web analytics

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപ

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപ

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി മികച്ച പ്രതികരണം നേടുന്നതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു.

ബജറ്റ് ടൂറിസം വഴിയുള്ള വരുമാനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ മാസം ഏകദേശം ഒരു കോടി രൂപ വരുമാനമായിരുന്നു ലഭിച്ചിരുന്നത്. 2021, 2022, 2023 വർഷങ്ങളിൽ ഇത് ഒരു കോടി മുതൽ ഒന്നേകാൽ കോടി രൂപ വരെയായിരുന്നു.

എന്നാൽ കഴിഞ്ഞ മാസം ബജറ്റ് ടൂറിസം വഴിയുള്ള കെഎസ്ആർടിസിയുടെ വരുമാനം 4.5 കോടി രൂപ ആയി ഉയർന്നതായി മന്ത്രി വ്യക്തമാക്കി. ഈ മാസം 5.5 കോടി രൂപ വരുമാനം ലഭിച്ചതായും അദ്ദേഹം അറിയിച്ചു.

ജനുവരി മാസത്തിൽ ലഭിച്ച 5.5 കോടി രൂപയിൽ 65 ലക്ഷം രൂപ ലാഭം ഉണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി മാറ്റത്തിലൂടെയാണ് കടന്നുപോകുന്നതെന്നും വരുമാനം കാര്യമായി ഉയരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബജറ്റ് ടൂറിസത്തിനൊപ്പം പരസ്യങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ബസുകളുടെ പുറത്ത് പരസ്യം നൽകുന്നതുമായി ബന്ധപ്പെട്ട കേസ് കോടതിയിലാണെന്നും അത് തീർന്നാൽ ആ മേഖലയിലും കോടികൾ വരുമാനമായി ലഭിക്കാനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം, കെഎസ്ആർടിസിയുടെ ഒഴിഞ്ഞുകിടക്കുന്ന കടമുറികൾ വാടകയ്ക്ക് നൽകി വരുമാനം വർധിപ്പിക്കുന്ന നടപടികളും ആരംഭിച്ചതായി മന്ത്രി പറഞ്ഞു.

ഇതിനകം 101 കടകൾ ടെണ്ടർ നൽകിയിട്ടുണ്ട്. കൂടാതെ 56 കടകൾക്ക് ടെണ്ടർ വിളിച്ചിട്ടുണ്ട്.

കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളും ആരംഭിച്ചതായി മന്ത്രി നിയമസഭയെ അറിയിച്ചു. ഇതുവഴി മികച്ച ഡ്രൈവർമാരെ സൃഷ്ടിക്കാൻ കഴിയുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് മാസം മുൻപുള്ള കണക്കു പ്രകാരം ഡ്രൈവിങ് സ്കൂളുകൾ വഴി 2 കോടി 87 ലക്ഷം രൂപ ലാഭം ഉണ്ടായതായും, ഇതുവരെ 22 ഡ്രൈവിങ് സ്കൂളുകൾ ആരംഭിച്ചതായും മന്ത്രി വ്യക്തമാക്കി.

English Summary

Transport Minister K.B. Ganesh Kumar said in the Kerala Assembly that KSRTC’s budget tourism project is receiving strong public response and generating significantly higher revenue.
SlugTransport Minister K.B. Ganesh Kumar said in the Kerala Assembly that KSRTC’s budget tourism project is receiving strong public response and generating significantly higher revenue.
Slug

ksrtc-budget-tourism-revenue-rise-ganesh-kumar-assembly

KSRTC, Budget tourism, Ganesh Kumar, Kerala Assembly, Transport Minister, Revenue growth, Profit, Kerala transport, KSRTC advertisements, KSRTC shops tender, KSRTC driving schools

spot_imgspot_img
spot_imgspot_img

Latest news

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ കുടുങ്ങി

വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അപകടം; നാദാപുരത്ത് സ്കൂൾ ബസ് കിണറിന് മുകളിൽ...

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക്

ഇടിവും കുതിപ്പും ഒരേ ദിവസം; സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിലേക്ക് തിരുവനന്തപുരം: കേരളത്തിൽ...

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി സർക്കാർ

കർശന നടപടി: സ്വത്ത് വിവരങ്ങൾ നൽകാത്ത ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞ് യു.പി...

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം

വർഷത്തിൽ അഞ്ചല്ല, പത്ത്; ലൈസൻസ് റദ്ദാക്കുന്ന വ്യവസ്ഥ പരിഷ്‌കരിച്ച് നടപ്പിലാക്കാൻ കേരളം തിരുവനന്തപുരം: വർഷത്തിൽ...

Other news

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു

വാളയാറിൽ ട്രെയിനിടിച്ച് നാലു വയസ് പ്രായമുള്ള ആന ചരിഞ്ഞു വാളയാർ: പാലക്കാട് വാളയാർ...

തൃശൂർ പീച്ചിയിൽ കാട്ടാന ആക്രമണം; മയിലാടുംപാറ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

തൃശൂർ പീച്ചിയിൽ കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം തൃശൂരിലെ പീച്ചി വന്യജീവി സങ്കേതത്തിന്...

ക്രൂരതയുടെ അങ്ങേയറ്റം; വെള്ളിക്കാപ്പുകൾ മോഷ്ടിക്കാൻ വയോധികയുടെ കാലുകൾ അറുത്തുമാറ്റി മോഷ്ടാക്കൾ; പിന്നാലെ ക്രൂരമായി കൊലപ്പെടുത്തി

വെള്ളിക്കാപ്പുകൾ മോഷ്ടിക്കാൻ വയോധികയുടെ കാലുകൾ അറുത്തുമാറ്റി മോഷ്ടാക്കൾ രാജസ്ഥാനിലെ ജയ്‌പൂരിൽ മനസ്സാക്ഷിയെ നടുക്കുന്ന...

കിച്ചുവും നീലുവും വിളിക്കുന്നത് ‘ബാപ്പൂ’ എന്ന്… മേയറുടെ ചങ്ക് കൂട്ടുകാർ; ഒന്നും രണ്ടുമല്ല ഇരുന്നൂറിലേറെ

കിച്ചുവും നീലുവും വിളിക്കുന്നത് ‘ബാപ്പൂ’ എന്ന്… മേയറുടെ ചങ്ക് കൂട്ടുകാർ; ഒന്നും...

ചുരിദാർ ധരിച്ചെത്തിയതിന് സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന്; കൊട്ടാരക്കരയിൽ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച് പ്രധാനാധ്യാപിക

കൊട്ടാരക്കരയിൽ സ്കൂൾ ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച് പ്രധാനാധ്യാപിക കൊല്ലം കൊട്ടാരക്കര നടുവത്തൂർ...

Related Articles

Popular Categories

spot_imgspot_img