web analytics

ഇഷ്ടപ്പെട്ട് പഠിച്ചാൽ വിജയം ഉറപ്പ്;  ഇത് കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവനാരായണിന്റെ വിജയമന്ത്രം

ഇഷ്ടപ്പെട്ട് പഠിച്ചാൽ വിജയം ഉറപ്പ്;  ഇത് കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവനാരായണിന്റെ വിജയമന്ത്രം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വന്തം സിവിൽ സർവീസ് പരീക്ഷയായ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) സ്ട്രീം–1 പരീക്ഷയിൽ ദേവനാരായൺ ഒന്നാം റാങ്ക് നേടി. 

നിശ്ചയദാർഢ്യവും കഠിന പരിശ്രമവും കൈമുതലാക്കിയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ദേവനാരായൺ പറഞ്ഞു.

പുല്ലയിൽ സരസ്വതി ഭവനിൽ അനിൽകുമാർ–ശാലിനി ദമ്പതികളുടെ മകനാണ് 26 വയസ്സുകാരനായ ദേവനാരായൺ. 

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണ് അവധി എടുത്ത് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്. 

പരിശീലനത്തിനിടെയാണ് കെ.എ.എസ് പരീക്ഷയ്ക്കും അപേക്ഷ നൽകിയത്. ആദ്യ ശ്രമത്തിൽ തന്നെ ഒന്നാം റാങ്ക് നേടാനായതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്.

സ്കൂൾ കാലം മുതൽ പുലർച്ചെ എഴുന്നേറ്റ് പഠിക്കുന്ന ശീലം ഉണ്ടായിരുന്നുവെന്ന് ദേവനാരായൺ പറയുന്നു. പിന്നീട് അത് അർധരാത്രി മുതൽ പുലരുംവരെ നീളുന്ന പഠനരീതിയായി മാറി. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയിരുന്നു.

തിരുവനന്തപുരം ബാർട്ടൺ ഹിൽ എൻജിനിയറിങ് കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം നേടി. 

തുടർന്ന് ഒരു വർഷം പി.എസ്.സി പരിശീലനത്തിനായി ചെലവഴിച്ചു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയിൽ 20-ാം റാങ്ക് നേടിയായിരുന്നു സർവീസിലേക്കുള്ള പ്രവേശനം.

പഞ്ചായത്ത് സെക്രട്ടറി, കേരള ബാങ്ക് അസിസ്റ്റന്റ് മാനേജർ ഉൾപ്പെടെ ഏഴോളം പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ദേവനാരായൺ ഇടം നേടിയിട്ടുണ്ട്.

കഠിന പരിശ്രമത്തിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താനാകൂവെന്നും വിഷയങ്ങളെ സത്യമായി ഇഷ്ടപ്പെട്ട് പഠിച്ചാൽ വിജയം ഉറപ്പാണെന്നും ദേവനാരായൺ പറയുന്നു. 

യു.പി.എസ്.സി ലക്ഷ്യമിട്ടുള്ള പഠനമായതിനാൽ സ്ഥിരതയുള്ള തയ്യാറെടുപ്പാണ് നടത്തിയത്. 

ടി.വി ചാനലുകളിലെ ചർച്ചകൾ പതിവായി കാണുന്നത് വിഷയങ്ങളുടെ അനുകൂല–വിരുദ്ധ വശങ്ങൾ മനസിലാക്കാൻ സഹായിച്ചതായും ഓരോ വിഷയത്തെയും കുറിച്ച് പരമാവധി വിവരങ്ങൾ ശേഖരിച്ച് എഴുതിപ്പഠിച്ചത് വലിയ സഹായമായതായും അദ്ദേഹം പറഞ്ഞു.

English Summary

Devanarayan secured first rank in the Kerala Administrative Service (KAS) Stream-1 examination through hard work and determination. The 26-year-old, who was working as a University Assistant at Pookode Veterinary University, prepared for the exam while on leave and achieved the top rank in his first attempt.

devanarayan-tops-kerala-administrative-service-kas-stream-1

Devanarayan, KAS rank holder, Kerala Administrative Service, KAS Stream 1, PSC success story, civil service preparation, Kerala news, education news, university assistant, competitive exams

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക്; രണ്ട് മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനു പിന്നിൽ നടന്നത്….ഒടുവിൽ ആശ്വാസവും

സൈബർ ലോകത്തെ നിശ്ചലമാക്കി യൂട്യൂബ് പണിമുടക്ക് ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളെ വലച്ചുകൊണ്ട് ജനപ്രിയ...

കടമ്പനാട് യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ!

കടമ്പനാട് യുവതിയുടെ മരണം: യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പിടിയിൽ! പത്തനംതിട്ട കടമ്പനാട്ടെ...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം പകർന്ന് ലേലം വിളി

ഈ സ്രാവിന്റെ ചിറകിനും പല്ലിനും ലക്ഷങ്ങൾ! വിഴിഞ്ഞത്ത് കൂറ്റൻ മത്സ്യം; ആവേശം...

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ?

അയിഷ പോറ്റി വന്നതോടെ കസേര തെറിച്ചു; മനംനൊന്ത് രശ്മി താമര ചൂടുമോ? കൊട്ടാരക്കര:മഹിള...

Related Articles

Popular Categories

spot_imgspot_img