web analytics

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

ജോസിൻ്റെ ചാട്ടത്തിന് തടയിട്ടത് മുഖ്യമന്ത്രി

തിരുവനന്തപുരം: യു.ഡി.എഫ് പ്രലോഭനങ്ങൾക്കും സഭയുടെ സമ്മർദ്ദങ്ങൾക്കും വഴങ്ങി മുന്നണി മാറാനുള്ള കേരള കോൺഗ്രസ്–എം നീക്കത്തിന് തടയിട്ടത് മുഖ്യമന്ത്രി പിണറായി വിജയൻ. 

മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എമാരായ ഡോ. എൻ. ജയരാജ്, പ്രമോദ് നാരായണൻ എന്നിവരെ ഒപ്പം നിർത്തുന്നതിൽ സി.പി.എം വിജയിച്ചതോടെയാണ് ജോസ് കെ.മാണിയുടെ രാഷ്ട്രീയ ചാഞ്ചാട്ടത്തിന് തിരിച്ചടിയായത്.

എൽ.ഡി.എഫ് വിടില്ലെന്ന നിലപാട് മൂവരും പരസ്യമായി സ്വീകരിച്ചതോടെയാണ് കേരള കോൺഗ്രസ്–എം ചെയർമാൻ ജോസ് കെ.മാണിക്ക് മുന്നിൽ വഴിയടഞ്ഞത്. 

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന് മേൽക്കൈ ലഭിച്ചതിന് പിന്നാലെ ജോസിന്റെ മനസ്സ് മുന്നണി മാറ്റത്തിലേക്ക് ചാഞ്ഞതായാണ് രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നത്. 

ഇതു മുൻകൂട്ടി തിരിച്ചറിഞ്ഞ് പി.കെ. കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ജോസിനെ യു.ഡി.എഫിലേക്കെത്തിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 

കോൺഗ്രസ് ഹൈക്കമാൻഡും ഇതിന് പിന്തുണയോടെ രംഗത്തെത്തി.

സിറോമലബാർ സഭയുടെ താത്പര്യവും കേരള കോൺഗ്രസ്–എം യു.ഡി.എഫിലേക്ക് വരുന്നതിലാണെന്ന വിലയിരുത്തലും ഈ നീക്കങ്ങൾക്ക് ശക്തി പകർന്നു. 

വി.ഡി. സതീശനെ സഭാ സിനഡിലേക്ക് ക്ഷണിച്ചതും ഈ പശ്ചാത്തലത്തിലാണ്.

അണിയറ നീക്കങ്ങളും ജോസ് കെ.മാണിയുടെ നിലപാട് മാറ്റങ്ങളും വ്യക്തമായതോടെ, മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി റോഷി അഗസ്റ്റിനോട് മുന്നണിയിൽ തന്നെ തുടരാൻ ആവശ്യപ്പെട്ടു. 

കഴിഞ്ഞ നാലര വർഷമായി മന്ത്രിസഭയിൽ ലഭിച്ച പരിഗണനയും സഹകരണവും അവഗണിക്കാനാവാത്തതാണെന്ന് റോഷിയും തിരിച്ചറിഞ്ഞു.

ഇപ്പോൾ മുന്നണി മാറ്റം സംഭവിക്കുകയും തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം ലഭിക്കാതിരിക്കുകയും ചെയ്താൽ രാഷ്ട്രീയ ഭാവിയിൽ ഉണ്ടാകുന്ന അനിശ്ചിതത്വവും മൂവരും ഗൗരവമായി വിലയിരുത്തി.

 ഇതോടെയാണ് മുന്നണി മാറ്റത്തിന് ഇല്ലെന്ന കടുത്ത നിലപാട് അവർ അനൗദ്യോഗിക ചർച്ചയിൽ ജോസ് കെ.മാണിയെ അറിയിച്ചത്. 

അതോടെ കേരള കോൺഗ്രസ്–എമ്മിനുള്ളിലെ മുന്നണി മാറ്റ ശ്രമങ്ങൾ താൽക്കാലികമായി അവസാനിച്ചതായാണ് സൂചന.

English Summary:

Chief Minister Pinarayi Vijayan successfully blocked Kerala Congress (M)’s possible shift to the UDF by ensuring the continued support of Minister Roshi Augustine and MLAs N. Jayaraj and Pramod Narayanan. Despite pressure from the UDF and the Syro-Malabar Church, the leaders reaffirmed their commitment to the LDF, dealing a setback to Jose K. Mani’s political maneuvering.

kerala-congress-m-udf-shift-blocked-pinarayi-vijayan

Kerala Politics, Kerala Congress M, Jose K Mani, Pinarayi Vijayan, LDF, UDF, Roshi Augustine, CPM, Syro Malabar Church, Political News Kerala

spot_imgspot_img
spot_imgspot_img

Latest news

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ വിശദമായ വാദം

കസ്റ്റഡി കാലാവധി അവസാനിച്ചു; മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് മാറ്റി; ജാമ്യ ഹര്‍ജിയില്‍ നാളെ...

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ തിരിച്ചെത്തിക്കുന്നത് ചരിത്രത്തിൽ ആദ്യം

ക്രൂ-11 സംഘം നിലംതൊട്ടു; നാലംഗ സംഘം ഭൂമിയിൽ; ആരോഗ്യപ്രശ്‌നം നേരിടുന്ന രോഗിയെ...

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി

9 വയസ്സുകാരിയുടെ കൈ നഷ്ടമായത് ക്രൂരമായ അനാസ്ഥയിൽ; ഒടുവിൽ ചികിത്സാ പിഴവ്...

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന് പറയാനാകുമോ? 

ഇരവിപുരം പിടിക്കാൻ എൻ.കെ. പ്രേമചന്ദ്രന്റെ മകൻ; ഇതിന് മക്കൾ രാഷ്ട്രീയം എന്ന്...

Other news

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

മതപരിവർത്തനം നടത്തിയെന്ന് ആരോപണം; ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍ കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ...

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു; ജേക്കബ് ജോര്‍ജ്ജിന്റെ മരണം ഹൃദയാഘാതം മൂലം

ഭാര്യാമാതാവിന്റെ ചരമ വാര്‍ഷികത്തിനായി നാട്ടിലെത്തിയ യുകെ മലയാളി അന്തരിച്ചു സ്റ്റീവനേജ്: ഭാര്യാമാതാവിന്റെ ചരമ...

‘തലയും വാലുമില്ലാത്ത ചാറ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് അപമാനിക്കാൻ, ഇതുകൊണ്ടൊന്നും പേടിക്കില്ല’; ഫെന്നി നൈനാനെതിരെ അതിജീവിത

ഇതുകൊണ്ടൊന്നും പേടിക്കില്ല; ഫെന്നി നൈനാനെതിരെ അതിജീവിത പത്തനംതിട്ട: തലയും വാലുമില്ലാത്ത ചാറ്റുകൾ...

കൊല്ലത്ത് സ്പോർട്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച സംഭവം: 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ്: അന്വേഷണം

കൊല്ലത്ത് സ്പോർട്സ് ഹോസ്റ്റലിൽ തൂങ്ങിമരിച്ച 2 പേരുടെയും പോക്കറ്റുകളിൽ ആത്മഹത്യാ കുറിപ്പ് കൊല്ലം:...

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി ജോണിനെതിരെ പൊലീസ് കേസ്

ഫ്‌ളാറ്റ് നിർമിച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി; ഷിബു ബേബി...

Related Articles

Popular Categories

spot_imgspot_img