web analytics

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ വൈറൽ

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ വൈറൽ

നടി ഐശ്വര്യ ലക്ഷ്മി വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ. വിവാഹം എന്ന സ്ഥാപനത്തിൽ വിശ്വാസമില്ലെന്ന് മുൻപ് തുറന്നുപറഞ്ഞതും, പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചതുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.

ഗട്ട ഗുസ്തി എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്താണ് വിവാഹം തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നും, ലിവിങ് ടുഗെദർ ബന്ധത്തോട് എതിർപ്പില്ലെങ്കിലും വിവാഹ സമ്പ്രദായത്തിൽ വിശ്വാസമില്ലെന്നും ഐശ്വര്യ വ്യക്തമാക്കിയത്.

ഇപ്പോൾ ചെന്നൈയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോയാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങിലെത്തിയത്.

ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വിമർശന കമന്റുകളുമായി രംഗത്തെത്തിയത്.

‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ’ എന്ന തരത്തിലുള്ള പരിഹാസ കമന്റുകളാണ് ചിലർ നടത്തിയത്.

പൊതുയിടങ്ങളിൽ ഇത്തരത്തിലുള്ള വസ്ത്രധാരണം അനുചിതമാണെന്നും വിമർശനമുയർന്നു.

അതേസമയം, ഐശ്വര്യ ലക്ഷ്മിയെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തി.

ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് അയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും, അതിനെ ചൊല്ലി അധിക്ഷേപിക്കേണ്ട കാര്യമില്ലെന്നുമാണ് പിന്തുണക്കുന്നവരുടെ നിലപാട്.

അനുകൂല-വിരുദ്ധ പ്രതികരണങ്ങൾക്കിടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.

English Summary:

Actress Aishwarya Lekshmi has once again become the center of social media debate after a video from a Chennai inauguration event went viral. While some criticized her outfit and appearance, many others came forward in her support, stating that clothing choices are a matter of personal freedom.

Actress Aishwarya Lekshmi has once again become the center of social media debate after a video from a Chennai inauguration event went viral. While some criticized her outfit and appearance, many others came forward in her support, stating that clothing choices are a matter of personal freedom.

aishwarya-lekshmi-viral-video-criticism-chennai-event

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ നിലപാട് നിര്‍ണായകം

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ...

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി…. കാഞ്ഞിരപ്പള്ളിയിൽ യുവതിയെയും യുവാവിനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഷേർളിയെ കൊലപ്പെടുത്തിയ ശേഷം ജോബ് ജീവനൊടുക്കി കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ വീട്ടമ്മയെയും യുവാവിനെയും...

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ് രീതി ഇങ്ങനെ

‘ചേട്ടാ, ആയിട്ടുണ്ട്’….‘ടിക്’ മാർക്ക് കാണിച്ച ശേഷം മുങ്ങും; കൊച്ചിയിലെ പുതിയ തട്ടിപ്പ്...

ഷേർളിയും ജോബും ദീർഘകാലമായി അടുപ്പത്തിൽ; കൊലപാതകത്തിന് പിന്നിൽ സംശയരോ​ഗം

കാഞ്ഞിരപ്പള്ളി (കോട്ടയം) ∙ കൂവപ്പള്ളിയിൽ ഷേർളിയുടെയും ജോബിന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു. ഷേർളിയെ...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ദുരന്തമെത്തി; വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം

വാഹനാപകടത്തിൽ പ്രതിശ്രുത വരന് ദാരുണാന്ത്യം തിരുവനന്തപുരം നഗരത്തിൽ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ...

Related Articles

Popular Categories

spot_imgspot_img