web analytics

ഓസ്‌ട്രേലിയൻ ‘സി.ഇ.ഒ’  പൂട്ടിയ വീട്ടിൽ;  സക്കിയുള്ള ഇസഡ് പാർക്കറെ പിടികൂടി തടിയിട്ടപ്പറമ്പ് പോലീസ്

ഓസ്‌ട്രേലിയൻ ‘സി.ഇ.ഒ’  പൂട്ടിയ വീട്ടിൽ;  സക്കിയുള്ള ഇസഡ് പാർക്കറെ പിടികൂടി തടിയിട്ടപ്പറമ്പ് പോലീസ്

കൊച്ചി:

ഓസ്ട്രേലിയയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഓസ്ട്രേലിയൻ പൗരനായ സക്കിയുള്ള ഇസഡ് പാർക്കർ (58) അറസ്റ്റിൽ. തടിയിട്ടപ്പറമ്പ് പോലീസാണ് പ്രതിയെ ഇൻഡോറിൽ നിന്ന് പ്രത്യേക ഓപ്പറേഷനിലൂടെ പിടികൂടിയത്.

യു.എ.ഇയിൽ ജോലി ചെയ്തിരുന്ന യുവതിയെയാണ് പ്രതി കബളിപ്പിച്ചത്.

പുക്കാട്ടുപടിയിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവതിയുമായി സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പ്രതി, താൻ ഓസ്ട്രേലിയയിലെ പ്രശസ്ത കമ്പനിയുടെ സി.ഇ.ഒ ആണെന്നും അതേ സ്ഥാപനത്തിൽ ജോലി നൽകാമെന്നുമായിരുന്നു വാഗ്ദാനം.

ജോലി ഉറപ്പാക്കുന്നതിനായി അഞ്ച് ലക്ഷത്തി എൺപതിനായിരം രൂപ യുവതിയിൽ നിന്ന് പ്രതി കൈപ്പറ്റി. എന്നാൽ ഏറെ നാളുകൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് യുവതി തിരിച്ചറിഞ്ഞത്. 

തുടർന്ന് യുവതി തടിയിട്ടപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ പ്രതി ഇന്ത്യയിൽ തന്നെ വിവിധ സ്ഥലങ്ങളിൽ താമസം മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തി. 

ഒടുവിൽ ഇൻഡോറിലെ ഒരു ആഡംബര ഫ്ലാറ്റിലാണ് ഇയാൾ താമസിക്കുന്നതെന്ന് വിവരം ലഭിച്ചു. പുറത്തുനിന്ന് നോക്കുമ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നെങ്കിലും, പ്രത്യേക ഓപ്പറേഷൻ നടത്തി അകത്ത് പ്രവേശിച്ചാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിനിടെ പ്രതിയിൽ നിന്ന് ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, നിരവധി രേഖകൾ എന്നിവ പോലീസ് പിടിച്ചെടുത്തു. 

‘ശുഭം ശർമ’ എന്ന പേരിൽ വ്യാജ ആധാർ കാർഡ് തയ്യാറാക്കി പുതിയ തട്ടിപ്പിനായി തയ്യാറെടുക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്.

കേസിലെ അന്വേഷണം എ.എസ്.പി ഹാർദിക് മീണയുടെ നേതൃത്വത്തിലാണ് നടന്നത്. ഇൻസ്പെക്ടർ കെ. എൻ. മനോജ്, എസ്.ഐ എൻ. കെ. ജേക്കബ്, സീനിയർ സി.പി.ഒ കെ. കെ. ഷിബു, സി.പി.ഒ മിഥുൻ മോഹൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

English Summary :

An Australian national, Zakiyulla Ized Parker (58), was arrested by Thadiyittaparamba police for cheating a woman by offering a fake job in Australia and collecting ₹5.8 lakh.

australian-national-job-scam-arrested-thadiyittaparamba-police-indore

job fraud, australia job scam, online cheating, social media fraud, thadiyittaparamba police, indore arrest, cyber crime, fake job offer, kerala news, financial fraud

spot_imgspot_img
spot_imgspot_img

Latest news

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

Other news

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

അൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് സ്ഥിരീകരണം

അൽജോയുടെ മരണം ശംഖുവരയന്റെ കടിയേറ്റാണെന്ന് സ്ഥിരീകരണം Thrissur: കോടാലിയിൽ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയായ...

20 നില കെട്ടിടത്തിൽ നിന്ന് ചാടാൻ ശ്രമം; അവസാന നിമിഷങ്ങളിൽ രക്ഷപ്പെടുത്തി യുവാവ്

20 നില കെട്ടിടത്തിൽ നിന്ന് ചാടാൻ ശ്രമം; അവസാന നിമിഷങ്ങളിൽ രക്ഷപ്പെടുത്തി...

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ്

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം; വിശദീകരണവുമായി നന്ദഗോവിന്ദം ഭജൻസ് കൊച്ചി: മഹാവിഷ്ണു ക്ഷേത്രത്തിലെ പരിപാടിക്കിടെ...

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ...

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

Related Articles

Popular Categories

spot_imgspot_img