web analytics

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു… മരണസുബിൻ കൊടുംക്രിമിനൽ

യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചു… മരണസുബിൻ കൊടുംക്രിമിനൽ

പൊലീസിന്റെ നിരീക്ഷണ പട്ടികയിൽ സ്ഥിരമായി ഉണ്ടാകേണ്ട കൊടുംക്രിമിനലാണ് കഴിഞ്ഞ ദിവസം തിരുവല്ലയിലെ സ്പായിൽ ജീവനക്കാരികളോടു ക്രൂരമായ ലൈംഗികാതിക്രമം നടത്തിയ മരണസുബിൻ.

ഒരൊറ്റ കേസല്ല, നിരവധി ഗുരുതര കുറ്റകൃത്യങ്ങളാണ് ഇയാളുടെ പേരിലുള്ളത്.

ഫെബ്രുവരി ഒന്നിന് സുഹൃത്തുക്കളോടൊപ്പം സ്പായിലെത്തിയ സുബിൻ, ഒരു യുവതിയുടെ കഴുത്തിൽ കത്തി വെച്ച് ബലാത്സംഗം ചെയ്യുകയും മറ്റൊരു യുവതിയെ കടന്നുപിടിച്ച് ചുംബിക്കുകയും ചെയ്തതാണ് കേസ്.

സംഭവത്തിന് പിന്നാലെ സുബിന്റെ കുറ്റപ്പുഴയിലെ വീട്ടിലെത്തിയ പൊലീസിന് നേരിടേണ്ടിവന്നത് അതീവ നാടകീയമായ സാഹചര്യങ്ങളായിരുന്നു.

നാല് നായകളെ പൊലീസിനുമേൽ അഴിച്ചുവിട്ട ശേഷം, പടികളില്ലാത്ത ടെറസിൽ കയറി ഇരുന്ന് ‘വാടാ പൊലീസേ’ എന്ന് വിളിച്ച് ഇയാൾ വെല്ലുവിളിച്ചു. നായകളെ മാറ്റാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ കൂട്ടാക്കിയില്ല.

പത്തു മിനിറ്റ് നീണ്ട പരിശ്രമത്തിനൊടുവിലാണ് പൊലീസിന് സുബിനടുത്തേക്ക് എത്താനായത്. ഈ സമയത്ത് ഇയാൾ കഞ്ചാവ് ഉപയോഗിച്ചിരുന്നതായും കണ്ടെത്തി.

നായയുടെ ആക്രമണത്തിൽ എസ്‌ഐ ഉണ്ണികൃഷ്ണനും സിപിഒ അഭിലാഷിനും പരിക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി വാക്സിൻ സ്വീകരിച്ചു.

മരണസുബിന്റെ ക്രിമിനൽ ചരിത്രം ഏറെ നീളമുള്ളതാണ്. തിരുവല്ല, കീഴ്‌വായൂർ പൊലീസ് സ്റ്റേഷനുകളിലായി 14 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ.

കാപ്പാ നിയമപ്രകാരം ആറുമാസം കരുതൽ തടങ്കലിൽ കഴിഞ്ഞ ശേഷം കഴിഞ്ഞ മാർച്ചിലാണ് പുറത്തിറങ്ങിയത്.

തിരുവല്ലയിലെ പ്രബലമായ ഗുണ്ടാസംഘത്തിന്റെ തലവനായ ഇയാൾ ലഹരിമരുന്ന് ഉപയോഗത്തിൽ സ്ഥിരം അടിമയാണെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിൽ ബാറിൽ ഉണ്ടായ തർക്കത്തിനിടെ ഒരു യുവാവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ച സംഭവവും ഇയാളുടെ പേരിലാണ്. ആ കേസിൽ അറസ്റ്റ് ചെയ്തെങ്കിലും ഇയാൾ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

പിന്നീട് വീണ്ടും പിടിയിലായി. വീട്ടിൽ കയറി ആക്രമണം നടത്തിയതും ബിയർ ബോട്ടിൽ ഉപയോഗിച്ച് തല അടിച്ചു പരിക്കേൽപ്പിച്ചതും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്.

2022-ൽ കാപ്പാ നിയമപ്രകാരം ആറുമാസം ജില്ലയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.

English Summary

A history-sheeter known as “Marana Subin” has once again come under police scanner after sexually assaulting employees at a spa in Thiruvalla. The accused allegedly raped one woman at knifepoint and molested another. When police reached his house, Subin unleashed dogs at them and openly challenged the officers. He has at least 14 criminal cases registered against him, including violent assaults, drug abuse, and previous KAAPA detention. Police are now preparing to invoke the KAAPA Act against him again.

marana-subin-thiruvalla-spa-sexual-assault-criminal-history

Marana Subin, Thiruvalla spa case, sexual assault, Kerala crime news, KAAPA Act, history sheeter, police operation, gang leader, drug abuse, violent crime

spot_imgspot_img
spot_imgspot_img

Latest news

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ ‘അമർഷം’ പരസ്യമാക്കി മുതിർന്ന നേതാവ്!

ജി. സുധാകരൻ സിപിഎം വിടുന്നു? അംഗത്വം പുതുക്കാതെ 'അമർഷം' പരസ്യമാക്കി മുതിർന്ന...

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം

വൈദ്യുതി ബില്ലിനൊപ്പം ഇനി ‘മീറ്റർ വാടക’യും ഷോക്കാവുമോ? അഞ്ചിരട്ടി വർധനയ്ക്ക് നീക്കം തിരുവനന്തപുരം:...

Other news

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

‘അമേരിക്കന്‍ സൈന്യത്തിനായി കാത്തിരിക്കുകയാണ്’; കരയുദ്ധ ഭീഷണിക്ക് ഇറാന്റെ കടുത്ത മുന്നറിയിപ്പ് അമേരിക്കയും ഇസ്രയേലും...

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ

നിരവധി പുതിയ തസ്തികകളും ശമ്പള പരിഷ്കരണവും അംഗീകരിച്ച് മന്ത്രിസഭ തിരുവനന്തപുരം: സംസ്ഥാനത്ത് ആരോഗ്യ–ഭരണ...

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്

‘വാട്സ്ആപ്പ് പ്ലസ്’ വരുന്നു? സബ്സ്‌ക്രിപ്ഷന്‍ ഫീച്ചര്‍ പരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട് വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും...

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് ‘ഗോസിപ്പ്’; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി

പെൺകൂട്ടായ്മയുടെ കഥ പറഞ്ഞ് 'ഗോസിപ്പ്'; ക്രാഫ്റ്റ്‌സ് വില്ലേജിൽ വനിതാദിന ആഘോഷങ്ങൾക്ക് തുടക്കമായി അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img