web analytics

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 പേർക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക് ഗുരുതര പരുക്ക്

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് കത്തി; 2 പേർക്ക് ദാരുണാന്ത്യം, രണ്ടു പേർക്ക് ഗുരുതര പരുക്ക്

കൊട്ടാരക്കര: ദേശീയപാതയിൽ ബൈക്കുകൾ തമ്മിൽ നേർക്കുനേർ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. 

നെടുവത്തൂർ താമരശ്ശേരി ജംഗ്ഷന് സമീപം ഇന്നലെ രാത്രി 10.30ഓടെയായിരുന്നു ദാരുണമായ സംഭവം. എഴുകോൺ അമ്പലത്തുംകാല സ്വദേശി അഭിഷേക് (27) ദേഹമാസകലം പൊള്ളലേറ്റ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

 ഗുരുതരമായി പരുക്കേറ്റ മൈലം സ്വദേശി സിദ്ധിവിനായകിനെ (19) ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അപകടത്തിൽ നീലേശ്വരം സ്വദേശികളായ ജീവൻ, സനൂപ് എന്നിവർക്ക് ഗുരുതര പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 എതിർദിശകളിൽ നിന്ന് എത്തിയ ബൈക്കുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇന്ധനച്ചോർച്ച ഉണ്ടായതിനെ തുടർന്നാണ് വാഹനങ്ങൾക്കു തീപിടിച്ചതെന്ന് പൊലീസ് അറിയിച്ചു.

 സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary:

Two people were killed after two motorcycles collided head-on and caught fire on a national highway near Neduvathoor, Kottarakkara. One victim died on the spot due to severe burns, while the other succumbed to injuries at the hospital. Two more youths sustained serious injuries and are undergoing treatment. Fuel leakage after the collision is believed to have caused the fire.

kottarakkara-bike-collision-fire-two-killed

Kottarakkara, Road Accident, Bike Collision, Fire Accident, Kerala News, National Highway, Fatal Crash

spot_imgspot_img
spot_imgspot_img

Latest news

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന് അലക്സി ലിയോനോവ് 

രണ്ടല്ല, കൊന്നത് 19 റഷ്യൻ സ്ത്രീകളെ; താൻ ഒരു സീരിയൽ കില്ലറാണെന്ന്...

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

Other news

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല

അമ്മയുടെ വാരിയെല്ല് ഒടിക്കാൻ കാരണം ഫെയ്സ്ക്രീം മാറ്റിവെച്ചത് മാത്രമല്ല കൊച്ചി: കൊലപാതകവും കഞ്ചാവ്...

തിരുവനന്തപുരത്തെ നടുക്കി ദാരുണ കൊലപാതകം:യുവതിയെ മര്‍ദിച്ചുകൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാന നഗരിയെ നടുക്കിക്കൊണ്ട് വീണ്ടും ഒരു സ്ത്രീഹത്യ കൂടി.യുവതിയെ...

ട്രെയിനുണ്ട്, സ്റ്റോപ്പില്ല; അമൃത്‌ഭാരത് എക്സ്പ്രസ് വന്നിട്ടും മലബാറിന് അവ​ഗണന

ട്രെയിനുണ്ട്, സ്റ്റോപ്പില്ല; അമൃത്‌ഭാരത് എക്സ്പ്രസ് വന്നിട്ടും മലബാറിന് അവ​ഗണന കോഴിക്കോട്: നാഗർകോവിൽ–മംഗളൂരു–നാഗർകോവിൽ അമൃത്‌ഭാരത്...

പറന്നുയർന്ന് നിമിഷങ്ങൾക്കകം നിലംപതിച്ചു; തകർന്നു വീണത് എട്ട് യാത്രക്കാരുമായി പുറപ്പെട്ട വിമാനം 

പറന്നുയർന്ന് നിമിഷങ്ങൾക്കകം നിലംപതിച്ചു; തകർന്നു വീണത് എട്ട് യാത്രക്കാരുമായി പുറപ്പെട്ട വിമാനം  മെയ്നെ:...

മകളെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവതിക്ക് ദാരുണാന്ത്യം

മകളെ ഡോക്ടറെ കാണിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; യുവതിക്ക്...

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ

ട്രെയിനിൽ നിന്ന് ഇറങ്ങുന്നതിനെച്ചൊല്ലി തർക്കം; കോളജ് പ്രഫസറെ കുത്തിക്കൊലപ്പെടുത്തി സഹയാത്രികൻ മുംബൈ: ട്രെയിനിൽ...

Related Articles

Popular Categories

spot_imgspot_img