web analytics

‘ഇതുവരെ ഒരു ചീത്തപ്പേരും കേൾപ്പിച്ചിട്ടില്ല; അവനിത് താങ്ങാനായിട്ടുണ്ടാവില്ല’; ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു

ദീപക്കിന്റെ കുടുംബം നിയമനടപടിക്കൊരുങ്ങുന്നു

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോയെ തുടർന്ന് അപമാനവും മാനസിക സംഘർഷവും നേരിട്ട യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം ശക്തമായ നിയമനടപടികൾക്ക് ഒരുങ്ങുന്നു.

കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ഉള്ളാട്ടുതൊടിയിലെ ‘ദീപക്കി’ൽ യു. ദീപക് (42) ആണ് ഞായറാഴ്ച സ്വന്തം കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തപ്പെട്ടത്.

യുവതി സമൂഹമാധ്യമത്തിൽ അപകീർത്തികരമായ ആരോപണങ്ങളോടെ വിഡിയോ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് ദീപക് കടുത്ത മാനസിക സമ്മർദത്തിലായതെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും ബന്ധുക്കൾ ആരോപിച്ചു.

ഉള്ളാട്ടുതൊടി ജോയിയുടെയും കന്യകയുടെയും ഏകമകനാണ് ദീപക്. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ ഒരു സ്വകാര്യ വസ്ത്രസ്ഥാപനത്തിൽ സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്തുവന്നിരുന്ന ദീപക്, ജോലി ആവശ്യത്തിനായി വെള്ളിയാഴ്ച കണ്ണൂർ പയ്യന്നൂരിലേക്ക് പോയിരുന്നു.

ട്രെയിനിൽ നിന്നിറങ്ങി ബസിൽ പോകുന്നതിനിടെയാണ് അരീക്കോട് സ്വദേശിനിയായ യുവതി, തന്റെ ശരീരത്തിൽ ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്ന ആരോപണത്തോടെ ദീപകിനെതിരെ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.

പിന്നാലെ ശനിയാഴ്ച സംഭവത്തെ കുറിച്ചുള്ള വിശദീകരണവും വിലയിരുത്തലുമായി യുവതി മറ്റൊരു വിഡിയോ കൂടി പുറത്തുവിട്ടു.

ഇതോടെയാണ് ദീപക് മാനസികമായി തളർന്നതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ദീപകിനെ വർഷങ്ങളായി അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ദീപക് ജോലി ചെയ്തിരുന്ന വസ്ത്രസ്ഥാപനത്തിന്റെ ഉടമയും വ്യക്തമാക്കി.

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത അപമാനബോധവും മാനസിക വിഷമവും അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ വാദം.

ദീപക്കിന്റെ മരണത്തിൽ മെഡിക്കൽ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ബിഎൻഎസ്എസ് 194 പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തി, ബന്ധപ്പെട്ടവരുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടർനടപടി സ്വീകരിക്കുമെന്നാണ് പൊലീസ് നിലപാട്.

സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് പ്രത്യേക എഫ്‌ഐആർ ആവശ്യമുണ്ടോ എന്നത് അന്വേഷണത്തിന് ശേഷം തീരുമാനിക്കും. ദീപക്കിന്റെ കിടപ്പുമുറിയിൽ നിന്നും ലഭിച്ച മൊബൈൽ ഫോണും ടാബും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശനിയാഴ്ച രാത്രി പത്തുമണിയോടെ കിടപ്പുമുറിയിൽ പോയ ദീപക്, രാവിലെ ഏഴരയോടെ വാതിൽ തുറക്കാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നാട്ടുകാരുടെ സഹായത്തോടെ വാതിൽ തുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വിഡിയോ പ്രചരിക്കുന്ന വിവരം സുഹൃത്തുക്കളിൽ നിന്നാണ് ദീപക് അറിഞ്ഞതെന്നും, സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാത്ത മാതാപിതാക്കൾക്ക് ഇത് അറിയില്ലായിരുന്നുവെന്നും കുടുംബം പറഞ്ഞു.

മകന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് സിറ്റി പൊലീസ് കമ്മിഷണർക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.

ദീപക്കിനെതിരേ വിഡിയോ പ്രചരിപ്പിച്ച യുവതിക്കെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ കോണുകളിൽ നിന്നുമുള്ള പ്രതിഷേധവും ശക്തമാകുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

Other news

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ പിടിയിൽ!

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും ഉൾപ്പെടെ എട്ടുപേർ...

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ് കേസുകൾ

കണ്ണുതുറപ്പിക്കേണ്ട കണക്കുകൾ! 2024-ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 11,897 മിസ്സിംഗ്...

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി

ഭാഗ്യം വന്നത് കോടികളുടെ രൂപത്തിൽ, പക്ഷേ റീത്ത തിരഞ്ഞെടുത്തത് സത്യസന്ധതയുടെ വഴി ഉത്തർപ്രദേശ്:...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

Related Articles

Popular Categories

spot_imgspot_img