പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്
മൂലമറ്റം: പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട 14 വയസ്സുകാരനെ അയൽവാസിയായ യുവാവ് ജീവൻ പണയപ്പെടുത്തി രക്ഷപ്പെടുത്തി.
ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട ഏഴാം ക്ലാസ് വിദ്യാർത്ഥി ആദി പി. രതീഷിനെയാണ് (14) അയൽവാസി കൂടിയായ അക്ഷയ് (22) സാഹസികമായി രക്ഷിച്ചത്.
മൂലമറ്റം പവർ ഹൗസിൽ നിന്ന് വെള്ളം പുറത്തേക്ക് വിട്ടതിനെ തുടർന്ന് പുഴയിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയർന്നതാണ് അപകടത്തിന് കാരണം.
തിങ്കളാഴ്ച വൈകിട്ട് 5.50ഓടെയായിരുന്നു സംഭവം. അമ്മയ്ക്കും സഹോദരനുമൊപ്പം കടവിലെത്തിയ ആദി, പെട്ടെന്ന് ജലനിരപ്പ് ഉയർന്നതോടെ ഒഴുക്കിൽപ്പെടുകയായിരുന്നു.
ഈ സമയം വീടിന്റെ ഉമ്മറത്ത് ഇരുന്ന് ചായ കുടിക്കുകയായിരുന്ന അക്ഷയ്, നിലവിളി കേട്ട് പുറത്തേക്ക് ഓടിയെത്തി.
കുട്ടി പുഴയിലൂടെ ഒഴുകിപ്പോകുന്നത് കണ്ടതോടെ ഒട്ടും വൈകാതെ പുഴയോരത്തെ കുറ്റിക്കാടുകൾക്കിടയിലൂടെ ഏകദേശം ഒരു കിലോമീറ്ററോളം ഓടിയെത്തിയ അക്ഷയ്, പുഴയിലേക്ക് ചാടി നീന്തി കുട്ടിയിലേക്കെത്തി.
പിന്നീട് ആദിയെ തോളിലേറ്റി സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു.
തൊടുപുഴയിലും മൂലമറ്റത്തും നിന്നുള്ള അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവും സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അക്ഷയുടെ ധീരതയെ നാട്ടുകാർ അഭിനന്ദിച്ചു.
English Summary:
A 22-year-old youth rescued a 14-year-old boy who was caught in a strong river current at the Thiriveni Sangamam in Moolamattam. The water level rose suddenly after water was released from the Moolamattam power house. The youth risked his life by jumping into the river and safely bringing the boy ashore before rescue teams arrived.

moolamattam-youth-rescues-boy-from-strong-river-current
Moolamattam, River Accident, Brave Youth, Child Rescue, Kerala News, Idukki News