web analytics

വൻ ജനക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം ചേർത്ത ഗായകൻ സോനു നിഗം

വൻ ജനക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം ചേർത്ത ഗായകൻ സോനു നിഗം

വൻ ജനക്കൂട്ടത്തിനിടയിൽ ഒറ്റപ്പെട്ടുപോയ കുട്ടിയെ കണ്ടെത്തി കുടുംബത്തോടൊപ്പം ചേർത്ത ഗായകൻ സോനു നിഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

കർണാടകയിലെ ഹുബ്ബള്ളിയിൽ ഏകദേശം 30,000ത്തിലധികം ആളുകൾ പങ്കെടുത്ത സംഗീതപരിപാടിക്കിടെയായിരുന്നു സംഭവം. പരിപാടിയുടെ ദൃശ്യങ്ങൾ സോനു നിഗം തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.

വീഡിയോയിൽ കുട്ടിയുടെ കൈപിടിച്ച് വേദിയിലേക്ക് എത്തുന്ന സോനുവിനെ കാണാം. ‘സായി’ എന്ന കുട്ടിയുടെ പപ്പയും മമ്മിയും എവിടെയാണെന്ന് പാട്ടിലൂടെ ചോദിച്ച് സോനു കാണികളെ രസിപ്പിക്കുകയും ചെയ്തു.

കുട്ടിക്ക് ഭയം തോന്നാതിരിക്കാനായി പാട്ടുപാടി, കൈപിടിച്ച് ഒപ്പം നടക്കുകയും തമാശകൾ പറഞ്ഞും ചിരിപ്പിച്ചും അദ്ദേഹം സാഹചര്യം ശാന്തമാക്കി.

പാട്ടിനിടയിൽ സായിയോട് മാതാപിതാക്കൾ എവിടെയെന്ന് ചോദിച്ചപ്പോൾ, “പപ്പയും മമ്മിയും കൂടെ വന്നിട്ടില്ല” എന്നായിരുന്നു മറുപടി. ഇത് കേട്ട് സോനു ഒന്നു ആശ്ചര്യപ്പെട്ടെങ്കിലും പിന്നാലെ “അപ്പോൾ ആരോടൊപ്പം എത്തിയതാണ്?” എന്ന് ചോദിച്ചു.

“ചാച്ചു (അങ്കിൾ) കൂടെയാണ്” എന്നായിരുന്നു സായിയുടെ മറുപടി. തുടർന്ന് അങ്കിളിനെ തേടി സോനുവിന്റെ രസകരമായ വരികൾ മുഴങ്ങി.

ഇതിനിടെ പ്രൊഡക്ഷൻ സംഘം കുട്ടിയുടെ അങ്കിളിനെ കണ്ടെത്തിയതോടെ സായിക്കും സോനുവിനും കാണികൾക്കും ആശ്വാസമായി. തുടർന്ന് സംഗീതപരിപാടി സാധാരണ നിലയിലേക്ക് മടങ്ങി.

ഇന്ത്യയിലുടനീളം നടക്കുന്ന ‘ദിവാന തേറ കൺസേർട്ട്’ പര്യടനത്തിന്റെ ഭാഗമായാണ് സോനു നിഗം ഇപ്പോൾ സഞ്ചരിക്കുന്നത്. ഗുവാഹത്തി, ജയ്പൂർ, ഇൻഡോർ എന്നിവിടങ്ങളിലെ പരിപാടികൾക്കു ശേഷം ഫെബ്രുവരി 14ന് ലഖ്നൗവിലാണ് അടുത്ത ഷോ നിശ്ചയിച്ചിരിക്കുന്നത്.

English Summary

Singer Sonu Nigam helped reunite a lost child with his family during a concert in Hubballi, Karnataka, attended by around 30,000 people. Holding the child’s hand, Sonu calmly sang and interacted with the audience to locate the boy’s guardian. Eventually, the production team found the child’s uncle, bringing relief to everyone. The incident occurred during Sonu Nigam’s ‘Deewana Tera Concert’ tour, with his next show scheduled in Lucknow on February 14.

sonu-nigam-reunites-lost-child-hubballi-concert

Sonu Nigam, Hubballi Concert, Viral Video, Lost Child, Deewana Tera Concert, Karnataka, Bollywood Singer, India News

spot_imgspot_img
spot_imgspot_img

Latest news

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; 'നമ്പർ വൺ' കേരളം ഇപ്പോൾ വെറും 'എക്സിറ്റ് പോയിന്റ്'!  ​തിരുവനന്തപുരം: കേരളം...

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

Other news

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; 'നമ്പർ വൺ' കേരളം ഇപ്പോൾ വെറും 'എക്സിറ്റ് പോയിന്റ്'!  ​തിരുവനന്തപുരം: കേരളം...

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ…

കോട്ടയത്ത് സ്പാകൾ പെരുകുന്നു; എണ്ണ തേയ്ക്കാൻ വരുന്നവർക്ക് വേണ്ടത് എക്സ്ട്രാ… കോട്ടയം: അക്ഷരനഗരി...

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ മുതൽ രാജപക്സ വരെ

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ...

വരുമാന സാധ്യതകളും തൊഴിൽ മുന്നേറ്റവും; ഇന്നത്തെ നക്ഷത്രഫലം

വരുമാന സാധ്യതകളും തൊഴിൽ മുന്നേറ്റവും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം...

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു; 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തേക്ക്

ദീപക്കിന്റെ ആത്മഹത്യ: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം അനുവദിച്ചു കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ...

Related Articles

Popular Categories

spot_imgspot_img