web analytics

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും

ഭാരതപ്പുഴയിൽ ഇനി ഭക്തിയുടെ ആറാട്ട്; കേരളത്തിന്റെ കുംഭമേളയ്ക്ക് ഇന്ന് തുടക്കമാകും

തിരുനാവായ: കേരളത്തിന്റെ കുംഭമേളയായി വിശേഷിപ്പിക്കപ്പെടുന്ന മഹാമാഘ മഹോത്സവത്തിന് ഇന്ന് തിരുനാവായയിൽ തുടക്കമാകും.

 വെള്ളിയാഴ്ച ഭാരതപ്പുഴയുടെ തീരത്ത് പ്രത്യേക പൂജകളും ആചാരാനുഷ്ഠാനങ്ങളുമോടെയാണ് മഹോത്സവത്തിന് ആത്മീയ തുടക്കം കുറിക്കുന്നത്. 

ഔപചാരിക ഉദ്ഘാടനം ജനുവരി 19-ന് രാവിലെ 11-ന് നാവാമുകുന്ദ ക്ഷേത്രപരിസരത്ത് നടക്കും. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മഹോത്സവം ഉദ്ഘാടനം ചെയ്യും.

മഹാമാഘവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മഹാമാഘം സഭാപതി മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി അറിയിച്ചു.

 ജനുവരി 19 മുതൽ ഫെബ്രുവരി 3 വരെ നീളുന്ന മഹോത്സവം, നാടിന്റെ ആത്മീയ–സാംസ്കാരിക പാരമ്പര്യങ്ങളുടെ സംഗമകേന്ദ്രമായി തിരുനാവായയെ മാറ്റും.

വെള്ളിയാഴ്ച രാവിലെ സ്വാമി അഭിനവ ബാലാനന്ദ ഭൈരവയുടെ കാർമികത്വത്തിൽ നടക്കുന്ന ചടങ്ങുകളോടെയാണ് മഹാമാഘത്തിന് തുടക്കം. 

കേരളത്തിലെ വിവിധ ഹിന്ദു സമ്പ്രദായങ്ങളിൽപ്പെട്ട ഭക്തർ തങ്ങളുടെ അനുഷ്ഠാനങ്ങളനുസരിച്ച് തിരുനാവായയിൽ ദേവതാവന്ദനങ്ങളും പിതൃകർമങ്ങളും നിർവഹിക്കും. 

രാവിലെ ആറുമുതൽ ആയിനിപ്പുള്ളി വൈശാഖിന്റെ ആചാര്യകാർമികത്വത്തിൽ വീരസാധനക്രിയയും നടക്കും.

ശനിയാഴ്ച രാവിലെ ചെറുമുക്ക് വൈദികൻ വല്ലഭൻ അക്കിത്തിരിപ്പാട് ആചാര്യനായി വൈദിക ശ്രാദ്ധകർമം നടത്തും.

 ഇതോടെയാണ് തിരുനാവായയിലെ കുംഭമേള ചടങ്ങുകൾക്ക് ഔപചാരിക തുടക്കം കുറിക്കുക.

ഇതിനിടെ, മഹോത്സവത്തിനായി ഭാരതപ്പുഴയിൽ നടന്ന നിർമാണപ്രവർത്തനങ്ങൾക്ക് നേരത്തെ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. 

ഇതിനെത്തുടർന്ന് മഹാമാഘമഹോത്സവ സമിതി ചെയർമാൻ അരീക്കര സുധീർ നമ്പൂതിരിയുടെ നേതൃത്വത്തിൽ സംഘാടകർ വ്യാഴാഴ്ച ജില്ലാ കളക്ടർ വി.ആർ. വിനോദുമായി നടത്തിയ ചർച്ചകൾക്കുശേഷം, കർശന നിബന്ധനകളോടെ പ്രവർത്തനങ്ങൾ തുടരാനും ചടങ്ങുകൾ നടത്താനും ജില്ലാഭരണകൂടം വാക്കാൽ അനുമതി നൽകി.

സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച വൈകീട്ട് മേളാപരിസരവും സുരക്ഷാസംവിധാനങ്ങളും പരിശോധന നടത്തി. 

ഭാരതപ്പുഴയുടെ തീരത്ത് ആത്മീയതയും പാരമ്പര്യവും ഒരുമിക്കുന്ന ദിനങ്ങളാണ് ഇനി തിരുനാവായയെ കാത്തിരിക്കുന്നത്.

English Summary:

The Maha Magha festival, known as Kerala’s Kumbh Mela, begins today at Thirunavaya with special rituals on the banks of the Bharathapuzha river. The official inauguration will be held on January 19, with Kerala Governor Rajendra Vishwanath Arlekar inaugurating the event. The festival will continue until February 3 with elaborate spiritual, cultural, and security arrangements in place.

maha-magha-festival-thirunavaya-kerala-kumbh-mela-begins

Maha Magha Festival, Thirunavaya, Kerala Kumbh Mela, Bharathapuzha, Navamukunda Temple, Spiritual Festival, Malappuram News, Kerala Culture

spot_imgspot_img
spot_imgspot_img

Latest news

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന് പറയാനാകുമോ? 

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന്...

Other news

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍ കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ...

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു; ജേക്കബ് ജോര്‍ജ്ജിന്റെ മരണം ഹൃദയാഘാതം മൂലം

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ചരമ...

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

കേരളത്തിന് പുതിയ പാസഞ്ചർ ട്രെയിൻ അനുവദിച്ച് ഇന്ത്യൻ റെയിൽവേ തൃശ്ശൂർ: കേരളത്തിന് പുതിയ...

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ

കോനെൻകി…ആർത്തവവിരാമത്തെ ആഘോഷമാക്കുന്നവർ ആർത്തവവിരാമത്തെ പല സമൂഹങ്ങളും ദുഃഖവും മടുപ്പും നാണക്കേടും നിറഞ്ഞ ഒരു...

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി; പ്രതിക്കായി തിരച്ചിൽ: മകളുമായുള്ള യുവാവിന്റെ ബന്ധത്തെ ചോദ്യം ചെയ്തത് പ്രകോപനം

പാലക്കാട് തളികക്കല്ലിൽ ആദിവാസി ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി പാലക്കാട് ജില്ലയിലെ മംഗലംഡാമിന് സമീപമുള്ള...

Related Articles

Popular Categories

spot_imgspot_img