web analytics

ഗുരുവായൂരിൽ ഇനി സുഖദർശനം; ഫെയ്‌സ് ആപ്പ് വഴി ടോക്കൺ

ഗുരുവായൂരിൽ ഇനി സുഖദർശനം; ഫെയ്‌സ് ആപ്പ് വഴി ടോക്കൺ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് ദർശനം കൂടുതൽ സുഗമമാക്കുന്നതിനായി ‘ഫെയ്‌സ് ആപ്പ്’ സംവിധാനം നടപ്പാക്കാൻ തീരുമാനം. ഈ സംവിധാനത്തിന് മുന്നിൽ നിന്നാൽ ഭക്തർക്ക് ടോക്കൺ ലഭിക്കും.

ടോക്കണിൽ ദർശന സമയം രേഖപ്പെടുത്തിയിരിക്കും. ക്ഷേത്രപരിസരത്തും സമീപപ്രദേശങ്ങളിലുമായി 12 കേന്ദ്രങ്ങളിൽ ഫെയ്‌സ് ആപ്പ് സിസ്റ്റം സ്ഥാപിക്കാനാണ് പദ്ധതി.

ദർശന സമയമെത്തുന്നതുവരെ പ്രത്യേകമായി ഒരുക്കുന്ന കമ്പാർട്ട്മെന്റുകളിൽ ഭക്തർക്ക് വിശ്രമിക്കാം. ടോക്കൺ നമ്പറുകൾ കമ്പാർട്ട്മെന്റുകളിൽ തെളിയും.

സമയം അടുത്താൽ ടോക്കൺ നമ്പർ അനുസരിച്ച് കമ്പാർട്ട്മെന്റുകളിൽ നിന്ന് ദർശന ക്യൂവിലേക്ക് നീങ്ങുക മതി. ഇതിലൂടെ ക്ഷേത്രം സന്ദർശിക്കുന്നവരുടെ എണ്ണം കൃത്യമായി കണക്കാക്കാനും ആളെ തിരിച്ചറിയാനും സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.

ഭക്തർ കാത്തിരിക്കുന്ന ഇടങ്ങളിൽ സൗണ്ട് ബോക്സുകൾ സ്ഥാപിച്ച് കുറഞ്ഞ ശബ്ദത്തിൽ ഭക്തിഗാനങ്ങൾ പ്രക്ഷേപണം ചെയ്ത് ഭക്തിപൂർണമായ അന്തരീക്ഷം സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കാത്തിരിപ്പ് പ്രദേശങ്ങളിൽ ഗുരുവായൂരപ്പന്റെ ചരിത്രം, ഭക്തരുടെ അനുഭവങ്ങൾ എന്നിവ ഉൾപ്പെടുത്തിയ ഡോക്യുമെന്ററികളും പ്രദർശിപ്പിക്കും.

കൂടാതെ ബാത്ത്‌റൂം സൗകര്യം, മെഡിക്കൽ സഹായം, സ്‌നാക്‌സ് കഴിക്കാനുള്ള സൗകര്യം, വാഷ്‌ബേസ്, പൂജകളും വഴിപാടുകളും ബുക്ക് ചെയ്യാൻ ടച്ച് സ്‌ക്രീൻ സംവിധാനം തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.

വിർച്വൽ റിയാലിറ്റി ഉപയോഗിച്ച് ഡോം തിയേറ്റർ ഒരുക്കാനും പദ്ധതിയുണ്ടെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റർ ഒ.വി. അരുണ്‍ കുമാർ വ്യക്തമാക്കി.

ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനുള്ള പ്രധാന നടപടികളിലൊന്നാണ് ഫെയ്‌സ് ആപ്പ് സംവിധാനമെന്നും ഇത് ഉടൻ നടപ്പാക്കുമെന്നും അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതിനായി താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്. മികച്ച ആശയങ്ങൾ അവതരിപ്പിക്കുന്ന കമ്പനിക്ക് പദ്ധതി നടത്തിപ്പ് ക്ഷേത്രഭരണ സമിതി ഏൽപ്പിക്കും.

ക്ഷേത്രത്തിൽ വിപുലമായ ക്യൂ കോംപ്ലക്സ് സംവിധാനം നിലവിൽ വരുന്നതുവരെ ഫെയ്‌സ് ആപ്പ് സംവിധാനം തുടരുമെന്നും അധികൃതർ അറിയിച്ചു.

ENGLISH SUMMARY

Guruvayur Temple has decided to implement a “Face App” token system to make darshan smoother for devotees. Tokens with allotted darshan time will be issued through face recognition at 12 centres around the temple area. Devotees can wait in dedicated compartments and enter the queue as per token numbers. Additional facilities like low-volume devotional music, documentaries, bathrooms, medical support, snacks, wash areas, touch-screen booking for offerings, and a VR dome theatre are also planned. The system will remain until a larger queue complex is completed.

guruvayur-temple-face-app-token-system-darshan

Guruvayur Temple, Thrissur, Face App, token system, darshan, devotees, queue management, temple facilities, VR dome theatre, Kerala news

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ്

ഇറാനുമായുള്ള യുദ്ധത്തിൽ അയവ്; രണ്ടാഴ്ചത്തെ വെടിനിർത്തൽ നിർദേശവുമായി ഡോണൾഡ് ട്രംപ് വാഷിങ്ടൺ: ഡോണൾഡ് ട്രംപ്...

Other news

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ് തങ്ങൾ

ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിന് അർഹതയുണ്ട്; പക്ഷേ ഇപ്പോൾ അവകാശവാദമില്ല: മുനവറലി ശിഹാബ്...

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം

ധനലാഭം, സന്തോഷം, കുടുംബസംഗമം; ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ നക്ഷത്രഫലം: ദിവസത്തിന്റെ ആദ്യപകുതിയും അവസാനപകുതിയും തമ്മിൽ...

സമസ്തയുടെ കരുത്തുറ്റ പണ്ഡിത തേജസ്സ് ഇനി ഓർമ്മ; ടി.എസ് ഇബ്രാഹീം കുട്ടി മുസ്ല്യാർ വിടവാങ്ങി

കണ്ണൂർ: മുസ്ലിം വൈജ്ഞാനിക ലോകത്തിന് നികത്താനാവാത്ത നഷ്ടം സമ്മാനിച്ചുകൊണ്ട് പ്രമുഖ പണ്ഡിതനും...

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം

വിഷു ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും; 15ന് വിഷുക്കണി ദർശനം പത്തനംതിട്ട:...

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി

യുഡിഎഫ് തരംഗമെന്ന് പ്രവചനം; 91–102 സീറ്റുകൾ വരെ നേടുമെന്ന് റാഷിദ് സി.പി തിരുവനന്തപുരം:...

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്!

കുവൈത്തിനെ ഞെട്ടിച്ച് ഇറാൻ ഡ്രോണുകൾ; ഗൾഫ് മേഖല വീണ്ടും യുദ്ധഭീതിയിലേക്ക്! കുവൈത്ത് സിറ്റി: വെടിനിർത്തൽ...

Related Articles

Popular Categories

spot_imgspot_img