ലിയോ റിലീസിന് കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സിനിമ ലോകം . ചിത്രം നാളെ പ്രദർശനത്തിനെത്തും .സിനിമ ചരിത്രത്തിൽ ഇതുവരെ കിട്ടാത്ത പ്രതികരവുമായി ലിയോയുടെ ട്രെയ്‌ലർ മുന്നേറുകയാണ് . വിജയിനെ നായകനാക്കി ലോകേഷ കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് വരുന്ന ഓരോ വാർത്തകളും ആരാധകർ ഏറ്റെടുക്കുന്നുണ്ട്..പതിനാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃഷയും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ എന്നതും ചിത്രത്തിന്റെ പ്രത്യകതയാണ്. നാളെ റീലിസിനിരിക്കെ ചെന്നൈയിലെ ജനപ്രിയ തിയേറ്ററായ രോഹിണി സിൽവർ സ്‌ക്രീൻസിൽ ചിത്രം പ്രദർശിപ്പിക്കില്ല എന്ന വാർത്ത ആരാധകർക്ക് നിരാശയായി .മുൻപ് ട്രെയ്‌ലർ പ്രദര്ശിപ്പിച്ചപ്പോൾ ആരാധകർ തീയറ്റർ തർകർത്തതും ഇപ്പോൾ ചിത്രം പ്രദർശിപ്പിക്കാത്തതിന്റെ കാരണങ്ങളിൽ ഒന്നാണ്.
ട്രെയ്‌ലർ ഇറങ്ങിയപ്പോൾ പ്രദർശിപ്പിക്കുന്ന വിവരം തീയറ്ററിൻറെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ മുൻകൂട്ടി അറിയിച്ചിരുന്നു . മണിക്കൂറുകൾക്ക് മുൻപ് തന്നെ തീയറ്റർ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞു .തിയറ്റർ മുറ്റത്തെ വാഹനപാർക്കിങ് ഗ്രൗണ്ടിൽ ട്രെയ്‍ലർ പ്രദർശിപ്പിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, പൊലീസ് അനുമതി ലഭിക്കാത്തതിനാൽ പ്രദർശനം തിയറ്ററിന് അകത്ത് വെച്ച് തന്നെ നടത്തി.സൗജന്യമായി നടത്തിയ പ്രദർശനത്തിന് നൂറുകണക്കിന് ആരാധകരെത്തി. തിയറ്ററിന് പുറത്ത് ഏറെ നേരം കാത്തുനിൽക്കുകയും ഗേറ്റ് തുറന്നപ്പോൾ അകത്തേക്ക് ഇരച്ചുകയറുകയും ചെയ്തു. എന്നാൽ, പ്രദർശനം കഴിഞ്ഞപ്പോൾ തിയറ്റർ അധികൃതർ ഞെട്ടിപ്പോവുകയുമായിരുന്നു . തീപ്പൊരി ട്രെയ്‍ലറിൻറെ ആവേശത്തിൽ ആരാധകർ സീറ്റിന് മുകളിൽ കയറി നിൽക്കുകയും ചാടുകയും ചെയ്തതോടെ കനത്ത നാശമാണ് തിയറ്ററിനകത്ത് സംഭവിച്ചത്.സീറ്റുകളിൽ ഭൂരിഭാഗവും തകർന്ന അവസ്ഥയിലായിരുന്നു. ഭൂരിഭാഗം സീറ്റുകളും അറ്റകുറ്റപ്പണി പോലും സാധ്യമാകാത്ത രീതിയിൽ നശിച്ചെന്നാണ് വിവരം. ഇതുവരെ പണി പൂർത്തിയായിട്ടില്ല .
തൃഷയ്ക്ക് പുറമേ അർജുൻ സർജ, സഞ്ജയ് ദത്ത് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരോൾ ദാസ് എന്ന കഥാപാത്രമായി അർജുനെത്തുമ്പോൾ ആന്റണി ദാസിനെ സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നു. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ആവേശകരമായ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ, ഉയർന്ന കാത്തിരിപ്പ്, മുൻകൂർ ബുക്കിംഗ് റിപ്പോർട്ടുകൾ എന്നിവ കൊണ്ട് ‘ലിയോ’ഏറെ വ്യത്യസ്തമാണ് .