web analytics

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ പൂർണ്ണമായും അറ്റുപോയി

പുലർച്ചെ 3 മണിക്ക് പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെ പത്രവിതരണക്കാരനെ വെട്ടിപ്പരിക്കേൽപിച്ചു; ഇടത് തള്ളവിരൽ പൂർണ്ണമായും അറ്റുപോയി

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ മേലഡൂരിൽ പുലർച്ചെ പത്രവിതരണക്കാരന് നേരെ ക്രൂരമായ ആക്രമണം. പ്ലാശേരി വീട്ടിൽ വർഗീസ് (62) ആണ് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റത്.

ആക്രമണത്തിൽ വർഗീസിന്റെ ഇടതുകൈയിലെ തള്ളവിരൽ പൂർണ്ണമായും അറ്റുപോയി. വലതുകൈക്കും താടിക്കും ഗുരുതര പരിക്കുകളുണ്ട്.

അന്നമനട മേലഡൂർ ജംഗ്ഷനിൽ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. പതിവുപോലെ പത്രക്കെട്ടുകൾ തരംതിരിക്കുന്നതിനിടെയാണ് ബൈക്കിലെത്തി മുഖംമൂടി ധരിച്ച ഒരാൾ വർഗീസിനെ ആക്രമിച്ചത്.

ഈ സമയത്ത് വർഗീസിനൊപ്പം മറ്റ് രണ്ട് പത്രവിതരണക്കാരും സ്ഥലത്തുണ്ടായിരുന്നു. എന്നാൽ അക്രമി അവരെ ബലമായി തള്ളിമാറ്റിയ ശേഷം വർഗീസിനെ വെട്ടുകയായിരുന്നു.

പരിക്കേറ്റ വർഗീസിനെ ഉടൻ തന്നെ എറണാകുളത്തെ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

A newspaper distributor was brutally attacked in Meladoor, Thrissur district, early Tuesday morning. The victim, Varghese (62), lost his left thumb completely in the assault. He also sustained serious injuries to his right hand and chin. The masked attacker arrived on a bike and attacked Varghese while he was sorting newspapers at the junction. Police have launched an investigation into the incident.

thrissur-newspaper-distributor-attacked-meladoor

Thrissur, Meladoor, Newspaper Distributor, Attack, Crime News, Kerala News, Varghese

spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ ജയിലിലായില്ലേ…അയ്യപ്പകോപം തന്നെ

ശബരിമലയിൽ ആന ഇടഞ്ഞ് തിടമ്പ് താഴെ വീണത് വെറുതെയല്ലാ…2014-ൽ ദേവപ്രശ്നത്തിൽ തെളിഞ്ഞതുപോലെ...

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്? 

ഒറ്റയ്ക്ക് പൊരുതിയ ചെകവൻ  താമരക്കളരിയിൽ; കൂട്ടിയും കിഴിച്ചും നോക്കുമ്പോൾ ഗുണം ആര്‍ക്ക്?  കൊച്ചി...

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിൽ

ട്വന്റി ട്വന്റി എൻഡിഎയിൽ; ഔദ്യോഗിക പ്രഖ്യാപനം നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി...

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; അമ്മ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ

ഒന്നരവയസുകാരനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തിയ ശരണ്യക്ക് ജിവപര്യന്തം ശിക്ഷ കണ്ണൂർ ∙ ഒന്നര...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Other news

വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാറുമായി കറക്കം; വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ്

വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ് രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വ്യാജ ഡിപ്ലോമാറ്റിക്...

തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് വെറും 3 മണിക്കൂർ:അതിവേഗ റെയില്‍ പദ്ധതി വിശദീകരിച്ച് ഇ ശ്രീധരന്‍

മലപ്പുറം: കേരളത്തിന്റെ ഗതാഗത ചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി മെട്രോ മാൻ ഇ....

തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ചു

തൃക്കാക്കര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ തമിഴ്നാട് സ്വദേശി മരിച്ചു കൊച്ചി: തൃക്കാക്കര പൊലീസ് കസ്റ്റഡിയിലെടുത്ത...

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു; ‘ഡയപ്പർ’ രക്ഷിച്ചു!

20 ദിവസം മാത്രം പ്രായം, നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് കിണറ്റിലേക്കെറിഞ്ഞു;...

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്; പുൽമേടുകളിൽ വ്യാപകമായി മഞ്ഞു പാളികൾ

മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക് ഒരിടവേളക്കുശേഷം മൂന്നാർ വീണ്ടും അതിശൈത്യത്തിലേക്ക്. മേഖലയിലെ കുറഞ്ഞ താപനിലയായ...

Related Articles

Popular Categories

spot_imgspot_img