web analytics

മണിയൻപിള്ള രാജു പറഞ്ഞത് പച്ചക്കള്ളം; ‘നടന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്ന് പോലീസ്

 മണിയൻപിള്ള രാജു പറഞ്ഞത് പച്ചക്കള്ളം; ‘നടന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്ന് പോലീസ്

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഉൾപ്പെട്ട വാഹനാപകടവുമായി ബന്ധപ്പെട്ട് മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ബോധപൂർവമായ വീഴ്ച വരുത്തിയിട്ടില്ലെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. 

അപകടവിവരം അറിഞ്ഞ ഉടൻ പൊലീസ് സ്ഥലത്തെത്തിയതായും രാത്രി രണ്ടുതവണ നടന്റെ വീട്ടിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ഇതിന് തെളിവാണെന്നും സ്‌പെഷ്യൽ ബ്രാഞ്ച് വ്യക്തമാക്കി.

അപകടത്തിന് ശേഷം നടൻ മണിയൻപിള്ള രാജു നേരിട്ട് പൊലീസിനെ വിളിച്ചതെന്ന വാദം വിശ്വസനീയമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാത്രി തന്നെ വാഹനവും ബന്ധപ്പെട്ട വ്യക്തിയെയും പൊലീസ് തിരിച്ചറിഞ്ഞിരുന്നു. 

പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും മൊഴികൾ ശേഖരിക്കുകയും ചെയ്യുന്നതിന് മുൻഗണന നൽകിയതായും, ഡോക്ടർമാരിൽ നിന്ന് വിവരങ്ങൾ തേടിയതായും റിപ്പോർട്ടിലുണ്ട്.

അതേസമയം, ഈ കേസിൽ പൊലീസ് വീഴ്ച ഉണ്ടായെന്ന ആരോപണത്തിൽ തിരുവനന്തപുരം ഡിസിപി പ്രത്യേക അന്വേഷണം ആരംഭിച്ചു. 

മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയുടെ മൊഴി രേഖപ്പെടുത്തിയതായും, വിശദ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.30ഓടെ ട്രിവാൻഡ്രം ക്ലബ്ബ് ഗേറ്റിന് സമീപം മണിയൻപിള്ള രാജു സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

അപകടത്തിന് ശേഷം കാർ നിർത്താതെ പോയ സംഭവത്തിൽ നടനെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തിൽ വിട്ടിരുന്നു.

English Summary

The Special Branch has ruled out any police lapse in the car accident involving actor Maniyanpilla Raju. The report states that police reached the spot immediately and followed due procedure. However, the Thiruvananthapuram DCP has ordered a separate inquiry into allegations of police negligence.

maniyanpilla-raju-car-accident-special-branch-report-no-police-lapse

Maniyanpilla Raju, Thiruvananthapuram, car accident, Kerala Police, Special Branch report, Museum Police Station, road accident, police inquiry

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം

നേട്ടവും പരീക്ഷണവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ദിനഫലം രാശിചക്രത്തിലെ 12 നക്ഷത്രക്കാരെയും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

Related Articles

Popular Categories

spot_imgspot_img