100 കിലോ തൂക്കമുളള നിരോധിത പുകയിലഉൽപ്പന്നങ്ങൾ പിടികൂടി
കോവളം ലൈറ്റ്ഹൗസ് ബീച്ച് റോഡിൽ സ്വകാര്യ വ്യക്തിയുടെ വിവിധോൽപ്പനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് മൂന്നുലക്ഷം രൂപ വിലവരുന്ന 100 കിലോ തൂക്കമുളള നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി.
വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി ഹബീബിന്റെ (50) കടയിൽ സൂക്ഷിച്ചരുന്ന പുകയില ഉൽപ്പന്നങ്ങളാണ് എക്‌സൈസിന്റെ നെയ്യാറ്റിൻകര റേഞ്ച് ബുധനാഴ്ച രാത്രി 9.30 ഓടെ പിടികൂടിയത്.
സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണിത്.കുറഞ്ഞ വിലക്ക് വാങ്ങുന്ന ഇവ മൂന്നുമുതൽ നാലിരിട്ടി വിലക്കാണ് വിൽക്കുന്നതെന്നും കണ്ടെത്തി.
ഇതേ കടയിൽ വിദേശ സിഗററ്റ് അടക്കമുളള ഉൽപ്പന്നങ്ങൾ വിൽക്കുന്നുണ്ട്. രേഖകളില്ലാതെയാണ് ഇവയെത്തിച്ച് വിൽപ്പന നടത്തുന്നുവെന്നും എക്‌സൈസ് ഇൻസ്‌പെക്ടർ ജെ.എസ്. പ്രശാന്ത് പറഞ്ഞു.
ഇതേ തുടർന്ന് ജി.എസ്.ടി വിഭാഗത്തിനും ഇതേക്കുറിച്ച് വിവരം നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥരായ ബി.പ്രസന്നൻ, ജി.അനീഷ്, അൽത്താഫ്, ലാൽകൃഷ്ണ എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്.









