം ചടങ്ങുകൾ നടന്നിരുന്നുവെന്നും അന്വേഷണ ഏജൻസികൾ പറയുന്നു.

ഇതിന് മുമ്പ് ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടത്തുന്ന എസ്ഐടി സംഘം ജയറാമിനെ ചെന്നൈയിലെ വസതിയിൽ എത്തി ചോദ്യം ചെയ്തിരുന്നു.

അന്ന്, പോറ്റിയെ തനിക്ക് അറിയാമെന്നും ശബരിമലയിൽ വെച്ചുള്ള പരിചയമാണെന്നും ജയറാം മൊഴി നൽകിയിരുന്നു.

സ്വർണ പാളികൾ പൂജിച്ച മൂന്ന് ചടങ്ങുകളിൽ പങ്കെടുത്തിട്ടുണ്ടെന്നും, പോറ്റി പലതവണ തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

എന്നാൽ സ്വർണക്കവർച്ചയുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലെന്നും ജയറാം അന്വേഷണ സംഘത്തോട് അറിയിച്ചു.

English Summary
Actor Jayaram is likely to appear before the Enforcement Directorate (ED) today in connection with the Sabarimala gold theft case. The ED has summoned him to clarify whether he had any financial dealings with Unnikrishnan Potti, including events in which temple wooden panels were brought to his Chennai residence for rituals. The probe focuses on whether any financial benefit was gained using the stolen gold. Jayaram has earlier told the SIT that he knew Potti through Sabarimala-related contacts but denied any involvement in the gold theft.

jayaram-ed-summons-sabarimala-gold-theft-case

Jayaram, Enforcement Directorate, Sabarimala gold theft, Unnikrishnan Potti, ED summons, Kerala news, Malayalam news

spot_imgspot_img
spot_imgspot_img

Latest news

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2 പേർക്ക് ദാരുണാന്ത്യം

വിളമ്പുന്നത് ഭക്ഷണമോ അതോ വിഷമോ? ഹോട്ടലിൽ നിന്നും മീൻ കഴിച്ച 2...

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

Other news

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ രണ്ടാമത്തെ ബലാത്സംഗ കേസ്: പരാതിക്കാരി രഹസ്യമൊഴി നൽകി രാഹുൽ...

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി രംഗത്ത്

ആഗോള അയ്യപ്പ സംഗമം: ഓഡിറ്റ് റിപ്പോർട്ടിൽ പിഴവുകൾ; ദേവസ്വം ബോർഡ് വിശദീകരണവുമായി...

വയനാടിന്റെ ആതുരസേവന രംഗത്ത് വിപ്ലവകരമായ മാറ്റം; മെഡിക്കൽ കോളേജ് വികസനത്തിന് 28 ഏക്കർ ഭൂമി കൈമാറാൻ അനുമതി

കൽപ്പറ്റ: വയനാട് ജില്ലയുടെ ആരോഗ്യ സ്വപ്നങ്ങൾക്ക് ചിറകുമുളപ്പിക്കാൻ സർക്കാർ നീക്കം. മാനന്തവാടിയിൽ...

എത്ര ജീവനുകൾ കൂടി വേണം നിങ്ങളുടെ കണ്ണ് തുറക്കാൻ…മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികന് ദാരുണാന്ത്യം

എത്ര ജീവനുകൾ കൂടി വേണം നിങ്ങളുടെ കണ്ണ് തുറക്കാൻ…മുതലക്കോടത്ത് റോഡിലെ കുഴിയിൽ...

ബജറ്റ് വിഹിതമില്ല, ധനകാര്യ അനുമതിയില്ല; സർക്കാരിന് കനത്ത തിരിച്ചടിയുമായി നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ ചുവപ്പുനാട

നവകേരള സർവേയ്ക്ക് ഹൈക്കോടതിയുടെ ചുവപ്പുനാട സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതികളിലൊന്നായി പ്രഖ്യാപിക്കപ്പെട്ട നവകേരള...

Related Articles

Popular Categories

spot_imgspot_img